News

വീട്ടുജോലിയെടുക്കുന്നതിൽ മുന്നിൽ സ്ത്രീകൾ

തിരുവനന്തപുരം:രാജ്യത്ത് പുരുഷൻമാരേക്കാൾ പത്തിരട്ടി വീട്ടുജോലികൾ ചെയ്യുന്നത് സ്ത്രീകളെന്ന് പഠന റിപ്പോർട്ട് .ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസ് നടത്തിയ സർവേയിലാണ് ഇക്കാര്യമുള്ളത്.ആഗോള തലത്തിൽ ഇത് മൂന്നിരട്ടിയാണ്. സ്ത്രീകളുടെ ജീവിതം ഉന്നത നിലവാരത്തിലെന്ന് പറയുന്ന ചാനലുകളിലൂടെയടക്കം അത് പ്രചരിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്ക് മറുപടിയാണിത്. 2019 ജനുവരി മുതൽ ഡിസംബർവരെയാണ് സർവേ നടന്നത്. 15 നും 64 നും ഇടയിൽ പ്രായമുള്ള ജോലിക്കാരായ 1,74,621 സ്ത്രീകൾ സർവേയുടെ ഭാഗമായി.അതേ സമയം ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകൾ ഇത്തരം വീട്ടുജോലികൾ എടുക്കുന്നത് […]Read More

News

കൊല്ലം ചവറ കൊറ്റംകുളങ്ങര ചമയവിളക്ക് ഉത്സവത്തിനിടെ അപകടം; അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ പ്രസിദ്ധമായ ചമയവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശൻ്റേയും ജിജിയുടെയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12 മണിയോടെയാണ് അപകടം നടന്നത്. കടത്താറ്റുവയലില്‍ നടന്ന കെട്ടുകാഴ്ചയ്ക്കിടെ നാല് ചക്രങ്ങളുള്ള വണ്ടിക്കുതിരയുടെ നിയന്ത്രണം തെറ്റുകയും തുടർന്നുണ്ടായ തിരക്കില്‍ അച്ഛൻ്റെ കൈയിലിരുന്ന കുഞ്ഞ് അപകടത്തില്‍പെടുകയുമായിരുന്നു. കുഞ്ഞിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലRead More

News

‘രാഹുലിനേക്കാൾ കൂടുതല്‍ തവണ വയനാട്ടിലെത്തിയത് കാട്ടാന : കെ.സുരേന്ദ്രന്‍

കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുലിനേക്കാള്‍ കൂടുതല്‍ തവണ വയനാട്ടിലെത്തിയത് കാട്ടാനയാണെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. രാഹുൽ വയനാട്ടിൽ ആകെ വന്നത് ആറോ ഏഴോ തവണ മാത്രമാണ്.5 കൊല്ലം രാഹുല്‍ വയനാട്ടിൽ എന്ത് ചെയ്തു?രാഹുൽ ടൂറിസ്റ്റ് വിസയിൽ വരുന്ന എംപിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടില്‍ ഇത്തവണ ബിജെപി ശക്തമായ മത്സരം കാഴ്ചവെക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്ര നേതൃത്വം […]Read More

News

പൂക്കോട് സിദ്ധാര്‍ത്ഥിന്റെ മരണം: വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണറുടെ നിര്‍ദേശം; വിസിയോട്

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട വൈസ് ചാൻസലറുടെ നടപടിയിൽ ഇടപെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് റദ്ദാക്കാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനും വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സിദ്ധാര്‍ത്ഥിനെതിരായ റാഗിങ്ങില്‍ നടപടി നേരിട്ട 33 വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെതിരെ സിദ്ധാര്‍ത്ഥിന്റെ കുടുംബം രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സര്‍ക്കാര്‍ വഞ്ചിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നും […]Read More

News

സിദ്ധാർത്ഥന്റെ മരണം; രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ റാഗിങിന്റെ പേരിൽ സസ്പെന്റ് ചെയ്യപ്പെട്ട രണ്ട് വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. കോളജിലെ മറ്റൊരു റാ​ഗിങ് പരാതിയിലായിരുന്നു ഇരുവർക്കുമെതിരെ നടപടിയെടുത്തിരുന്നത്. നാലാംവർഷ വിദ്യാർത്ഥികളായ അമരേഷ് ബാലി, അജിത് അരവിന്ദാക്ഷൻ എന്നിവരുടെ സസ്പെൻഷൻ ആണ് സ്റ്റേ ചെയ്തത്.Read More

News

ആർസി ബുക്ക് വിതരണം തുടങ്ങി

തിരുവനന്തപുരം:സംസ്ഥാനത്ത് ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ വിതരണം ആരംഭിച്ചു. ഇവ അച്ചടിക്കുന്ന പാലക്കാട്ടെ ഐടിഐ ലിമിറ്റഡിന് കുടിശ്ശിക തുക നൽകിയതോടെയാണ് വിതരണം വേഗത്തിലായത്. ഏതാനും മാസങ്ങളായി ഇവയുടെ അച്ചടി നിർത്തി വെച്ചിരിക്കുകയായിരുന്നു. എറണാകുളത്തെ പ്രിന്റിങ് സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച ആറായിരം ആർസി ബുക്കും ഇരുപതിനായിരം ഡ്രൈവിങ് ലൈസൻസും അയച്ചു. തിങ്കളാഴ്ച മുതൽ വിതരണം വേഗത്തിലാകും. കഴിഞ്ഞ ദിവസം ധനവകുപ്പ് 8.66 കോടി രൂപ മോട്ടോർ വാഹന വകുപ്പിന് അനുവദിച്ചിരുന്നു.രണ്ടാഴ്ചയ്ക്കകം മുഴുവൻ ആർസി ബുക്കും ഡ്രൈവിങ് ലൈസൻസും […]Read More

