Education News

എസ്എസ്എൽസി പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:  എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു. മാർച്ച്-4ന് ആരംഭിക്കുന്ന പരീക്ഷ  മാർച്ച് 25-ന് അവസാനിക്കും. ഐടി പരീക്ഷകളുടെ പ്രാക്ടിക്കൽ ഇതിനോടകം ഫെബ്രുവരി 14-ന് പൂർത്തിയാക്കിയിട്ടുണ്ട്.  മോഡൽ പരീക്ഷ 19- ന് ആരംഭിച്ച് 23-ന് അവസാനിക്കുമ്പോൾ പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി 22-ന് അവസാനിക്കും.   മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നത്. മാർച്ച് നാലിന് ആദ്യം നടക്കുന്നത് മലയാളം- പാർട്ട്-1, തമിഴ്, കന്നട, ഉറുദ്ദു, […]Read More

News

വയനാട്ടില്‍ വന്‍ ജനരോഷം;വനംവകുപ്പിന്റെ വാഹനം നാട്ടുകാർ തകർത്തു.

വന്യജീവി ആക്രമണം രൂക്ഷമായ വയനാട്ടില്‍ വന്‍ ജനരോഷം. പുല്‍പ്പള്ളി ടൗണില്‍ പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തകര്‍ത്തു.  ജീപ്പിന്റെ കാറ്റഴിച്ച് വിട്ട നാട്ടുകാര്‍ ജീപ്പിന് മുകളില്‍ റീത്തും വച്ചു. വാഹനത്തിന്റെ ഷീറ്റ് അടക്കം നശിപ്പിച്ചപ്പോള്‍ വനംവകുപ്പ് ജീവനക്കാര്‍ അകത്ത് തന്നെ ഇരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് വരുന്നതെന്നായിരുന്നു വിമര്‍ശനം. ജില്ലയെ അവഗണിക്കുന്ന വനംമന്ത്രിയെ ലക്കിടിയില്‍ തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു. വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം […]Read More

Literature poem

കവിത “എന്റെ ഗ്രാമം”

സുജാത നെയ്യാറ്റിൻകര എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..?പുഴയുണ്ട്,, തോടുണ്ട്, താഴമ്പൂ പൂക്കുന്ന തോട്ടിൽ വരമ്പുമുണ്ട്അന്തിക്ക് പൂക്കുന്ന സൂര്യന്റെ ചെങ്കതിര്‍ പോലെകണ്ണെത്താ ദൂരത്ത് നെൽപ്പാടമുണ്ട് എന്തു ചന്തമാണെന്റെ ഗ്രാമം, എനിക്കെന്തിഷ്ടമാണെന്റെ ഗ്രാമം..? പാടവരമ്പത്ത് പാള ക്കുടചൂടികർഷകർ നിരയായി നടക്കുന്നതും,ചുറ്റുവട്ടത്തായി കളകളം പാടുന്നനദിയൊഴുക്കും പിന്നെ കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തു ഇഷ്ടമാണെന്റെ ഗ്രാമം..? അന്തിക്ക് മേയുന്ന കന്നുകാലികളുംപുല്ലറുത്തോടുന്ന ബാലക കൂട്ടത്തെയും കാണാംപച്ച നെല്ലോലകൾ തലയാട്ടി തിരിച്ചൊരു പാട്ടുപാടുന്നതും കാണാം എന്തു ചന്തമാണെന്റെ ഗ്രാമം,എനിക്കെന്തിഷ്ടമാണെൻറെ ഗ്രാമം..? എൻ ഗ്രാമ ഭംഗിക്ക് മാറ്റുകൂട്ടാനൊരു […]Read More

News

ഇലക്ടറൽ ബോണ്ട് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി:ജനാധിപത്യത്തെ പണാധിപത്യത്തിന് കീഴിലാക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി ഭരണഘടനാബഞ്ച് റദ്ദാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പെന്ന ഭരണഘടനാ സങ്കൽപ്പത്തിന് തുരങ്കം വയ്ക്കുന്നതാണ് ഇലക്ടറൽ ബോണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായി വിധിച്ചു. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ഭൂഷൺ ആർ ഗവായ്, ജെബി പർധിവാല, മനോജ് മിശ്ര എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റംഗങ്ങൾ. സംഭാവനയുടെ പൂർണ വിവരം മാർച്ച് ആറിനുള്ളിൽ എസ്ബിഐ […]Read More

