News തിരുവനന്തപുരം

ശബരിമലയിൽ ദർശനസമയം 18 മണിക്കൂറാക്കി

പ്രതിദിനം 80,000 പേർക്ക് ദർശനം ശബരിമല ദർശനസമയം എല്ലാ ദിവസവും 18 മണിക്കൂറാക്കി. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു. പുലർച്ചെ മൂന്ന് മുതൽ ഒന്ന് വരെയും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയും ആയിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. പ്രതിദിനം 80,000 പേർക്കാണ് ദർശനം സൗകര്യം. 70,000 പേര്‍ക്ക് വെർച്വൽ ക്യൂ വഴിയും ബാക്കി സ്പോട് […]Read More

News

പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം, പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം; ആത്മകഥയിൽ ഇപി

‘രണ്ടാം പിണറായി സർക്കാർ ദുർബലം ,ഇപി ജയരാജൻ്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം’ത്തിൽ പറയന്നു രണ്ടാം പിണറായി സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സിപിഐഎം നേതാവ് ഇ പി ജയരാജൻ. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നും പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്നും ഇ പി ജയരാജൻ. തന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ ത്തിലൂടെയാണ് ഇ.പിയുടെ തുറന്നുപറച്ചിൽ. വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ ആത്മകഥയിൽ പരാമർശിക്കുന്നുണ്ട്. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച്ച […]Read More

News തിരുവനന്തപുരം

കായിക മേള അലങ്കോലമാക്കാൻ അധ്യാപകർ ശ്രമിച്ചു :വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കമുണ്ടായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.പരാതിക്കിട നൽകാത്തവിധം മികച്ച സംഘാടനമാണ് ഒളിമ്പിക് മോഡൽ കായിക മേളയിൽ ഉണ്ടായിരുന്നത്.പരാതി ഉന്നയിച്ച സ്കൂളുകാരോട് വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നതാണ്.എന്നിട്ടും സമാപന സമ്മേളനം അലങ്കോലമാക്കാൻ ചില അധ്യാപകർ മുന്നിട്ടിറങ്ങുകയായിരുന്നു.വിദ്യാഭ്യാസ വകുപ്പ് ഇത് ഗൗരവമായിട്ടെടുക്കുമെന്ന് മന്ത്രി പറഞ്ഞു.എല്ലാവർഷവും ഒളിമ്പിക് മോഡൽ കായിക മേള നടത്തുമെന്നും അദ്ദേഹം പറഞ്ഞു.സംഘാടനം കൊണ്ടും ആസൂത്രണം കൊണ്ടും മികച്ചതായിരുന്നു സംസ്ഥാന സ്കൂൾ കായിക മേള […]Read More

News

2024 ഏറ്റവും ചൂടേറിയ വർഷം

ബാകു:2024 ലോകത്തിലെ ഏറ്റവും ചൂടുകൂടിയ വർഷമായി മാറുമെന്ന് യു എൻ ലോക കാലാവസ്ഥാ സംഘടന (ഡബ്ള്യുഎംഒ). ജനുവരി മുതൽ സെപ്തംബർ വരെ ആഗോള ശരാശരി താപനില 19-ാം നൂറ്റാണ്ടിന്റെ അവസാനത്തേക്കാൾ 1.54 ഡിഗ്രി സെൽഷ്യസ് കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി (സിഒപി- 29) തിങ്കൾ മുതൽ 22 വരെ അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നടക്കുകയാണ്.ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിൽ അധികരിക്കാതെ പരിമിതപ്പെടുത്തുക എന്ന പൊതുലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് സമ്മേളനം ചേരുന്നത്. […]Read More

News തിരുവനന്തപുരം

ആദ്യ വനിതാ ഡഫേദാറായി സിജി

ആലപ്പുഴ:സംസ്ഥാനത്തെ കലക്ടറേറ്റുകളിലെ ആദ്യ വനിതാ ഡഫേദാർ എന്ന ബഹുമതി സ്വന്തം പേരിൽ ചേർത്ത് അറയ്ക്കൽ കെ സജി. ചെത്തിയെന്ന തീരഗ്രാമത്തിൽ നിന്ന് 2000 ൽ ജി വി രാജയുടെ മികച്ച കായികതാരത്തിനുള്ള അവാർഡ് നേടിയ സിജി 24 വർഷത്തിനപ്പുറം ചരിത്രത്തിന്റെ ഭാഗമാകുന്നു. ഇനി അലപ്പുഴ കലക്ടർ അലക്സ് വർഗീസിന്റെ ഡഫേദാറായി സദാസമയവും സജിയുണ്ടാകും. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ചു. നിലവിലെ ഡഫേദാറിന് എൽഡി ക്ലർക്കായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഒഴിവുവന്ന തസ്തികയിൽ മുൻഗണനാക്രമം അനുസരിച്ചാണ് സിജി നിയമിതയായത്. 2005 സെപ്റ്റംബർ […]Read More

