News Sports

ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്; ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിന്

19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്‌കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം സ്വന്തമാക്കി. ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നിഷ്പ്രയാസം മറികടക്കുകയായിരുന്നു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓപ്പണറായെത്തിയ സഞ്ജു സാംസണ്‍ 19 ബോളില്‍ നിന്ന് 29 റണ്‍സ് നേടി സഞ്ജുസാംസണ്‍ ഇന്ത്യന്‍ […]Read More

News തിരുവനന്തപുരം

എഡിജിപി അ‍ജിത് കുമാറിനെതിരെ ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി

തിരുവനന്തപുരം: എഡിജിപി അ‍ജിത് കുമാറിനെതിരെ ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി ഉത്തരവ് പുറത്തിറക്കി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതലയും നൽകി. എന്നാൽ, അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നിട്ടും നടപടി സ്ഥാന മാറ്റത്തിൽ മാത്രമാണ് ഒതുങ്ങിയതെന്നതാണ് ശ്രദ്ധേയം. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർ‌ണായക തീരുമാനം. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിന് പിന്നാലെയായിരുന്നു നിർണായക തീരുമാനവും പുറത്ത് വന്നത്. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് […]Read More

News തിരുവനന്തപുരം

ഇന്ത്യ – ബംഗ്ലാദേശ് ഒന്നാം ട്വന്റി 20 ഇന്ന്

ഗ്വാളിയർ:ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി 20 ഇന്ന്. ഗ്വാളിയറാണ് വേദി. സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഈ വേദിയിൽ 14 വർഷത്തിനു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് എത്തുന്നത്. ക്യാപ്ടൻ സൂര്യകുമാർ യാദവിനു കീഴിൽ ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരക്കും. രാത്രി 7.30 നാണ് കളി. മലയാളി താരം സഞ്ജു സാംസണാണ് ശ്രദ്ധാകേന്ദ്രം. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ വിശ്വാസം നേടിയെടുക്കാൻ സഞ്ജുവിന് കഴിയുമോ എന്നതാണ് കാത്തിരിക്കുന്ന കാര്യം. ഓപ്പണറുടെ വേഷത്തിലായിരിക്കും സഞ്ജു എത്തുന്നത്. […]Read More

News തിരുവനന്തപുരം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം;ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി […]Read More

News തിരുവനന്തപുരം

3 ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈലുകൾ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (DRDO) ഒക്‌ടോബർ 3-4 തീയതികളിൽ രാജസ്ഥാനിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചുകളിൽ 4-ആം തലമുറയുടെ മൂന്ന് ഫ്ലൈറ്റ്-ടെസ്റ്റുകൾ വിജയകരമായി നടത്തി. ഉയർന്ന സ്പീഡ് ടാർഗെറ്റിനെതിരെയാണ് ടെസ്റ്റുകൾ നടത്തിയത്. പരമാവധി റേഞ്ചിൻ്റെയും പരമാവധി ആൾട്ടിറ്റ്യൂഡ് ഇൻ്റർസെപ്ഷൻ്റെയും വളരെ നിർണായകമായ പാരാമീറ്ററുകൾ പ്രകടമാക്കി. ഈ വികസന പരീക്ഷണങ്ങൾ ആയുധ സംവിധാനത്തിൻ്റെ ഹിറ്റ്-ടു-കിൽ കഴിവിൻ്റെ ആവർത്തനക്ഷമത കാണിക്കുന്നു, വിവിധ ടാർഗെറ്റ് ഇടപഴകൽ സാഹചര്യങ്ങളിൽ അടുക്കൽ, പിൻവാങ്ങൽ, ക്രോസിംഗ് മോഡുകൾ എന്നിവ ഉൾക്കൊള്ളുന്നു. VSHORADS മിസൈലുകളുടെ […]Read More

News തിരുവനന്തപുരം

സ്വർണ്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി(ഫത്വ) പുറപ്പെടുവിക്കണമെന്ന് കെ ടി ജലീൽ.

സ്വർണ്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി(ഫത്വ) പുറപ്പെടുവിക്കണമെന്ന് കെ ടി ജലീൽ. മതവിധി ഉണ്ടായാൽ മലപ്പുറത്തിനെ കുറിച്ചുള്ള അപകീർത്തി ഒഴിവാകുമെന്നും, സ്വർണ്ണക്കടത്തിലും ഹവാലയിലും വിശ്വാസികൾ ഇടപെടരുതെന്നും നിർദേശിക്കണമെന്ന് കെ ടി ജലീൽ പറഞ്ഞു. കൂടാതെ സിപിഎമ്മിന്റെ ലീഗ് വിരുദ്ധ പ്രചാരണത്തോടുള്ള വിയോജിപ്പും കെ ടി ജലീൽ വ്യക്തമാക്കി. ഇടതുപക്ഷത്ത് ഉറച്ചുനിൽക്കുന്നത് സമുദായത്തെ കൂടി പരിഗണിച്ചാണെന്നും. കാലുമാറ്റം സമുദായത്തിന് ദോഷം ചെയ്യും. അൻവറിന്റെ വഴിക്ക് താനും പോയാൽ സമുദായത്തെ ആരെങ്കിലും വിശ്വസിക്കുമോ എന്നും ജലീൽ ചോദിച്ചു.Read More