News

ഐഎസ്ആർഒയുടെ യുവിക 2024 പ്രോഗ്രാം

ശാസ്ത്രം, ബഹിരാകാശ ഗവേഷണം, എന്നിവയിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കായി ഐഎസ്ആർഒ യുവിക 2024 യങ് സയന്റിസ്റ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഒമ്പതാംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് പങ്കെടുക്കാനർഹത. മെയ് 13 മുതൽ 25 വരെയാണ് ക്യാമ്പ്. ഫെബ്രുവരി 20 മുതൽ മാർച്ച് 26 വരെ ഓൺലൈനിൽ അപേക്ഷിക്കാം. മാർച്ച് 28 ന് ആദ്യ സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കും. തിരുവനന്തപുരം, ബാംഗളൂരു, അഹമ്മദാബാദ്, ഷില്ലോങ് എന്നീ ഐഎസ്ആർഒ സെന്ററുകളിലാണ് ക്യാമ്പ് . ചെലവ് ഐഎസ്ആർഒ വഹിക്കും.പങ്കാളിത്തം, പഞ്ചായത്ത്, ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പഠനം […]Read More

News Sports

ട്വന്റി 20 ലോകകപ്പ്: രോഹിത് നയിക്കും

രാജ്കോട്ട്:ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ ക്യാപ്റ്റനാകും. ബിസിസിഐ സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വന്റി 20യിലെ രോഹിതിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. ഏറെ നാളുകൾക്കു ശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ് തിരിച്ചുവന്നതു്. ഹാർദിക് പാണ്ഡ്യയായിരുന്നു ഇരുപതോവർ കളിയിൽ ഇന്ത്യയെ നയിച്ചിരുന്നത്. രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ ട്വന്റി 20 ലോകകപ്പുയർത്തും.ഇന്ത്യയുടെ മൂന്ന് വിഭാഗത്തിന്റേയും ക്യാപ്റ്റനാണ് രോഹിത്. ഹാർദിക് വൈസ് ക്യാപ്റ്റനാകുമെന്നും ബിസിസിഐ തലവൻ അറിയിച്ചു. വിരാട് കോഹ് ലിയും കളിച്ചേക്കുമെന്നാണ് സൂചന. ജൂണിൽ അമേരിക്കയിലും വെസ്റ്റിന്റീസിലുമായാണ് […]Read More

News

ഐഡിബിഐയിൽ 500 ഒഴിവ്

ഐഡിബിഐ ബാങ്കിൽ 500 ജൂനിയർ അസിസ്റ്റന്റ് മാനേജരുടെ ഒഴിവുണ്ട്. ബാങ്ക് നടത്തുന്ന ഒരു വർഷപോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.ആറ് മാസത്തെ ക്ലസ്റ്റർ പഠനം, രണ്ടു മാസ ഇന്റേൺഷിപ്പ്, ബാങ്ക് ശാഖകളിൽ നാല്മാസ തൊഴിൽ പരിശീലനം എന്നിവയുണ്ടാകും. കോഴ്സ് വിജയകരമായി പൂർത്തീകരിച്ചാൽ ജൂനിയർ അസിസ്റ്റന്റ് മാനേജരായി നിയമിക്കും. യോഗ്യത ബിരുദം. പ്രായം 20 – 25. പരീക്ഷ മാർച്ച് 17 ന് . കേരളത്തിൽ പരീക്ഷയ്ക്ക് 10 കേന്ദ്രങ്ങളുണ്ട്.അപേക്ഷിക്കേണ്ട അവസാന […]Read More

News

ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിന് ഖത്തർ അമീറിനോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി അമീർ ഷെയ്‌ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകിയാണ് ഖത്തർ സ്വീകരിച്ചത്. 2014ൽ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് മോദി ഖത്തർ സന്ദർശനത്തിനായി എത്തുന്നത്. ഇന്ത്യൻ നാവികരെ മോചിപ്പിച്ചതിന് നരേന്ദ്ര മോദി ഖത്തർ അമീറിനോട് നന്ദി പറഞ്ഞു. ‘മനോഹരമായ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യ – ഖത്തർ ബന്ധത്തെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഞങ്ങൾ അവലോകനം ചെയ്തു. വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് […]Read More

News

വയനാട്ടിൽ എംഡിഎംഎയുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വൈത്തിരി: സ്കൂൾ പ്രിൻസിപ്പൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി പിടിയിൽ. പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജയരാജിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. 0.26 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരിയിൽ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷൻ ജംഗ്​ഷനിൽ വച്ച് വാഹനം തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കണ്ടെടുത്തത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളിൽ നിന്നുമാണ് എം‍ഡിഎംഎ ലഭിച്ചതെന്ന് […]Read More

News

വീണാ വിജയന് തിരിച്ചടി;എക്‌സാലോജിക്കിന്റെ ഹര്‍ജി തള്ളി

ബംഗളൂരു: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. കേസ് വിധി പറയും വരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്നായിരുന്നു കര്‍ണാടക ഹൈക്കോടതി നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് വന്ന ഇടക്കാല വിധിയിൽ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. സ്വകാര്യ കരിമണല്‍ […]Read More

Travancore Noble News