foreign News

ഗാസ ആക്രമണം: 100 പേർ കൊല്ലപ്പെട്ടു

ഗാസസിറ്റി:ക്രിസ്മസ് ദിനത്തിലും ഗാസയിൽ ഇസ്രയേലിന്റെ ബോംബാക്രമണം. മധ്യഗാസയിൽ തിങ്കളാഴ്ച രാത്രിയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടു. ബുറെയ്ജ് ക്യാമ്പിലും ഖാൻ യൂനിസിലും നിരവധിപേർ കൊല്ലപ്പെട്ടു. ഗാസയ്ക്ക് പിന്തുണയുമായി ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക്, ഇറാഖ്, യെമൻ, ഇറാൻ എന്നിവർ കൂടെയുണ്ടെന്നും അവരെല്ലാം ചേർന്നാണ് ഇസ്രയേലിനെ നേരിടുന്നതെന്നും പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഗാസയ്ക്കതിരെയുള്ള യുദ്ധം നിർത്താനുദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു.Read More

News

സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ ഒടിടി ‘സി സ്പെയ്സ് ‘

തിരുവനന്തപുരം:കേരളത്തിന്റെ അഭിമാനപദ്ധതിയായ ‘സി സ്പെയ്സ് ‘ റിപ്പബ്ളിക് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രമുഖരായ അമ്പത് സംവിധായകരുടെ ചിത്രങ്ങളാണ് ആദ്യഘട്ടത്തിൽ പ്രദർശിപ്പിക്കുന്നതു്. സംസ്ഥാന അവാർഡ് ലഭിച്ച ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, കേരള-രാജ്യാന്തരമേളയിൽ പുരസ്കാരം നേടിയ ചിത്രങ്ങൾ എന്നിവയും പ്രദർശിപ്പിയ്ക്കും. ഒരു സിനിമയ്ക്ക് 100 രൂപ എന്ന ക്രമത്തിലാണ് നിരക്ക്; മാസവരി ഉണ്ടാകില്ല. സാംസ്കാരികരംഗത്തെ പ്രമുഖർക്കും വിദ്യാർത്ഥികൾക്കും ഇളവുണ്ടാകും. സിനിമകൾ തെരഞ്ഞെടുക്കുന്നതിന് 60 അംഗങ്ങളുള്ള ക്യൂറേറ്റർമാരുടെ പാനൽ ചലച്ചിത്രവികസന കോർപ്പറേഷൻ തയ്യാറാക്കിയിട്ടുണ്ട്. മലയാള സിനിമയുടേയും ചലച്ചിത്രസംസ്കാരത്തിന്റേയും വികസനത്തിന് സി […]Read More

News വിദേശം

ചരക്കുകപ്പൽ ആക്രമിച്ചത് ഇറാനെന്ന് പെന്റഗൺ

വാഷിങ്ടൺ:ഇറാനിൽ നിന്നയച്ച ഡ്രോണാണ് ചരക്കുകപ്പലിനെ ആക്രമിച്ചതെന്ന് പെന്റഗൺ.ലൈബീരിയൻ പതാകയും ഇന്ത്യൻ രജിസ്ട്രേഷനുമുള്ള സായിബാബ എന്ന കപ്പലിലേക്കാണ് ഡ്രോൺ ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്. അതിനിടെ ശനിയാഴ്ച യെമനിലെ ഹൂതികൾ ചെങ്കടലിലേക്ക് രണ്ട് മിസൈലുകൾ അയച്ചതായാണ് റിപ്പോർട്ട് . 2021 നു ശേഷം ചരക്കുകപ്പലിലേക്ക് ഇറാൻ നടത്തുന്ന ഏഴാമത്തെ ആക്രമണമാണെന്നും പെന്റഗൺ ആരോപിച്ചുRead More

News

പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് വിരുന്ന് നൽകി

ന്യൂഡൽഹി:തിങ്കളാഴ്ച പകൽ 12.30 ന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് സംഘടിപ്പിച്ച് ക്രൈസ്തവ മേലധ്യക്ഷന്മാർക്കും, വ്യവസായ പ്രമുഖർക്കും വിരുന്ന് നൽകി. കേരളത്തിൽ ബിജെപി നടത്തുന്ന സ്നേഹ യാത്രയുടെ പശ്ചാത്തലത്തിലാണ് പ്രധാമന്ത്രിയുടെ വസതിയിലെ ആദ്യ വിരുന്ന് സൽക്കാരം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ക്രൈസ്തവരെ സ്വാധീനിക്കാനുള്ള ബിജെപി യുടെ തന്ത്രമാണ് ക്രിസ്മസ് വിരുന്നെന്ന് കോൺഗ്രസ് വിശേഷിപ്പിച്ചു.Read More