News തിരുവനന്തപുരം

എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും

എ.ഡി.ജി.പി എം.ആര്‍.അജിത് കുമാറിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും.ആര്‍.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സര്‍വീസ് ചട്ടലംഘനമാണെന്നും ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും ചൂണ്ടിക്കാട്ടി ഡിജിപി ഷേഖ് ദര്‍വേഷ് സഹേബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പോടെ റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിയ്ക്ക് മുമ്പിലെത്തും. ഇന്നലെ രാത്രി 8.15 ഓടെ ഡി.ജി.പി നേരിട്ടാണ് 300 പേജുള്ള റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് കൈമാറിയത്. പി.വി അന്‍വറിന്റെ പരാതിയിലെയും എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചയിലെയും അന്വേഷണ വിവരങ്ങള്‍ ആയിരുന്നു റിപ്പോര്‍ട്ടില്‍. കൂടിക്കാഴ്ച്ച സ്വകാര്യ […]Read More

News തിരുവനന്തപുരം

ഛത്തീസ്ഗഡിൽ 40 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

റായ്പൂർ:ഛത്തീസ്ഗഡിലെ നാരായൺപൂർ ജില്ലയിലെ വനമേഖലയിൽ 40 മാവോയിസ്റ്റുകളെ സുരക്ഷാസേന വെടിവച്ചുകൊന്നു. നാരായൺപൂർ – ദന്തേവാഡ അതിർത്തിയിലെ അബൂജ്മഠ് വനത്തിലാണ് വെള്ളിയാഴ്ച ഒരു മണിയോടെ ഏറ്റുമുട്ടലുണ്ടായത്. ഉൾക്കാട്ടിൽ കടന്നവർക്കായി തിരച്ചിൽ തുടരുന്നു. എകെ 47, എസ്എൽആർ തുടങ്ങിയ ആയുധങ്ങൾ പിടികൂടിയെന്നും കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കാമെന്നും ദന്തേവാഡ എസ് പി അറിയിച്ചു. ഈ വർഷം ഇതുവരെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 194 ആയി.Read More

News

സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോര്

കോതമംഗലം:ഭൂതത്താൻകെട്ട് തുണ്ടം വനത്തിനു സമീപം സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോരു്. പരിക്കേറ്റ് കാട്ടിലേക്ക് ഓടിപ്പോയ ആനയ്ക്കായി തിരച്ചിൽ തുടങ്ങി. തെലുങ്ക് സിനിമാനടൻ വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അഞ്ച് ആനകളെയാണ് വെള്ളിയാഴ്ച രാവിലെ തുണ്ടത്ത് എത്തിച്ചതു്. ഷൂട്ടിങ് അവസാനിപ്പിച്ച് വൈകിട്ട് അഞ്ചു മണിക്ക് ആനകളെ തിരിച്ച് വാഹനത്തിൽ കയറ്റാൻ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. പുതുപ്പള്ളി സാധു എന്ന ആനയെ കൂട്ടത്തിലുള്ള ഒരാന കുത്തുകയായിരുന്നു. ഇതോടെ ആന വനമേഖലയിലേക്ക് കടനRead More

News Sports

ലോകകപ്പിൽ ആശ ശോഭനയ്ക്ക് ആദ്യ വിക്കറ്റ്

ദുബായ്: മലയാളി സ്പിൻ ബൗളർ ആശ ശോഭന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറി. ന്യൂസിലന്റിനെതിരെ നാല് ഓവറിൽ 22 റൺ വഴങ്ങി ഒരു വിക്കറ്റെടുത്തു. കിവീസ് ബാറ്റർമാർ റണ്ണൊഴുക്കുന്നതിനിടെ ഏഴാം ഓവറിലാണ് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ ആശയെ പന്തേൽപ്പിച്ചത്. പന്തിന്റെ തിരിയൽ മനസിലാകാതെ ബാറ്റു വീശിയ പ്ലിമ്മറെ സ്മൃതി മന്ദാന ഓടിപ്പിടിച്ചു. മൂന്നാം ഓവറിൽ മൂന്നു റൺ മാത്രം. 3-0-10-1 എന്ന തകർപ്പൻ സ്പെൽ. അവസാന ഓവറിൽ കിവീസ് 12 റണ്ണടിച്ചു. ബാറ്റിങ്ങിൽ […]Read More

Travancore Noble News