തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിൽ തപാൽവോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള എല്ലാവരും വോട്ടിങ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിലെത്തി വോട്ടവകാശം വിനിയോഗിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണി വരെയുള്ള കണക്കനുസരിച്ച് 9184 ഉദ്യോഗസ്ഥരാണ് തപാൽവോട്ട് രേഖപ്പെടുത്തിയത്. പോളിങ് ദിവസം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഫോം12 ൽ തപാൽവോട്ടിന് അപേക്ഷ നൽകിയവർക്കാണ് വോട്ട് ചെയ്യാൻ അവസരം. പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് തിരിച്ചറിയൽ കാർഡുമായി വിഎഫ്സികളിലെത്തി തപാൽവോട്ട് ചെയ്യാം. കലക്ടറേറ്റുകളിലും വരണാധികാരികളുടെ ഓഫീസിലും വിതരണ കേന്ദ്രങ്ങളിലും വിഎഫ്സികൾ സജ്ജീകരിച്ചിട്ടുണ്ട്.Read More
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാലാവസ്ഥയിൽ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നും കേരളത്തിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. മഴ പെയ്യാത്ത സാഹചര്യത്തിൽ ഈ പ്രദേങ്ങളിൽ ചൂടും വർദ്ധിയ്ക്കും. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള […]Read More
കാസര്‍ഗോഡ്: കാസര്‍ഗോഡ് നീലേശ്വരത്ത് വന്ദേഭാരത് ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട് സ്വദേശി നന്ദന ആണ് മരിച്ചത്. 22 വയസായിരുന്നു. നീലേശ്വരം പള്ളിക്കരയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടേകാലോടെ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് മുന്നില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. സംഭവത്തില്‍ നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു. പരേതനായ സുരേഷിന്റെയും വിദ്യയുടെയും […]Read More
കൊച്ചി:സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ കുറഞ്ഞെങ്കിലും ഡിമാന്റ് കുറയുന്നില്ല. പവന് ഇന്നത്തെ വില 54,440 രൂപയും ഗ്രാമിന് 6805രൂപയുമാണ്. വെള്ളിയാഴ്ച് 400 രൂപ വർധിച്ച് പവന് 54,520 രൂപ എന്ന റെക്കോർഡിൽ എത്തിയിരുന്നു. 20 ദിവസത്തിനുള്ളിൽ പവന് 4240 രുപ വർധിച്ചിരുന്നു.Read More
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ട് പ്രദേശങ്ങളിൽ കൂടി പക്ഷിപ്പനിയെന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി പടരുന്നതെന്ന് സംശയം. ഇതേ തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. നേരത്തെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട എന്നിവയ്ക്കുള്ള വിൽപ്പന വിലക്ക് ഏപ്രിൽ 26 വരെ തുടരും. 34 തദ്ദേശസ്ഥാപനങ്ങളിലാണ് വിൽപ്പന നിരോധിച്ചിരിക്കുന്നത്. കേരളത്തിൽ പക്ഷിപ്പനി […]Read More
ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയമാണ് ഹൈദരാബാദ് നേടിയത്. 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് നേടിയ ഹൈദരാബാദ് നിശ്ചിത ഓവർ അവസാനിക്കാൻ 5 ബോളുകൾ ബാക്കി നിൽക്കെ 199 റൺസിന് ഡൽഹിയെ പുറത്താക്കി. 67 റൺസിനാണ് ഹൈദരാബാദ് വിജയം നേടിയത്. റെക്കോര്ഡുകളുടെ പെരുമഴ തീർത്താണ് ഇന്നത്തെ ഡൽഹി ഹൈദരാബാദ് മത്സരം അവസാനിച്ചത്. ഇതോടെ ഡൽഹി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനം നേടി. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ […]Read More
തിരുവനന്തപുരത്തും ആലപ്പുഴയിലും കടുത്ത ത്രികോണ മത്സരം;രാജീവ് ചന്ദ്രശേഖർ വേറിട്ട മുഖം:വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: തിരുവനന്തപുരത്തും ആലപ്പുഴയിലും കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത് എന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ തിരഞ്ഞെടുപ്പിൽ തിരുവനന്തപൂരത്തിന് വേറിട്ട മുഖമെന്നും വെള്ളാപ്പള്ളി. ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നതെന്നും മത്സരഫലം പ്രവചനാതീതമെന്നും പ്രമുഖ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെള്ളപ്പള്ളി വ്യക്തമാക്കി.ജനവികാരം എൻ.ഡി.എക്ക് അനുകൂലമെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു . അയോദ്ധ്യ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും രാമ നാമ ജപത്തിലൂടെ ഇന്ത്യ മുഴുവൻ ഒരു തരംഗം സൃഷ്ടിക്കാൻ ബിജെപിക്ക് […]Read More
തിരുവനന്തപുരം:കോൺഗ്രസിന്റെ തെരഞ്ഞെടുപ്പുപ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും. പ്രിയങ്ക കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസിനു വേണ്ടി വോട്ട് അഭ്യർത്ഥിക്കും. എന്നാൽ അമേത്തിയിലോ റായ്ബറേലിയിലോ മത്സരിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന റോബർട്ട് വദ്ര ഡിഎൽഎഫ് ഗ്രൂപ്പുവഴി ബിജെപിയ്ക്ക് 170 കോടി കൈക്കൂലി കൊടുത്തതിനെക്കുറിച്ച് പ്രതികരിക്കാൻ രാഹുലും പ്രിയങ്കയുമടക്കമുള്ളവർ ഇനിയും തയ്യാറായിട്ടില്ല. 2019 നും 2022 നുമിടയിൽ ഡി ഡിഎൽഎഫ് ഗ്രൂപ്പ് ബിജെപിക്ക് സംഭാവനയായി നൽകിയത് 170 കോടി രൂപയാണ്.Read More
ന്യൂഡൽഹി:ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ എഎപി നേതാവ് മനീഷ് സിസോദിയയുടെ കസ്റ്റഡി പ്രത്യേകകോടതി ജഡ്ജി 26 വരെ നീട്ടി. ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെത്തുടർന്ന് സിസോദിയയെ വ്യാഴാഴ്ച റൗസ് അവന്യു കോടതിയിൽ ഹാജരാക്കി.Read More
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിൽ വീട്ടമ്മയെ സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിൽ തന്നെ പൊലീസ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് സിന്ധുവിനെ വീട്ടിൽ നിന്ന് കാണാതായത്. പിന്നാലെ മക്കളായ നന്ദുദാസും, വിധുൻദാസും അമ്മയെ തിരക്കിയിറങ്ങി. എന്നാൽ സിന്ധുവിനെ കണ്ടെത്താനായില്ല. തുടർന്ന് അയിരൂർ […]Read More