News തിരുവനന്തപുരം

വെട്ടുകാട് പള്ളി തിരുനാൾ – 15 ന് കൊടിയേറും

തിരുവനന്തപുരം:വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രി ക്രിസ്തു രാജത്വതിരുനാൾ 15 മുതൽ 24 വരെ നടക്കും. തിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഇടവക വികാരി ഡോ. വൈ എം എഡിസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.15-ാം തീയതി വൈകിട്ട് 6.30 ന് ഇടവക വികാരി കൊടിയേറ്റ് കർമ്മം നിർവഹിക്കും.ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം 23 ന് വൈകിട്ട് ആറിന് ആരംഭിക്കും. 24 ന് തിരുവനന്തപുരം ലത്തീൻ അതിരുപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ മുഖ്യ കാർമികനാകുന്ന ദിവ്യബലിയോടെ […]Read More

News

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും. അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലം. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.Read More

News തിരുവനന്തപുരം

ഐ എ എസ് ഓഫീസർമാരായ എൻ.പ്രശാന്തിനും കെ.ഗോപാലകൃഷ്ണനും സസ്പെൻഷൻ

ഐഎഎസ് ഓഫീസർമാരായ എൻ പ്രശാന്തിനും കെ ഗോപാലകൃഷ്ണനും സസ്പെൻഷൻ. മല്ലു ഹിന്ദു ഐഎഎസ് എന്ന വാട്സപ്പ്  ഗ്രൂപ്പ് വിവാദത്തിലാണ് കെ ഗോപാലകൃഷ്ണനെതിരായ നടപടി. അതേസമയം, അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലുമാണ് എൻ പ്രശാന്തിനെതിരായ നടപടി. ഇരുവർക്കുമെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് നടപടി.. മൊബൈൽ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്‍റെ വാദം ശരിയല്ലെന്നാണ് പോലീസിന്‍റെ കണ്ടെത്തലിന് പിന്നാലെയാണ് റിപ്പോർട്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. […]Read More

News വയനാട്

വയനാട്ടിലും വഖഫ് ബോർഡ് ‘ഭീകരത ‘

വയനാട്ടിലും ഭൂമി കൈയേറിയെന്ന് വഖഫ് ബോർഡ് നോട്ടീസ്. മാനന്തവാടി തവിഞ്ഞാലിലെ 5 കുടുംബങ്ങൾക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് സ്വത്തിൽ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. വി പി സലിം, സി വി ഹംസ, ജമാൽ, റഹ്മത്ത്, രവി എന്നിവർക്കാണ് നോട്ടീസ് കിട്ടിയത്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി. അനധികൃതമായി കൈവശം വച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന് വഖഫ് ആക്ട് പ്രകാരം നടപടി സ്വീകരിക്കുമെന്നും സ്ഥലവുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കിൽ ഈ മാസം […]Read More

News മലപ്പുറം

കാക്കഞ്ചേരിയിൽ എൻ എച്ച് ആറുവരി പാത പൂർണമായും തുറന്നു, അപകട വളവുകൾ ഒഴിവായി.

തേഞ്ഞിപ്പാലം : മലപ്പുറം കാക്കഞ്ചേരിയിൽ എൻ എച്ച് ആറുവരിപാത പണി പൂർത്തിയായി പൂർണമായി തുറന്നു.മുൻ കാലങ്ങളിൽ നിരന്തരം അപകടങ്ങൾ സൃഷ്ടിച്ചിരുന്ന നാല് വളവുകളാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.കാക്കഞ്ചേരി മുതൽ ചെട്ടിയർമാട് വരെ തൃശൂർ ദേശത്തേയ്ക്കുള്ള മൂന്നു ട്രാക്കുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്.നേരത്തേ കോഴിക്കോട് ദിശയിലേയ്ക്കുള്ള മൂന്നു ട്രാക്കുകൾ തുറന്ന് ഗതാഗതയോഗ്യമാക്കിയിരുന്നു.നാഷണൽ ഹൈവേ പണി പൂർത്തിയാകുന്നതോടെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ഹൈവേയ്ക്ക് പുറത്താകും.ഏതാണ്ട് രണ്ടേകാൽ കിലോമീറ്ററോളം ദൂരംക്യാമ്പസ്സിനെ ചുറ്റി ഹൈവേ പോകുന്നുണ്ട്. സർവീസ് റോഡ് വഴിയല്ലാതെ ഇനി ക്യാമ്പസ്സിൽ പ്രവേശിക്കാൻ കഴിയില്ല.2025നവംബർ […]Read More

Travancore Noble News