News

ഇസ്രയേലിന്റെ ആയുധനിർമാതാക്കൾ ഇന്ത്യൻ ശാഖ തുറന്നു

ന്യൂഡൽഹി:ഇസ്രയേലിന്റെ ഉടമസ്ഥതയിലുളള വ്യോമായുധ നിർമ്മാണക്കമ്പനിയായ ഇസ്രയേൽ എയ്റോസ്പെയ്സ് ഇൻഡസ്ട്രീസ് ന്യൂഡൽഹിയിൽ ഉപകമ്പനി ആരംഭിച്ചു. മിസൈലുകളും പട്ടാള വാഹനങ്ങളും നിർമ്മിക്കുന്ന കമ്പനിയാണിത്. എയ്റോസ്പെയ്സ് സർവീസസ് ഇന്ത്യ എന്നാണ് ഇന്ത്യൻ ശാഖയ്ക്ക് പേരു് നൽകിയിരിക്കുന്നത്. ഇന്ത്യൻ സൈന്യത്തിനായി നൂതന പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കാനായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് എ എഎസ്എ അറിയിച്ചു.Read More

News

ലോകത്ത് 78 കോടി പേർ പട്ടിണിയിൽ

നെയ്റോബി:ലോകത്ത് വിവിധ ഭാഗങ്ങളിൽ 78 കോടിയിൽപ്പരം ജനങ്ങൾ കൊടും പട്ടിണിയിലാണെന്ന് യുഎൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം ലോകത്ത് ആകെ ഉൽപ്പാദിപ്പിച്ച ഭക്ഷണത്തിന്റെ 19 ശതമാനം പാഴായിപ്പോയതായി ഐക്യരാഷ്ട്രസഭയുടെ സർവേയിൽ കണ്ടെത്തി. യുഎൻ എൻവയോൺമെന്റൽ പ്രോഗ്രാം ഫുഡ് വേസ്റ്റ് ഇൻഡക്സ് പ്രകാരം 105 കോടി മെട്രിക് ടൺ ഭക്ഷണമാണ് 2022 ൽ പാഴായിപ്പോയത്. ആകെ ഉൽപ്പാദനത്തിന്റെ 19 ശതമാനമാണിത്. ഒരു വ്യക്തി വർഷം ശരാശരി 79 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നുണ്ട്. ദിവസവും 100 കോടി ജനങ്ങൾക്ക് ഒരു നേരത്ത് […]Read More

News

‘ഗുണ്ടാ തലവൻ മുക്തർ അൻസാരിയുടെ മരണത്തിൽ ദുരൂഹത ” ആരോപണവുമായി കുടുംബം

ഉത്തർപ്രദേശിലെ രാഷ്ട്രീയ നേതാവും ഗുണ്ടാ തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മുക്തർ അൻസാരിയെ ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയതെന്ന് ആരോപണം. ബന്ദയിലെ ജയിലിൽ തടവിൽ കഴിയുന്ന മുക്താർ അൻസാരി ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്ന് പോലീസ്.Read More

Business News

ചരിത്രത്തിലാദ്യമായി സ്വര്‍ണവില ഒരു പവന് 50,000 കടന്നു.

സംസ്ഥാനത്ത് ആദ്യമായി അരലക്ഷം കടന്ന് സ്വർണവില .പവന് 50,400 ആണ് നിലവില്‍ വില. ഗ്രാമിന് 130 രൂപയാണ് വര്‍ധിച്ചത്. 6300 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.Read More

