News

പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല.

പി വി അൻവറിന്റെ പുതിയ സംഘടനയുടെ യോഗം നടത്താൻ അനുമതിയില്ല. അനുമതി നിഷേധിച്ച് PWD റസ്റ്റ് ഹൗസ്. യോഗത്തിന്റെ അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമെന്ന് പി വി അൻവർ വ്യക്തമാക്കി. പൊലീസിനെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അൻവർ പറഞ്ഞു. എറണാകുളം പത്തടിപ്പാലത്തെ PWD റസ്റ്റ് ഹൗസിലാണ് യോഗം നടത്താൻ തീരുമാനിച്ചത്. എംൽഎയേയും സംഘവും PWD റസ്റ്റ് ഹൗസിൽ തുടരുകയാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.Read More

Sports

തിരുവനന്തപുരം ജേതാക്കൾ

കണ്ണൂർ:സംസ്ഥാന സ്കൂൾ ഗെയിംസ് ഗുസ്തിയിൽ 17 സ്വർണവും, ഒമ്പത് വെള്ളിയും, 11 വെങ്കലവുമായി 123 പോയിന്റോടെ തിരുവനന്തപുരം ചാമ്പ്യൻമാരായി. 120 പോയിന്റുള്ള കണ്ണുരിനാണ് രണ്ടാം സ്ഥാനം. 74 പോയിന്റുമായി തൃശൂർ മൂന്നാമതായി. ജിംനാസ്റ്റിക്സിൽ 261പോയിന്റുനേടി തിരുവനന്തപുരം ഒന്നാമതെത്തി. 73 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്താണ്. 19 പോയിന്റുള്ള കോഴിക്കോട് മൂന്നാമത്. ബാസ്കറ്റ് ബോളിൽ തൃശൂരിനാണ് ചാമ്പ്യൻഷിപ്പ് .കോഴിക്കോട് രണ്ടും, കോട്ടയം മൂന്നും സ്ഥാനം നേടി. തയ്ക്വാണ്ടോയിൽ 95 പോയിന്റുള്ള കാസർകോടാണ് മുന്നിൽ. 68 പോയിന്റുമായി മലപ്പുറം രണ്ടാമതാണ്.Read More

News

രസതന്ത്ര നൊബേൽ 3 പേർക്ക്

സ്‌റ്റോക്ഹോം:ഈ വർഷത്തെ രസതന്ത്ര നൊബേൽ മൂന്നുപേർക്ക്. പ്രോട്ടീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങളാണ് ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ ജമ്പർ എന്നീ ശാസ്ത്രജ്ഞരെ പുരസ്കാരത്തിന് അർഹരാക്കിയത്. കംപ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈനുമായി ബന്ധപ്പെട്ട പഠനത്തിനാണ് സിയാറ്റിലിൽ വാഷിങ്ടൺ സർവകലാശാലയിൽ ഗവേഷകനായ ഡേവിഡ് ബേക്കറിന്റെ പുരസ്കാരനേട്ടം. പ്രോട്ടീനിന്റെ ഘടനാപ്രവചനവുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ലണ്ടനിലെ ഗൂഗിൾ ഡീപ്മൈൻഡിൽ പ്രവർത്തിക്കുന്ന ഡെമിസ് ഹസാബിസും ജോൺ ജമ്പറും നടത്തിയത്. 1.1 കോടി സ്വീഡിഷ് ക്രോണയാണ് (8.89കോടി)പുരസ്കാരം. വ്യാഴാഴ്ച സാഹിത്യ നൊബേൽ പ്രഖ്യാപിക്കും.Read More

News

കാശ്മീരിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സൈനികൻ കൊല്ലപ്പെട്ടു

ശ്രീനഗർ:അനന്ത്നാഗിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ടെറിട്ടോറിയൽ ആർമി ജവാന്റെ മൃതദേഹം വെടിയേറ്റ നിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തി. ചൊവ്വാഴ്ചയാണ് ഹിലാൽ മുഹമ്മദ് ഭട്ടിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. തിരച്ചിലിനൊടുവിൽ സംഗ്ലാൻ വനമേഖലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം വൈദ്യപരിശോധനയ്ക്ക് അയച്ചു. ഭീകരരുണ്ടെന്ന വിവരത്തെതുടർന്ന് കസ്‌വാൻ വനമേഖലയിൽ സൈന്യവും പൊലീസും നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയാണ് രണ്ട് സൈനികരെ തട്ടിക്കൊണ്ടുപോയത്. ഒരാൾ രക്ഷപ്പട്ടു.Read More

