News

ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന്

ശബരിമലയിൽ മണ്ഡല പൂജ നാളെ. തങ്കയങ്കി വഹിച്ചുള്ള രഥയാത്ര ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തും. വൈകിട്ട് 6.30 നാണ് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന. ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി നിലയ്ക്കലിൽ നിന്നും രാവിലെ 11 മണിക്ക് ശേഷവും പമ്പയിൽ നിന്നും ഉച്ചയ്ക്ക് 1 മണിക്ക് ശേഷവും തീർഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടില്ല.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്വൽ ക്യൂ ഇന്ന് 64,000 ആയും നാളെ 70, 000 ആയും കുറച്ചു. അതേ സമയം തുടർച്ചയായ രണ്ടാം ദിവസവും പതിനെട്ടാം […]Read More

News

കേരള പിഎസ്സി അപേക്ഷ ക്ഷണിച്ചു

തിരുവനനന്തപുരം: കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ അസാധാരണ ഗസറ്റ് തീയതി 30.11.2023 പ്രകാരം വിവിധ വകുപ്പുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കാറ്റഗറി നമ്പർ 494/2023 മുതൽ 519/2023 വരെയുള്ള വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.അവസാന തീയതി 3-1-2024 ബുധനാഴ്ച അർദ്ധരാത്രി വരെ. വിശദ വിവരങ്ങൾ 30.11.2023 ലെ ഗസറ്റ് വിജ്ഞാപനത്തിലുണ്ട്.Read More

Business

അൽ മുക്താദിർജ്വല്ലറിയിൽ വമ്പൻ ഓഫർ

തിരുവനന്തപുരം:അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറൂമുകളിൽ നിന്ന് ഡിസംബർ 27 വരെ പണിക്കൂലിയില്ലാതെ സ്വർണ്ണം വാങ്ങാം. ‘ഭാഗ്യവധുവിന് വിവാഹ സ്വർണാഭരണം’ ഓഫർ പ്രകാരം നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് വാങ്ങുന്ന സ്വർണ്ണത്തിന്റെ അതേ തൂക്കത്തിൽ സ്വർണം സൗജന്യമായി ലഭിക്കും. നറുക്കെടുപ്പ് 28 നാണ് . സ്വർണ വ്യാപാരികൾക്കും ആഭരണം വാങ്ങാനെത്തുന്നവർക്കും ഷോറൂമുകളിൽ പ്രത്യക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 8111955916, 9072222112, 9745663111.Read More

News

ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു

വർക്കല :വർക്കല പാപനാശം കടൽപ്പുറത്ത് വിനോദ സഞ്ചാരികൾക്ക് ഉല്ലാസത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് തുറന്നു കൊടുത്തു. സംസ്ഥാന വിനോദ സഞ്ചാരവകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചതു്. വി ജോയി എംഎൽഎ അധ്യക്ഷനായി. 100 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും ബ്രിഡ്ജിനുണ്ട്. ഫ്ളാറ്റ്ഫോമിന് 11 മീറ്റർ നീളവും 7 മീറ്റർ വീതിയുമുണ്ട്.ഒരേ സമയം 100 പേർക്ക് പ്രവേശിക്കാൻ കഴിയുന്ന പാലത്തിൽ നിന്ന് സന്ദർശകർക്ക് കടൽ കാഴ്ചകൾ ആസ്വദിക്കാം.Read More

News

ടി എ ജാഫർ അന്തരിച്ചു

കൊച്ചി:കേരളം ഒന്നാമതായി സന്തോഷ് ട്രോഫി ഫുട്ബോൾ വിജയികളായ സമയത്ത് ടിഎ ജാഫർ വൈസ് ക്യാപ്റ്റനായിരുന്നു.പക്ഷാഘാതത്തെ തുടർന്നാണ് എൻപത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചതു്. 1992 ലും 1993ലും സന്തോഷ് ട്രോഫി നേടിയ ടീമിന്റെ പരിശീലകനായിരുന്നു ജാഫർ . ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് 4 ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനത്തിൽ.Read More

