Cinema News തിരുവനന്തപുരം

IFFK @2024 “മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി”

ആധുനിക ലോകത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സ്ത്രീ ശരീര രാഷ്ട്രീയം, IFFK യിലെ”മെമ്മറീസ് ഓഫ് എ ബേണിംഗ് ബോഡി” എന്ന ചിത്രം മുന്നോട്ട് വെയ്ക്കുന്ന പ്രമേയവും അതാണ്. ഇന്ന് ലോകം സ്ത്രീ പുരുഷ വർഗ്ഗ സമരങ്ങൾക്ക് നടുവിലാണ് അതുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ പര്യവേക്ഷണം ചെയ്യുന്നതും ചിന്തോദ്ദീപകവുമായ ഒരു ചിത്രമാണ് ഇത്, സോൾ കാർബല്ലോ അവതരിപ്പിച്ച 71 വയസ്സുള്ള ഒരു സ്ത്രീയുടെ ഭൂതകാലത്തെ ഒരു സവിശേഷമായ ആഖ്യാന സമീപനത്തിലൂടെ, ഒരു കാലഘട്ടത്തിൽ വളർന്നുവന്ന അന, പട്രീഷ്യ, […]Read More

News

സുനിത വില്യംസിന്റെ മടക്കം വൈകും

കാലിഫോർണിയ:             നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്റെ മടങ്ങിവരവ് വീണ്ടും അനിശ്ചിതത്വത്തിൽ. ഫെബ്രുവരിയിൽ നിശ്ചയിച്ച മടക്കം ഏപ്രിൽ വരെ നീളാൻ സാധ്യത. സ്പേസ് എക്സിന്റെ ക്രൂ 10 ദൗത്യം വൈകുന്നതിനാലാണ്. പുതിയ ക്രൂഡ്രാഗൺ പേടകം തയ്യാറാക്കുന്നതിനുണ്ടായ കാല താമസമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഈ പേടകത്തിൽ സുനിത വില്യംസിനേയും സഹയാത്രികനായ ബുച്ച് വിൽ മോറിനെയും മടക്കിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.Read More

News

പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം കോട്ടൂരിൽ സ്ഥാപിക്കും

കാട്ടാക്കട:           രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം കോട്ടൂരിൽ സ്ഥാപിക്കുമെന്ന് മാന്ത്രി വീണാ ജോർജ് . സംസ്ഥാനത്തെ 22 ആയൂഷ് ആരോഗ്യ കേന്ദ്രങ്ങളിൽ 14.05 കോടി രൂപ ചെലവിൽ നടത്തുന്ന വിവിധ പ്രവൃത്തികളുടെയും രണ്ടിടങ്ങളിൽ പൂർത്തിയായ പദ്ധതികളുടെയും ഉദ്ഘാടനം കോട്ടൂർ സർക്കാർ ആയൂർവേദ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇതിനായി 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സ്ഥലം ലഭ്യമായാലുടൻ കേന്ദ്രം യാഥാർഥ്യമാക്കും. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി.Read More

News

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന്

കൊച്ചി:          അന്തരിച്ച സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ ബെഞ്ച് വിധിക്കെതിരെ ലോറൻസിന്റെ മക്കളായ ആശയും സുജാതയും നൽകിയ അപ്പീൽ തള്ളി. മൃതദേഹം ഏറ്റെടുത്ത എറണാകുളം മെഡിക്കൽ കോളേജിന്റെ നടപടി ഡിവിഷൻബെഞ്ച് ശരിവച്ചു. മൃതദേഹം മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നാണ് പെൺമക്കൾ അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടത്. മക്കൾ തമ്മിലുള്ള പ്രശ്നമാണിതെന്നും അനന്തമായി വിഷയം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് നിതിൻ മധു കർ ജാംദാർ,ജസ്റ്റിസ് […]Read More

Health News

 റഷ്യ കാൻസർ വാക്സിൻ വികസിപ്പിച്ചു

മോസ്കോ:           അർബുദത്തെ പ്രതിരോധിക്കുന്ന വാക്സിൻ റഷ്യ വികസിപ്പിച്ചതായി റിപ്പോർട്ട്. വാക്സിൻ അടുത്തവർഷം ആദ്യത്തോടെ രാജ്യത്ത് സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിൻകീഴിലുള്ള റേഡിയോളജി ഗവേഷണ വിഭാഗത്തിന്റെ മേധാവി ആൻഡ്രീ കാപ്റിനെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു.ആദ്യ ഘട്ട പരീക്ഷണത്തിൽ വാക്സിൻ കാൻസർ മുഴകളുടെ വളർച്ച തടയുന്നതായി കണ്ടെത്തി.Read More

News

2024ലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പകല്‍, ‘വിന്‍റര്‍ സോളിസിസ്റ്റ്’, 

 രാത്രി 16 മണിക്കൂറും പകല്‍ 8 മണിക്കൂറും ദിവസത്തിൽ 12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ ഒരു ദിനത്തിൽ മാത്രം പകൽ കുറവും രാത്രി കൂടുതലുമാണ്. അങ്ങനെ ഒരു ദിനം വരാൻ പോകുകയാണ്. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അടയാളപ്പെടുത്തുന്ന ഈ ദിവസത്തെ “വിൻ്റർ സോളിസ്റ്റിസ്” എന്നാണ് അറിയപ്പെടുന്നത്. ഇത് ശനിയാഴ്‌ച (ഡിസംബർ 21) സംഭവിക്കുമെന്ന് വിദഗ്‌ധര്‍ അറിയിച്ചു. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയാകുമ്പോഴാണ് […]Read More

News

ആനയെഴുന്നള്ളിപ്പ് നിയന്ത്രണം; ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ 

ആനയെഴുന്നള്ളത്തിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. 3 മീറ്റർ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദേശിക്കാനാകും എന്ന് കോടതി ആരാഞ്ഞു. 2012 ലെ നാട്ടാന പരിപാലന ചട്ടത്തിലെ […]Read More

News

രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് പരാതി നൽകി ബിജെപി

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിന് പരാതി നൽകി ബിജെപി. എംപിമാരെ കയ്യേറ്റം ചെയ്തെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് വധശ്രമത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു .ഇന്ന് പാർലമെന്‍റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയിൽ ബിജെപി ആരോപിക്കുന്നു. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് […]Read More

News

മുംബൈയിൽ സ്പീഡ് ബോട്ട് പാസഞ്ചർ ഫെറിയിൽ ഇടിച്ച് 13 മരണം

മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് യാത്രാബോട്ടുമുങ്ങി പതിമൂന്ന് പേർ മരിച്ചു. ബോട്ടിൽ എണ്‍പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. 66 പേരെ നിലവിൽ രക്ഷപ്പെടുത്തി. സ്പീഡ് ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. മുംബൈയ്ക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റ് ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. നീൽകമൽ എന്നാണ് ബോട്ടിൻ്റെ പേര്. നാവികസേനയുടെ എൻജിൻ ട്രയൽ നടത്തുന്ന ബോട്ടിടിച്ചാണ് അപകടം. മരിച്ചവരിൽ ഒരു നാവികസേന ഉദ്യോഗസ്ഥനും. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. മുംബൈ തീരത്തുനിന്നും എലിഫന്റാ ദ്വീപിലേക്ക് പുറപ്പെട്ട ബോട്ടാണ് […]Read More

Travancore Noble News