News

വിവാദ പ്രസ്താവന; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

നവകേരള സദസിലെ വിവാദ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത് രക്ഷാപ്രവർത്തനം ആണെന്ന പരാമർശത്തിലാണ് അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസ് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിൻ്റെ ഹർജിയിലാണ് നടപടി. കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ നടപടിയെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിനാണ് യൂത്ത് കോൺ ജില്ലാ വൈസ് പ്രസിഡന്റിനെ […]Read More

News

തിരുവോണം ബമ്പര്‍ ; ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്

ഒതിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്. എസ്‌ ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം. ഒന്നാം സമ്മാനം (25 കോടി രൂപ) TG 434222 (WAYANADU)Agent Name: JINEESH A MAgency No.: W 402 സമാശ്വാസ സമ്മാനം (5 ലക്ഷം രൂപ) TA 434222 TB 434222TC 434222 TD 434222TE 434222 TH 434222TJ 434222 […]Read More

News

രത്തൻ ടാറ്റ അന്തരിച്ചു ;അന്ത്യം 86-ാം വയസ്സിൽ മുംബൈയിൽ

ഇന്ത്യയിലെ മുതിർന്ന വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. രത്തൻ ടാറ്റയ്ക്ക് 86 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിൻ്റെ ആരോഗ്യനില മോശമായിരുന്നു. ബുധനാഴ്ച വൈകുന്നേരം അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായതായി വാർത്തകൾ വന്നിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ലോകത്തോട് വിട പറഞ്ഞതായി സ്ഥിരീകരണം വന്നു. രത്തൻ ടാറ്റയുടെ വേർപാട് രാജ്യത്തെ വ്യവസായ മേഖലയ്ക്ക് വലിയ നഷ്ടമാണ്. ടാറ്റ ഗ്രൂപ്പിനെ ഉയരങ്ങളിലെത്തിച്ചതിൽ ഏറ്റവും വലിയ പങ്ക് രത്തൻ ടാറ്റയാണ് വഹിച്ചത്. രാജ്യത്തിനും സാധാരണക്കാർക്ക് വേണ്ടി […]Read More

News തിരുവനന്തപുരം

പി വിജയൻ സംസ്ഥാന ഇന്റലിജൻസ് മേധാവി

തിരുവനന്തപുരം:സംസ്ഥാന പൊലീസ് ഇന്റലിജൻസ് വിഭാഗം മേധാവിയായി എഡിജിപി പി വിജയനെ നിയമിച്ചു.മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിലേയ്ക്ക് മാറ്റിയ ഒഴിവിലാണ് നിയമനം. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയൻ. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്.എറണാകുളം കുറ്റാന്വേഷണ വിഭാഗം ഐജി എ അക്ബറിന് പൊലീസ് അക്കാദമി ഡയറക്ടറുടെ അധിക ചുമതല നൽകി.Read More

News തിരുവനന്തപുരം

കുട്ടികൾക്ക് കാറിൽ സീറ്റ് ബെൽറ്റും ഹെൽമറ്റും വേണം

തിരുവനന്തപുരം:വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഒരുവയസു മുതൽ നാലുവയസു വരെയുള്ള കുട്ടികൾക്കായി ബേബി സീറ്റു വേണം. ഇത് പിറകിലായിരിക്കണം.കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യാൻ അനുവദിക്കില്ല. ഒരുവയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുകയും, കുട്ടിയുടെ മുഖം നെഞ്ചോട് ചേർത്ത് പിടിക്കുകയും വേണം. ഇവർ പിൻസീറ്റിൽ ഇരിക്കുന്നതാണ് നല്ലത്. നാലുമുതൽ 14 വയസുവരെയുള്ള 135 സെന്റീമീറ്റർ താഴെ ഉയരമുള്ള കുട്ടികൾ വാഹനങ്ങളിൽ പ്രത്യേക കുഷ്യൻ സംവിധാനത്തിൽ സുരക്ഷ ബെൽറ്റ് […]Read More

Travancore Noble News