News തൊഴിൽ വാർത്ത

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ഒഴിവ്

പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ കേരളത്തിൽ 30 അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്. യോഗ്യത: ബിരുദം. പ്രായം 21-30. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രമുണ്ട്.അസാനതീയതി:ജനുവരി 06. വിശദ വിവരങ്ങൾക്ക്:https.//uiic.co.in സൈറ്റ് കാണുക.Read More

News തൊഴിൽ വാർത്ത

കേരള പബ്ളിക് സർവീസ് കമ്മീഷൻ ഒഴിവുകൾ

കാറ്റഗറി : 5032023പാർട്ട് I ( നേരിട്ടുള്ള നിയമനം) തസ്തിക:ക്ലാർക്ക് – വകുപ്പ് : വിവിധം ശമ്പള നിരക്ക്:( Rs. 26500-60700)പ്രായം: 18:26 ഒഴിവുകൾ ജില്ലാ ടിസ്ഥാനത്തിൽഗസറ്റ് തീയതി: 30.11.2023അവസാന തീയതി: 03-01-2024 ബുധനാഴ്ച ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് കാറ്റഗറി: 535/2023ശമ്പളം: Rs.2300 – 50200നേരിട്ടുള്ള നിയമനംപ്രായം 18 – 36യോഗ്യത:7-ാം ക്ലാസ് വിജയം ഗസറ്റ് തീയതി: 15/12/23അവസാന തീയതി: 17/01/2024വിശദവിവരങ്ങൾക്ക്:www.keralapsc.gov.inRead More

News

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ ഒഴിവ്

പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ കേരളത്തിൽ 30 അസിസ്റ്റന്റുമാരുടെ ഒഴിവുണ്ട്. യോഗ്യത: ബിരുദം. പ്രായം 21-30. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രമുണ്ട്.അസാനതീയതി:ജനുവരി 06. വിശദ വിവരങ്ങൾക്ക്:https.//uiic.co.in സൈറ്റ് കാണുക.Read More

News

സുഗതകുമാരിക്ക് “സുഗതസ്മൃതി”

തിരുവനന്തപുരം:ശാസ്ത്രസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ഭവനും ചേർന്ന് നടത്തിയ “സുഗതസ്മൃതി ” മുൻ ചീഫ് സെക്രട്ടറി ആർ രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.പ്രകൃതിയെ ഉപവസിച്ചുകൊണ്ട് സുഗതകുമാരി തനതായ ശൈലിയിൽ കവിതകൾ എഴുതിയിട്ടുണ്ട്. സുദർശൻ കാർത്തികപ്പറമ്പിൽ അധ്യക്ഷനായി. ജി എസ് പിള്ള, പി കെ സുരേഷ് കുമാർ, വി കെ മോഹനൻ നായർ, മീനമ്പലം സന്തോഷ്, അഹമ്മദ് ഖാൻ, ജോൺസൺ റോച്ച്, ഡോ.ഷാനവാസ്, ബിനു ചന്ദ്രൻ, വി പ്രഭാകരൻ നായർ, എസ് സുരേഷ് കുമാർ, ശോഭാ സതീഷ്, പി ബാലചന്ദ്രൻ, […]Read More

News

ലക്ഷദീപം 27 ന്

ചിരകാല ചരിത്ര സ്‌മൃതികളുറങ്ങുന്ന പാച്ചല്ലൂർ ചുടുകാട് ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിൽ ഡിസംബർ 27 ന് ലക്ഷദീപം തെളിയുന്നു. തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി കോവളത്തിന് സമീപം പാച്ചല്ലൂർ എന്ന തീരദേശ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് ചുടുകാട് ശ്രീ ഭദ്രകാളി ക്ഷേത്രം.തുടർച്ചയായി 8-മത് വർഷമാണ് ലക്ഷദീപം എന്ന മഹത്തായ ദീപക്കാഴ്ച ദേവിയ്ക്ക് സമർപ്പിക്കുന്നത്. വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും എത്തുന്ന വൻ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലാണ് ലക്ഷദീപം നടത്തിപ്പോരുന്നത്.നാടിന്റെയും നാട്ടുകാരുടെയുംസർവ്വയ്‌ശ്വര്യത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് […]Read More

Travancore Noble News