കൊച്ചി:സ്ത്രീകൾക്ക് പകുതി വിലയ് ക്ക് ഇരുചക്രവാഹനം വാഗ്ദാനം ചെയ്ത ഇടുക്കി സ്വദേശി 400 കോടിയോളംരൂപ തട്ടിയതായി പൊലീസിന്റെ റിപ്പോർട്ട്. കളമശ്ശേരിയിൽ ഓഫീസുള്ള പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻസ് സ്ഥാപനത്തിന്റെ ഉടമ ഇടുക്കി സ്വദേശി അനന്തുകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്.ഇയാളുടെ മൂന്നു കോടിയോളം രൂപയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. മൂവാറ്റുപുഴ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ഡിജിപിയ്ക്ക് കൈമാറി. മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. രാജ്യത്തെ എൻജിഒകളുടെ കൂട്ടായ്മ എന്ന വകാശപ്പെടുന്ന നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ […]Read More
സ്റ്റോക്ഹോം:ആഗോള സാമ്പത്തിക അസമത്വത്തെക്കുറിച്ചുള്ള പഠനത്തിന് ഈ വർഷത്തെ സാമ്പത്തിക നൊബേൽ. അമേരിക്കൻ അക്കാദമിക് പണ്ഡിതരായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിൻസൺ എന്നിവർ സാമ്പത്തിക നൊബേൽ പങ്കിടും. ചില രാജ്യങ്ങൾ സമ്പന്നവും, ചിലത് ദരിദ്രവുമാകുന്നതിൽ രാഷ്ട്രീയ, സാമ്പത്തിക, അധികാര സംവിധാനങ്ങളുടെ പങ്ക് വെളിപ്പെടുത്തിയ നിർണായക പഠനത്തിനാണ് സാമ്പത്തിക നൊബേൽ സമ്മാനം നൽകുന്നത്.ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ പത്തിന് നൊബേൽ പുരസ്കാരങ്ങൾ സമ്മാനിക്കും.Read More
ദക്ഷിണാഫ്രിക്ക:ദക്ഷിണാഫ്രിക്കയിൽ നടന്ന കോമൺവെൽത്ത് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഹരിപ്പാട് സ്വദേശി അമേയ വിനോദിന് റെക്കോഡോടെ സ്വർണമെഡൽ നേട്ടം. 84 വിഭാഗത്തിൽ ആകെ 505 കിലോഗ്രാം (സ്ക്വാട്ട് – 210, ബെഞ്ച്പ്രസ് – 125, ഡെഡ് ലിഫ്റ്റ് – 170) ഭാരമുയർത്തിയ അമേയ നാല് സ്വർണ മെഡൽ നേടി. നിലവിലെ മൂന്ന് കോമൺവെൽത്ത് റെക്കോഡ് ഇതോടെ അമേയ മറികടന്നു. സംസ്ഥാന-ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് നാൽപ്പതോളം സ്വർണ മെഡൽ നേടിയിട്ടുണ്ട്.തൃക്കാക്കര ഭാരത് മാതാ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി […]Read More
കാനഡ ഇന്ത്യയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും പൂർണ്ണമായി മാനിക്കുന്നു:കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിൻ്റെ (ആർസിഎംപി) റിപ്പോർട്ടിന് പിന്നാലെ കാനഡയിലെ ഇന്ത്യയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം കൂടുതൽ വഷളാക്കുകയും ദക്ഷിണേഷ്യൻ കാനഡക്കാരെ ലക്ഷ്യമിട്ടുള്ള രഹസ്യ പ്രവർത്തനങ്ങളും ബലപ്രയോഗവും ഉൾപ്പെടെയുള്ള പൊതു സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഇന്ത്യൻ ഗവൺമെൻ്റിൻ്റെ ഏജൻ്റുമാർ ഉൾപ്പെട്ടിട്ടുണ്ടെന്നതിന് ആർസിഎംപിക്ക് “വ്യക്തവും നിർബന്ധിതവുമായ തെളിവുകൾ” ഉണ്ടെന്ന് ട്രൂഡോ പറഞ്ഞു. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവുമായി വടക്കേ […]Read More
