News

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ അന്തരിച്ചു

കറാക്കസ്:ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡിന് ഉടമയായ വെനസ്വേലൻ പൗരൻ ജുവാൻ വിസെന്റെ പെരെസ് മോറ (114) അന്തരിച്ചു.പ്രസിഡന്റ് നിക്കോളോസ് മഡൂറോയാണ് സമൂഹ മാധ്യമങ്ങളിൽ വിവരം പങ്കുവെച്ചത്. 2022 ഫെബ്രുവരി നാലിന് 112 വയസ്സും 253 ദിവസവുമുള്ളപ്പോഴാണ് ഗിന്നസ് റെക്കോഡ് ലഭിച്ചതു്. 1909 മെയ് 27 ന് ആൻഡിയൻ സംസ്ഥാനമായ തച്ചിറയിലെ എൽ കോബ്രെ പട്ടണത്തിൽ 10 മക്കളിൽ ഒമ്പതാമനായാണ് ജുവാന്റെ ജനനം. 11 മക്കളുള്ള അദ്ദേഹത്തിന് 2022 വരെ 41 പേരക്കുട്ടികളുണ്ട്. പേരക്കുട്ടികൾക്ക് […]Read More

News

പത്രികാസമർപ്പണം അവസാനിച്ചു

തിരുവനന്തപുരം:പത്രികാസമർപ്പണം വ്യാഴാഴ്ച അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 234 പത്രിക. 143 സ്ഥാനാർഥികളാണ് നാമനിർദ്ദേശപത്രിക നൽകിയത്. കാസർകോട് 10, കണ്ണൂർ 17, വടകര 5,വയനാട് 7, കോഴിക്കോട് 9, മലപ്പുറം 9, പൊന്നാനി 7, പാലക്കാട് 4, ആലത്തൂർ 4, തൃശൂർ 13, ചാലക്കുടി 6, എറണാകുളം 7, ഇടുക്കി 10, കോട്ടയം 11, ആലപ്പുഴ 7, മാവേലിക്കര 3, പത്തനംതിട്ട 6, കൊല്ലം 5, ആറ്റിങ്ങൽ 7, തിരുവനന്തപുരം 5 പത്രികകളാണ് ബുധനാഴ്ചവരെ ലഭിച്ചതു്. വെള്ളിയാഴ്ചയാണ് […]Read More

News

SDPI പിന്തുണ വേണ്ട :വി ഡി സതീശൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിച്ച് യുഡിഎഫ് . ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വി.ഡി സതീശനും എംഎം ഹസനും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.Read More

News

ജനശതാബ്ദി എക്‌സ്പ്രസിൽ ടിടിഇയെ ആക്രമിച്ച് ഭിക്ഷക്കാരൻ; TTEയുടെ കണ്ണിന് പരുക്ക്

സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ(12076) വെച്ചാണ് ടിടിഇ ജയ്സൺ ആണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെ ഒരു പ്രാവിശ്യം ഇടിക്കാന്‍ വന്നുവെന്നും രണ്ടാമത്തെ വട്ടം മാന്താന്‍ വന്നപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും മൂന്നാമത്തെ തവണയാണ് വലത്തെ കണ്ണിന് താഴെയായി പരുക്കേല്‍ക്കുകയായിരുന്നുവെന്ന് ടിടിഇ ജയ്‌സണ്‍ പറഞ്ഞു. ട്രെയിൻ പുറപ്പെട്ട ഉടൻ ഒരാൾ ആളുകളെ […]Read More

News

ഗുരുവായൂർ ഇന്റർസിറ്റി എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻഓടില്ല

തിരുവനന്തപുരം: ഏപ്രിൽ 5, 9 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രൽ-ഗുരുവായൂർ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് അവസാനിപ്പിക്കും. ഏപ്രിൽ 6, 10 തീയതികളിൽ എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഓടില്ലെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, ട്രെയിൻ നമ്പർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിന് പകരം ഏപ്രിൽ 6, 10 തീയതികളിൽ ട്രെയിൻ ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.Read More

Education News

കേരള ലോ അക്കാദമി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:കേരള ലോ അക്കാദമി ലോ കോളേജിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പഞ്ചവത്സര ബിഎ എൽഎൽബി, ബികോം എൽഎൽബി, എൽഎൽഎം, എംബിഎൽ എന്നിവയാണ് കോഴ്സുകൾ. 45 ശതമാനം മാർക്കോടെ പ്ലസ്ടുവാണ് പഞ്ചവത്സര കോഴ്സുകൾക്ക് യോഗ്യത. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ ഉണ്ടാകും. അംഗീകൃത സർവകലാശാലയിൽ നിന്നും 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് ത്രിവത്സര എൽഎൽബി കോഴ്സിന്റെ യോഗ്യത. വിശദ വിവരങ്ങൾക്ക്:www.keralalawacademy.in.ഫോൺ: 04712433166, 2437655, 2436640, 2539356.Read More

News

അൽ ജസീറ നിരോധിക്കുമെന്ന് ഇസ്രയേൽ

ടെൽ അവീവ്:അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയുടെ പ്രവർത്തനം ഇസ്രയേലിൽ നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇതിനായി പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കി. ടൈംസ് ഓഫ് ഇസ്രയേലിനെയും എഎഫ്പിയെയും ഉദ്ധരിച്ച് അൽ ജസീറ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനുവരിയിൽ ഗാസയിലെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അൽ ജസീറ മാധ്യമ പ്രവർത്തകൻ ഭീകരവാദികളാണെന്ന് ഇസ്രയേൽ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട മറ്റൊരു മാധ്യമ പ്രവർത്തകൻ ഹമാസിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്നും ആരോപിച്ചു. മാധ്യമ സ്വാതന്ത്ര്യം വിലക്കിയ ഇസ്രയേലിന്റെ പുതിയ നിയമത്തെ ശക്തമായി അപലപിക്കുന്നതായി […]Read More

News

എസ്എസ്എൽസി, ഹയർ സെക്കൻഡറി – മൂല്യനിർണയം ഇന്നു മുതൽ

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം ബുധനാഴ്ച ആരംഭിക്കും. 70 ക്യാമ്പിലായുള്ള എസ് എസ്എൽസി മൂല്യനിർണയത്തിൽ ഏകദേശം 10,000 അധ്യാപകരും,ഹയർ സെക്കൻഡറി മൂല്യനിർണയം 77 ക്യാമ്പിലായി 2200 അധ്യാപകരും പങ്കെടുക്കും.ഏപ്രിൽ 20 നകം മൂല്യനിർണയം പൂർത്തീകരിക്കും. മെയ് രണ്ടാംവാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.Read More

Travancore Noble News