News Sports

വനിതാ പ്രീമിയർ ബാംഗ്ലൂർ മുന്നിൽ

ന്യൂഡൽഹി:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി എല്ലിസെ പെറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്ലേ ഓഫിലേക്ക് നയിച്ചു. മുംബൈ ഇന്ത്യൻ സിനെതിരെ നാലോവറിൽ 15 റൺ മാത്രം വഴങ്ങി ആറ് വിക്കറ്റാണ് ഓസ്ട്രേലിയക്കാരി നേടിയത്. 38 പന്തിൽ 40 റണ്ണുമായി പുറത്താകാതെ നിന്നു. മുംബൈ 19 ഓവറിൽ 113 റണ്ണിന് പുറത്തായി. ബാംഗ്ലൂർ 15 ഓവറിൽ ജയം നേടി.സജനയെ ഓപ്പണറാക്കിയാണ് മുംബൈ കളി തുടങ്ങിയത്. ഒരു സിക്സറും അഞ്ച് ഫോറുകളും ആ ഇന്നിങ്സിൽ […]Read More

News

റെയിൽവേയിൽ 9144 ഒഴിവുകൾ

തിരുവനന്തപുരം ഉൾപ്പെടെയുള്ള 21 ആർ ആർ ബി കളിലേക്ക് ടെക്നീഷ്യൻ ഗ്രേഡ് I സിഗ്നൽ, ടെക്നീഷ്യൻ ഗ്രേഡ് III (വിവിധ വിഭാഗങ്ങൾ) തസ്തികകളിലെ 9144 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ടുമെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു.അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 8 ന് രാത്രി 12 മണി വരെ. വിശദ വിജ്ഞാപനം https://www.rrbapply.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.Read More

News

സിഎഎ ചട്ടം മരവിപ്പിക്കണം; രമേശ് ചെന്നിത്തല സുപ്രിംകോടതിയിൽ

സിഎഎ നടപ്പിലാക്കുന്നതിനെതിരെ രമേശ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു .സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ്‌ ചെന്നിത്തല പ്രത്യേക ഹർജി നൽകും. നിലവിൽ പൗരത്വ ഭേദഗതിക്കെതിരേ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ ഈ വിജ്ഞാപനവും നിയമവും ആദ്യത്തെ നടപടിയെന്ന നിലയിൽ റദ്ദാക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സി.എ.എ നിയമം രാജ്യത്തിന്റെ മതേതര സംവിധാനത്തിനു നേരെയുള്ള അങ്ങേയറ്റത്തെ കടന്നാക്രമണമാണ്. നരേന്ദ്ര മോദിയും അമിത് ഷായും രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ഒരു കാരണവശാലും […]Read More

Health News

എറണാകുളം ജില്ലയില്‍ ആദ്യമായി അപൂര്‍വരോഗമായ ലൈം രോഗം

കൊച്ചി: എറണാകുളം ജില്ലയില്‍ ആദ്യമായി അപൂര്‍വരോഗമായ ലൈം രോഗം റിപ്പോര്‍ട്ട് ചെയ്തു. പെരുമ്പാവൂര്‍, കൂവപ്പടി സ്വദേശിയിലാണ് (56) ലൈം രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബൊറേലിയ ബര്‍ഗ്ഡോര്‍ഫെറി എന്ന ബാക്ടീരിയ മൂലമാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേകതരം ചെള്ളിന്‍റെ കടിയേല്‍ക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിലെത്തുന്നത്. ജില്ലയിൽ ആദ്യമായാണിത് സ്ഥിരീകരിക്കുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജിൽസി ജോർജ് വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഇയാളെ ലിസി ആശുപത്രിയില്‍ […]Read More

News

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ എൻഐഎ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിലെടുത്തു. കർണാടകയിലെ ബെല്ലാരി ജില്ലയിൽ നിന്നാണ് ഷബീർ എന്ന പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ. ബല്ലാരിയിൽനിന്ന് നേരത്തെ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ ഒരാൾ ഒരു വസ്ത്ര വ്യാപാരിയാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മറ്റൊരാളെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരിൽ ഒരാൾ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരുന്നു എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇയാൾക്ക് ഒരു തീവ്രവാദ സംഘടനയുമായി ബന്ധമുണ്ട് […]Read More

News

അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈ പാസ്സ് റോഡ് അടച്ചു.. ബദൽ മാർഗം ഇങ്ങനെ