News

“ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു

വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഓർമകൾ ഊർജമാകുന്നുവെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.ക്രിസ്തുവിന്റെ സ്മരണയെ ഉൾക്കൊണ്ട് സമത്വവും സഹോദര്യവും കളിയാടുന്ന ഒരു നല്ല നാളേക്കായി നമുക്കൊരുമിച്ചു പോരാടാം എന്നും അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇന്ന് ദുഃഖ വെള്ളിയാഴ്ച. ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യേശുക്രിസ്തുവിന്റെ ഓർമകൾ പുതുക്കുന്ന ദിവസമാണിത്. വെല്ലുവിളികളെ സ്നേഹം കൊണ്ടും ഐക്യത്തോടെയും നേരിടാൻ ലോകമെമ്പാടുമുള്ളവർക്ക് ഈ ഓർമകൾ ഊർജമാകുന്നു. ക്രിസ്തുവിന്റെ […]Read More

News

മഅദനിയുടെ നില അതീവ ഗുരുതരം

കൊച്ചി : പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് മഅദനിയെ കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മഅദനിക്ക് വൈകിട്ടോടെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്റെ അളവ് താഴുകയുമായിരുന്നു. ഉടന്‍തന്നെ ഡോക്ടര്‍മാരുടെ സംഘം വെന്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നുണ്ട്.കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി […]Read More

Health

മാലിന്യത്തിൽ നിന്നും മൂന്ന് മിനിറ്റിൽ വളം

തിരുവനന്തപുരം:രോഗകാരികളായ ആശുപത്രി മാലിന്യം ജൈവ നൂതന സംവിധാനം അവതരിപ്പിച്ച് സിഎസ് ഐആർഎൻഐഐ എസ്ടി. ഒരു കിലോഗ്രാം ആശുപത്രി മാലിന്യം മൂന്ന് മിനിറ്റിൽ കാർഷികാവശ്യത്തിന് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റിയെടുക്കാവുന്ന ഡ്യുവൽ ഡിസിൻഫെക്ഷൻ സോളിഡിഫിക്കേഷൻ എന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിച്ചത്. ഇതു വഴി രക്തം, കഫം, മൂത്രം, മറ്റ് ശരീരസ്രവങ്ങൾ, ദന്ത മാലിന്യങ്ങൾ, കോട്ടൺ ബാൻഡേജ്, ലാബ് മാലിന്യം എന്നിവ വളരെ പെട്ടെന്ന് തന്നെ അണുനശീകരണം നടത്തി ഖരമാലിന്യമാക്കാം.ആശുപത്രി മാലിന്യം ഉറവിടത്തിൽ സംസ്കരിക്കാനാകും എന്നതാണ് പ്രത്യേകത.ഗുരുതരമായ രോഗചംക്രമണം ഇതുവഴി […]Read More

Religion

ഇന്ന് പെസഹാ വ്യാഴം

കോട്ടയം:യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴസ്മരണയിൽ ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം ആചരിക്കും. കുരിശു മരണത്തിന്റെ ഓർമയിൽ 29ന് ദു:ഖവെള്ളിയും ഉയിർപ്പിന്റെ ആഹ്ളാദത്തിൽ 31ന് ഈസ്റ്ററും ആചരിക്കും. ഉയിർപ്പ് പെരുന്നാളോടെ വിശുദ്ധ വാരാചരണത്തിന് സമാപനമാകും. കുരിശുമരണം വരിക്കുന്നതിനു മുൻപ് യേശു ശിഷ്യൻമാർക്കൊപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റേയും അതിനുമുമ്പായി അദ്ദേഹം അവരുടെ കാലുകൾ കഴുകിയതിന്റേയും ഓർമപുതുക്കി പള്ളികളിൽ പ്രത്യേക പ്രാർത്ഥനയും കാൽകഴുകൽ ശുശ്രൂഷയും നടക്കും. വീടുകളിൽ പെസഹാ അപ്പം മുറിയ്ക്കും. ദു:ഖ വെള്ളി ദിനത്തിൽ കുരിശുമരണത്തിന്റെ ഓർമപുതുക്കി കുരിശിന്റെ വഴി […]Read More

News

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ.

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ. 15-ഉം 12-ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയനിക്കാട് സ്വദേശി സുമേഷിനെ (42) ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവർ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം […]Read More

Travancore Noble News