News

കടൽക്കൊള്ളക്കാരെ മുംബൈ പൊലീസിന് കൈമാറി

മുംബൈ:സൊമാലിയൻ തീരത്ത് നിന്ന് പിടികൂടിയ 35 കാൽക്കൊള്ളക്കാരുമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ ഐഎൻഎസ് കൊൽക്കത്ത ശനിയാഴ്ച രാവിലെ മുംബൈയിലെത്തി. അറബിക്കടലിനും ഏദൻ ഉൾക്കടലിനുമിടയിൽ വാണിജ്യ ക്കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഓപ്പറേഷൻ സങ്കൽപ്പിന്റെ ഭാഗമായാണ് കൊള്ളക്കാരെ പിടികൂടിയത്. 35 കൊള്ളക്കാരെയും 17 ജീവനക്കാരെയും മുംബൈ പൊലീസിന് കൈമാറിയതായി നാവികസേന അറിയിച്ചു. ചരക്കുകപ്പൽ കൊള്ളക്കാർ ആക്രമിച്ചതിനെ തുടർന്ന് ഐഎൻഎസ് കൊൽക്കത്തയുടെ നേതൃത്വത്തിൽ 15 ന് പുലർച്ചെ ആരംഭിച്ച ദൗത്യം 40 മണിക്കൂറോളം നീണ്ടു. ഐഎൻഎസ് സുഭദ്രയും ഓപ്പറേഷനിൽ പങ്കു […]Read More

News

പുഷ്‌പകിന്റെ മൂന്നാം പരീക്ഷണം ഉടൻ

ന്യൂഡൽഹി:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരൂപ യോഗിക്കാൻ കഴിയുന്ന ബഹിരാകാശ വാഹനമായ പുഷ്പകിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ലാൻഡിങ് പരീക്ഷണം രണ്ടു മാസത്തിനുള്ളിൽ നടക്കും. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ പരീക്ഷണപ്പറക്കൽ വിജയകരമായിരുന്നു. ഇന്ത്യൻ വ്യോമസേനയും ഐ ഐഎസ്ആർഒയും സംയുക്തമായി നടത്തിയ പരീക്ഷണപ്പറക്കൽ കർണാടകത്തിലെ ചിത്രദുർഗ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് നടന്നത്. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ 4.5 കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം വേർപെടുത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വ്യോമസേന പുറത്ത് വിട്ടിരുന്നു. മൂന്നാം പരീക്ഷണപ്പറക്കിലിനു ശേഷം ഭ്രമണപഥത്തിൽ പോയി തിരികെയെത്തുന്ന […]Read More

News

കരുനാഗപ്പള്ളിയിൽ കേബിൾ കുരുങ്ങി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി തഴവയിൽ കേബിൾ കുരുങ്ങി അപകടം. തടി കയറ്റിയ ലോറി ഇടിച്ച് പൊട്ടിയ കേബിൾ വഴിയരികിൽ ഇരുചക്രവാഹനത്തിൽ ഇരിക്കുകയായിരുന്ന വീട്ടമ്മയുടെ ദേഹത്ത് കുടുങ്ങി റോഡിലൂടെ വലിച്ചെറിയുകയായിരുന്നു. വളാലിൽ മുക്ക് സ്വദേശി സന്ധ്യ (43)ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം. ഭർത്താവിൻ്റെ വർക്ക് ഷോപ്പിന് മുന്നിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു സന്ധ്യ. ഇതിനിടെ തടി കയറ്റി വന്ന ലോറി സമീപത്തെ ഒരു വലിയ കേബിൾ പൊട്ടിച്ചു. ഈ കേബിൾ ഇവരുടെ ദേഹത്ത് വീഴുകയും […]Read More

News

വെഞ്ഞാറമൂട്ടില്‍ കാട്ടുപന്നിക്ക് വെച്ച കെണിയില്‍നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം മൂലം സ്ഥാപിച്ച വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റാണ് അന്ത്യം സംഭവിച്ചത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് മരിച്ചത്. 35 വയസായിരുന്നു. രാത്രി ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേയാണ് അപകടം.  കാട്ടുപന്നി സ്ഥിരമായി കൃഷി നശിപ്പിക്കുന്നതിനാല്‍ മേഖലയില്‍ നാട്ടുകാര്‍ ഇടപെട്ടാണ് വൈദ്യുത വേലി സ്ഥാപിച്ചിരുന്നത്. രാത്രി 11 മണിയ്ക്കുശേഷം ആറ്റില്‍ നിന്ന് മീന്‍ പിടിച്ച് മടങ്ങുമ്പോഴാണ് […]Read More

Travancore Noble News