News

സീപ്ലെയിൻ സർവീസിന് കൊച്ചിയിൽ തുടക്കം

തിരുവനന്തപുരം:സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയിൽ വൻ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിൻ സർവീസുമായി സംസ്ഥാന സർക്കാർ. നവംബർ 11 ന് കൊച്ചി കെടിഡിസി ബോൾഗാട്ടി പാലസ് ഹോട്ടലിൽ രാവിലെ 9.30 ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും ഉഡാൻ റീജണൽ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിൻ സർവീസാണ്സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണ് പദ്ധതി. സീപ്ലെയിൻ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്റെ ടൂറിസം വിനോദ സഞ്ചാര മേഖലയിൽ പുതുകാൽവെയ്പിന് […]Read More

News

സൂസി വിൽസ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്

ഫ്ലോറിഡ:അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിന്റെ പ്രചാരണ മാനേജർമാരിൽ ഒരാളായിരുന്ന സൂസി വിൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സൂസി. കൂടിക്കാഴ്ചകളടക്കം ഔദ്യോഗിക കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രസിഡന്റിനെ സഹായക്കുന്നത് ചീഫ് ഓഫ് സ്റ്റാഫാണ്. ട്രംപ് യു എസ് പ്രസിഡന്റായി തിരിച്ചെത്തിയതാടെ ഒട്ടേറെ പുതുമുഖങ്ങളെ വൈറ്റ് ഹൗസിൽ നിയമിക്കുമെന്ന് വാർത്തയുണ്ടായിരുന്നു. 2016ലും 2020 ലും ട്രംപിന്റെ പ്രചാരണ സംഘത്തിൽ സൂസിയുണ്ടായിരുന്നു.Read More

News

യൂണിവേഴ്സിറ്റി കോളേജിൽ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം

തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗത്തിൽ ജ്യോതിശാസ്ത്ര ഗവേഷണ വികസന കേന്ദ്രം വരുന്നു. പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോ ഫിസിക്ക്സിന്റെ കേന്ദ്രമാണിത്. രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ആദിത്യ എൽവണ്ണിന്റെ സൗരനിരീക്ഷണ പഠനങ്ങളടക്കം വിവിധ ബഹിരാകാശ,പ്രപഞ്ച ഗവേഷണങ്ങളിലും പ്രധാന പങ്കു വഹിക്കുന്ന സ്ഥാപനമാണിത്. ജ്യോതിശാസ്ത്രവും പ്രപഞ്ചപഠനവുമായി ബന്ധപ്പെട്ട ദേശീയ സെമിനാറുകൾ, വർക്ക് ഷോപ്പുകൾ, അധ്യാപകർക്കും വിദ്യാർഥികൾക്കുമായുള്ള വിവിധ പരിശീലനപരിപാടികൾ എന്നിവക്ക് ഇതിലൂടെ ധനസഹായം ലഭിക്കും.Read More

News

മുഖ്യ മന്ത്രി പിണറായി വിജയൻ പക്വതയുള്ള പോരാളി :നടി ഷീല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഏറെ വിമർശനങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രി അതിനെ പക്വതയോടെ ഒരു പോരാളിയെ പോലെ അദ്ദേഹം എതിർത്തെന്നും ഷീല . സിനിമ റിസ്റ്ററേഷൻ അന്താരാഷ്ട്ര ശില്പശാല ഉദ്ഘാടന വേളയിൽ മുഖപ്രസം​ഗം നടത്തവെയാണ് ഷീല ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാർ നിയമിച്ചതിലൂടെ ചരിത്ര സംഭവമാണ് മലയാള സിനിമാ രം​ഗത്ത് ഉണ്ടായതെന്നും അതിന് മുൻ കൈ എടുത്ത മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയാണെന്നും ഷീല പ്രസം​ഗത്തിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഏറെ വിമർശനങ്ങൾ ഉണ്ടായിട്ടും […]Read More

News Sports

സഞ്ജുവിന് വീണ്ടും സെഞ്ച്വറി

T20-യിൽ തുടർച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം ഇത് അഭിമാന നിമിഷം, സഞ്ജുവിൻ്റെ സെഞ്ച്വറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വൻ്റി20-യിൽ ഇന്ത്യൻ ടീം കുതിപ്പ് തുടരുകയാണ്. തുടർച്ചയായി രണ്ട് ടി20 മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്തിലെ നാലാമത്തെ ബാറ്റ്‌സ്മാനും ആയി സഞ്ജു സാംസൺ.  സഞ്ജു സാംസൺ 107 റൺസ് നേടിയപ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തി. കുതിപ്പ് നഷ്ടപ്പെട്ടെങ്കിലും 200 റൺസ് മറികടക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. […]Read More