News

ഗണേഷ്കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും: സത്യപ്രതിജ്ഞ 29 ന്

തിരുവനന്തപുരം:പത്തനാപുരം എംഎൽഎ കെ ബി ഗണേഷ്കുമാറും കണ്ണൂർ എംഎൽഎ രാമചന്ദ്രൻ കടന്നപ്പള്ളിയും 29 ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടരവർഷത്തെ ഊഴം അനുസരിച്ചാണ് ഇവർ മന്ത്രിമാരാകുന്നത്.ആആന്റണി രാജുവും അഹമ്മദ് ദേവർ കോവിലും രണ്ടര വർഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞു. 1980 ൽ ഇരിക്കൂർ, 2006 ൽ എടക്കാട്, 2016 മുതൽ കണ്ണൂർ എംഎൽഎ സ്ഥാനം വഹിച്ചു വരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി 1971 ലും 1977 ലും ലോകസഭാംഗവുമായിരുന്നു. 2001 മുതൽ പത്തനാപുരം എംഎൽഎ ആയ കെ ബി ഗണേഷ്കുമാർ ആർ […]Read More

News

ശതാബ്‌ദി ആഘോഷവും അവാർഡ് ദാനവും

ജി.വിവേകാനന്ദ സ്മാരക ഫൌണ്ടേഷൻ സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ പുരസ്‌ക്കാരത്തിന് ബി. ഇന്ദിരയെയും, എറ്റവും നല്ല കഥാകൃത്തായി രമേശ് ബാബുവിനെയും തിരഞ്ഞെടുത്തു . തിരുവനന്തപുരം : : പ്രശസ്ത സാഹിത്യകാരൻ ജി. വിവേകാനന്ദന്റെ ജന്മശതാബ്‌ദിയോടനുബന്ധിച്ച് ശതാബ്‌ദി ആഘോഷ സമാപന സമ്മേളനവും അവാർഡ് ദാനവും ഡിസംബർ 26ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഫൌണ്ടേഷൻ ഹാളിൽ നടക്കും.പ്രസ്തുത സമ്മേളനത്തിൽ സാഹിത്യത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ അവാർഡ് പ്രശസ്ത സാഹിത്യകാരി ബി.ഇന്ദിരയ്ക്ക് നൽകും. ഫൌണ്ടേഷൻ പ്രസിഡന്റ്‌ കെ ഗോപാലകൃഷ്ണൻ അധ്യക്ഷത […]Read More

News

ക്രിസ്മസ് യാത്ര ദുരിതം

തിരുവനന്തപുരം:ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ബസുകളിലും വൻ തിരക്ക്. തിരുവനന്തപുരത്തേയ്ക്കും എറണാകുളത്തേയ്ക്കും സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. എസി ബസുകളിൽ വില സാധാരണ ദിവസങ്ങളേക്കാൾ ഇരട്ടിയാക്കി. വിമാന നിരക്കും കുത്തനെ കൂടി.Read More

News

ഭക്ഷ്യ സുരക്ഷാപരിശോധന ശക്തമാക്കി

തിരുവനന്തപുരം:ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ പരിശോധനയിൽ 52 സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുത്തു. സംസ്ഥാന വ്യാപകമായി വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 2583 പ രിശോധനകൾ നടത്തി.317 സ്റ്റാറ്റ്യൂട്ടറി സാമ്പിളും 1114 സർവൈലൻസ് സാമ്പിളും പരിശോധനയ്ക്കായി ശേഖരിച്ചു. കേക്ക്, വൈൻ, ബോർമ, ബേക്കറി, മറ്റ് ചെറുകിട സംരഭങ്ങൾ എന്നിവിടങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. മീൻ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർ മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.Read More

Travancore Noble News