ശബരിമല ദർശനത്തിന് ഇക്കുറി സ്പോട്ട് ബുക്കിംഗ് മാത്രം നടപ്പാക്കാനുള്ള തീരുമാനത്തിന് ഇളവ്. ഓൺലൈൻ രജിസ്ട്രേഷന്‍ നടത്താതെ നേരിട്ട് അയ്യപ്പ ദർശനത്തിന് എത്തുന്നവർക്കും സൗകര്യം ഉറപ്പാക്കുമെന്ന് സർക്കാർ. ഓൺലൈൻ സമ്പ്രദായത്തെക്കുറിച്ച് അറിയാതെ എത്തുന്ന തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തിൽ ദര്‍ശനം ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി ചുണ്ടിക്കാട്ടി. വി ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തീര്‍ത്ഥാടനത്തിനെത്തുന്ന എല്ലാവര്‍ക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, പോലീസ്, […]Read More
എഡിഎമ്മിന്റെ മരണത്തിനു പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ പങ്ക് അന്വേഷണവിധേയമാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്ഷണിക്കാതെ യാത്രയപ്പു ചടങ്ങിനെത്തി മനപ്പൂര്‍വ്വം തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഒരുദ്യോഗസ്ഥനെ ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ പരസ്യമായി ആക്ഷേപിക്കുയായിരുന്നു പി. പി. ദിവ്യയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ നിയമനടപടി വേണമെന്നും രാജിവെച്ച് നിയമനടപടി നേരിടണമെന്നുമാണ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും […]Read More
സംസ്ഥാനത്ത് അടുത്ത നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട,് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. നാളെ എട്ടു ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറത്തും കണ്ണൂരൂം നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള കര്‍ണാടക ലക്ഷദ്വീപ് […]Read More
വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നു : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. ഇല്ലെങ്കിൽ ശബരിമലയിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും. വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സ്പോട്ട് ബുക്കിംഗിനായി തെരുവിൽ പ്രതിഷേധം തുടങ്ങിയിട്ടും എവിടെയും തൊടാത്ത മറുപടിയാണ് ദേവസ്വം ബോർഡ് നൽകുന്നത്. വെർച്വൽ ക്യൂ മാത്രമായിരിക്കുമോ സ്പോട്ട് […]Read More
ഇന്ത്യയിലെ ആറ് കനേഡിയൻ നയതന്ത്രജ്ഞരോടും രാജ്യം വിടാൻ നിർദേശം കാനഡയുമായുള്ള നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിൽ നടപടികൾ കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലെ ആറ് കനേഡിയൻ നയതന്ത്രജ്ഞരോടും രാജ്യം വിടാൻ നിർദേശം നൽകി. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ്മയെയും മറ്റ് മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരെയും ഉദ്യോഗസ്ഥരെയും ഇന്ത്യ തിങ്കളാഴ്ച പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ ‘താൽപ്പര്യമുള്ള […]Read More
ഹൈദരാബാദ്:റൺമഴ പെയ്ത രാത്രിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം റെക്കോഡിൽ. സഞ്ജു സാംസണും കൂട്ടരും ബാറ്റിൽ വെടിമരുന്ന് നിറച്ചപ്പോൾ ട്വന്റി 20യിൽ ഇന്ത്യയുടെ പുതിയ കാലം പിറന്നു. സൂര്യകുമാർ യാദവിനും ഗൗതം ഗംഭീറിനും കീഴിൽ ഇന്ത്യൻ ടീം സംഹാര രുപീകളായി മാറി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 297 റൺ. മറുപടിക്കെത്തിയ ബംഗ്ളാദേശ് ഏഴിന് 164 റൺ. പരമ്പര ഇന്ത്യ 3-0 ന് തുത്തുവാരി. 47 പത്തിൽ 111 റണ്ണെടുത്ത സഞ്ജു വായിരുന്നു താരം.Read More