News

ജമ്മുകശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല:പ്രധാനമന്ത്രി

ജമ്മുകശ്മീരിൽ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറുടെ ഭരണഘടനയാണ് കശ്മീരില്‍ നടപ്പിലാവുക. ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. പാക് അജന്‍ഡ നടപ്പാക്കാനുള്ള കോണ്‍ഗ്രസ് ശ്രമം വിജയിക്കില്ലെന്നും മോദി വ്യക്തമാക്കി. അംബേദ്കറിന്റെ ഭരണഘടന കാശ്മീരിൽ നിന്ന് വീണ്ടും പുറത്താക്കാനുള്ള ശ്രമമാണ് കോൺഗ്രസിന്റേത്, അതനുവദിക്കില്ലെന്നും മോദി തുറന്നിടിച്ചു. പ്രത്യേക പദവിയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ നിയമസഭയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. താന്‍ അധികാരത്തില്‍ […]Read More

News

പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

കൊല്ലം:കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസ്സിൽ പ്രതികളിലൊരാൾക്ക് മൂന്നും, രണ്ടുപേർക്ക് രണ്ടും ജീവപര്യന്തം.രണ്ടാം പ്രതി മധുര നോർത്ത് പുത്തൂർ വിശ്വാനന്ദ നഗർ സ്വദേശി കരിം കരംരാജ(33)യെ മൂന്നു ജീവപര്യന്തത്തിനും ഒന്നാം പ്രതി മധുര ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (31), മൂന്നാം പ്രതി മധുര സൗത്ത് നേൽപെട്ടൈ കരിംഷാ മസ്ജിദ് ഒന്നാം തെരുവിൽ ദാവൂദ് സുലൈമാൻ ( 27 ) എന്നിവരെ രണ്ടു ജീവപര്യന്തത്തിനുമാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി ഗോപകുമാർ ശിക്ഷിച്ചതു്. യുഎപിഎ നിയമപ്രകാരമുള്ള ശിക്ഷ […]Read More

News

ട്രംപിനെ തുണച്ചത് വോട്ടിങ് ശതമാനത്തിലെ കുറവ്

ന്യൂയോർക്ക്:ഇലക്ട്രറൽ വോട്ടിലും ജനകീയ വോട്ടിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വൈറ്റ് ഹൗസിലേക്ക് എത്തിയ റിപ്പബ്ലിക്കൻ നേതാവ് ഡോണാൾഡ് ട്രംപിനെ തുണച്ചത് വോട്ടിങ് ശതമാനത്തിലെ ഇടിവ്. 2020ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ട്രoപിന് കിട്ടിയ ജനകീയ വോട്ട് 7.42 കോടിയാണ്. ഇത്തവണ മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ട്രംപിന് സമാഹരിക്കാനായത് 7,26,52, 827 വോട്ടാണ്. കഴിഞ്ഞ തവണ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡന് ലഭിച്ച 8.13 കോടി വോട്ടിന്റെ അടുത്തുപോലും എത്താൻ ട്രംപിന് കഴിഞ്ഞില്ല. കമല ഹാരിസിന് ഇതുവരെ […]Read More

News

സ്കൂൾ ഒളിമ്പിക്സ് 2024-മലപ്പുറം മുന്നിൽ

കൊച്ചി:സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 15 ഇനം പൂർത്തിയായപ്പോൾ തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ടുവന്ന പാലക്കാടിനേക്കാൾ ഒരു പോയിന്റിന് മുന്നിലാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ മലപ്പുറം. നാല് സ്വർണ്ണവും വെള്ളിയും നാല് വെങ്കലവുമായി മലപ്പുറത്തിന് 30 പോയിന്റ്. പാലക്കാടിന് 29. നാല് സ്വർണവും ഒരു വെള്ളിയും ആറ് വെങ്കലവുമാണ് നേട്ടം. എറണാകുളം മൂന്നാമതും തിരുവനന്തപുരം നാലാമതുമാണ്. നഷ്ടപ്രതാപം തിരിച്ചു പിടിക്കാനെത്തിയ കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് ആദ്യദിനത്തിൽ മുന്നിട്ടു […]Read More

News

സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകി കേന്ദ്രം

ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം സുരേഷ് ഗോപി നയിക്കും സുരേഷ് ഗോപിക്ക് കൂടുതൽ ചുമതല നൽകി കേന്ദ്രം. ഇറ്റലിയിൽ നടക്കുന്ന G7 സമ്മേളനം നയിക്കും. G7 സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെയാണ് സുരേഷ് ഗോപി നയിക്കുക. ഈ മാസം 13 മുതൽ 15 വരെയാണ് സമ്മേളനം. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ ആഴ്ചയിൽ 4 ദിവസം റോസ്‌റ്റർ സമതല വഹിക്കണം. ഭരണ നിർവഹണത്തെ ബാധിക്കാത്തതെ സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തി. ഒറ്റക്കൊമ്പൻ […]Read More

Travancore Noble News