തിരുവനന്തപുരം : അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈ പാസ്സ് റോഡ് അടച്ചു.ഏപ്രിൽ 15വെള്ളിയാഴ്ച വരെ അടച്ചിടുന്നു.സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ ഭാഗമായി അട്ടകുളങ്ങര കിള്ളിപ്പാലം ബൈപാസ് റോഡിന്റെ നവീകരണജോലികൾ നടക്കുകയാണ്.അതിനാലാണ് ഗതാഗതം പൂർണമായും തടയുന്നത്.റോഡിന്റെ ഇരുവശത്തും ഒരേ സമയം പണി നടക്കുന്നതുകൊണ്ടാണ് റോഡ് അടച്ചിടുന്നത്.ഒരു മാസം നീണ്ടുനിൽക്കുന്ന ജോലികളാണ് ഇവിടെ പൂർത്തിയാക്കുവാനുള്ളത്.സ്മാർട്ട്‌ സിറ്റി പദ്ധതിയുടെ കരാറുകാരുമായുള്ള പ്രശ്നത്തെ തുടർന്ന് ഏറെ നാളായി പണികൾ മുന്നോട്ട് പോകാതെ നിന്നിരുന്നു. പുതിയ കരാറുകാരെ ഏൽപ്പിച്ചതോടെയാണ് പണി പുനരാരാംഭിച്ചത്. മാസങ്ങളായി ഇത് കാരണം ഇവിടെ […]Read More

News

ആണവായുധ പ്രഹരശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

ആണവായുധ പ്രഹരശേഷിയുള്ള അഗ്‌നി 5 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. മിഷന്‍ ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അന്തർവാഹിനികളിൽ നിന്നു വരെ വിക്ഷേപിക്കാവുന്ന മാരകമായ മിസെെലാണ് അഗ്നി 5 . 6,000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യത്തെ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും എന്നതടക്കമാണ് അഗ്‌നിയുടെ നേട്ടം. ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി[മൾട്ടിപ്പിൾ ഇൻഡിപെൻഡൻ്റ്ലി ടാർഗെറ്റബിൾ റീ-എൻട്രി വെഹിക്കിൾ]  സാങ്കേതിക വിദ്യയാണ് അഗ്‌നി 5 മിസൈലിന്റെ അടിസ്ഥാനം. മിഷന്‍ ദിവ്യാസ്ത്ര എന്ന പേരിലായിരുന്നു […]Read More

News

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്.

ബിജെപിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തിപകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാർച്ച് 15ന് പാലക്കാടും 17ന് പത്തനംതിട്ടയിലും നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. മോദിയുടെ വരവ് പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ആവേശം പകരുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. പാലക്കാട് സി.കൃഷ്ണകുമാറും പത്തനംതിട്ടയില്‍ അനില്‍ ആന്‍റണിയുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.Read More

Literature poem

കവിത “വനിതാ ദിനം”

കവിത: വനിതാ ദിനം രചന : കവിത വിശ്വനാഥ് അടക്കിയും ഒതുക്കിയുംആചാരങ്ങളും അനാചാരങ്ങളുംഅവൾക്കുമേൽ അടിച്ചേൽപ്പിച്ചു അതിരുകളും അരുതുകളുംകൽപ്പിച്ച് മുൾവേലിക്കുള്ളിൽ മുൾമുനയിൽ നിർത്തി പുല്ലിംഗമില്ലാത്ത വാക്കുകൾ കൊണ്ടവളെ വിശേഷിപ്പിച്ചു നിൽപ്പിനെ നടപ്പിനെ രൂപത്തെഭാവത്തെ വസ്ത്രത്തെ ആത്മാവിനെകണ്ണുകൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും പിച്ചിച്ചീന്തി അവളെ ഹിതമായി ഭോഗിക്കാനുള്ളധനം പൊരുതിയും ഇരന്നുംസ്ത്രീധനം എന്ന പേരിൽ വാങ്ങി അവളുടെ പ്രേമം തുലാസിൽ തൂക്കിശ്വാസംമുട്ടിച്ചു ഞരമ്പുകൾ കീറിആത്മാവിനെ തുരന്ന് പ്രാണനെ ഊറ്റി മാംസപിണ്ഡമാക്കിചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞു വാഹനങ്ങളിലും വഴിയോരത്തുംതൊടിയിലും തൊട്ടിലിലുംഅവളുടെ കരളും കനവും പറിച്ചവർവനിതാദിനാശംസകൾ നേർന്നു അഗ്നിശുദ്ധി […]Read More

Travancore Noble News