KERALAM News

ദക്ഷിണ റെയിൽവേയുടെ പുതിയ തീരുമാനം: ജൻശതാബ്ധിയിൽ ഇനി കൂടുതൽ സൗകര്യങ്ങളുള്ള യാത്ര

തിരുവനന്തപുരം: യാത്രക്കാരുടെ ഭാഗത്തുനിന്നുയർന്ന ശക്തമായ വിമർശനങ്ങൾ കണക്കിലെടുത്ത് ജൻശതാബ്ധി എക്സ്പ്രസുകളിലെ നോൺ എസി കോച്ചുകൾ പൂർണ്ണമായി പരിഷ്കരിച്ച് ദക്ഷിണ റെയിൽവേ. മാറ്റങ്ങൾ വരുത്തിയ പുതിയ പുഷ്ബാക്ക് (ബക്കറ്റ്) സീറ്റുകളുടെ ചിത്രങ്ങൾ റെയിൽവേ പുറത്തുവിട്ടു. തിരുവനന്തപുരം – കണ്ണൂർ ജൻശതാബ്ധി (12081/12082) സർവീസിലാണ് ഈ മാറ്റങ്ങൾ ആദ്യം നടപ്പിലാക്കുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഘട്ടംഘട്ടമായി എല്ലാ നോൺ എസി കോച്ചുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും. പുതിയ കോച്ചുകളിലെ പ്രധാന സവിശേഷതകൾ: യാത്രക്കാരുടെ പരാതികൾ പരിഹരിച്ച് […]Read More

GLOBAL NEWS News

വയറുകളില്ലാതെ അന്തരീക്ഷത്തിലൂടെ വൈദ്യുതി; ഫിൻലാന്റിൽ വിപ്ലവകരമായ പരീക്ഷണം: പ്രചരിക്കുന്ന വാർത്തയും യാഥാർത്ഥ്യവും

ഹെൽസിങ്കി: കേബിളുകളോ പവർ പ്ലഗ്ഗുകളോ ഇല്ലാതെ വായുവിലൂടെ വൈദ്യുതി വിതരണം ചെയ്യുന്ന സാങ്കേതികവിദ്യ ഫിൻലൻഡ് വിജയകരമായി പരീക്ഷിച്ചെന്ന വാർത്തകൾ ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. വൈഫൈ പോലെ വീടുകളിലും സ്ഥാപനങ്ങളിലും അന്തരീക്ഷത്തിലൂടെ വൈദ്യുതി എത്തിക്കാവുന്ന തരത്തിലുള്ള കണ്ടുപിടുത്തമാണ് നടന്നതെന്നാണ് സോഷ്യൽ മീഡിയയിലും യൂട്യൂബിലും വ്യാപകമായി പ്രചരിക്കുന്നത്. ലോഹ വയറുകൾക്ക് പകരം അൾട്രാസോണിക് ശബ്ദതരംഗങ്ങളും ലേസറുകളും ഉപയോഗിച്ച് വായുവിനെ ഒരു വൈദ്യുത ചാലകമാക്കി മാറ്റുന്ന ‘അക്കൗസ്റ്റിക് വയർ’ (Acoustic Wires) തത്വമാണ് പരീക്ഷണത്തിന് അടിസ്ഥാനം. നൂറ്റാണ്ടുകൾക്ക് മുൻപ് പ്രശസ്ത ശാസ്ത്രജ്ഞൻ […]Read More

News കണ്ണൂർ

ഓണം ബംപർ ജേതാവ് അജ്ഞാതനായി തുടരും; 30 കോടിയുടെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ

കണ്ണൂർ: ഈ വർഷത്തെ തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ഭാഗ്യശാലി തൻ്റെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടരുതെന്ന അഭ്യർത്ഥനയോടെ സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചു. ആവശ്യമായ എല്ലാ രേഖകളും സഹിതം ടിക്കറ്റ് ബാങ്ക് അധികൃതർ വഴി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറേറ്റിൽ കൈമാറി. വിജയിയുടെ സ്വകാര്യത മാനിച്ചു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ മാസം 26-ന് നറുക്കെടുത്ത TL 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സുരക്ഷാ […]Read More

KERALAM News

സംസ്ഥാനത്ത് ഒക്ടോബർ 10 വരെ പരക്കെ മഴയ്ക്ക് സാധ്യത: മൂന്ന് ദിവസങ്ങളിൽ ശക്തമായ

BY: AJITH KARUVAPALLY തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. അറബിക്കടലിലും അയൽ സംസ്ഥാനങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴികളും ന്യൂനമർദ്ദപാത്തിയുമാണ് കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. തെക്കൻ കേരള തീരത്തോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ്‌നാടിന് മുകളിലുമായി നിലവിൽ ശക്തമായ രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇതിനുപുറമേ, മന്നാർ കടലിടുക്കിൽ നിന്ന് തമിഴ്‌നാടും കർണാടകയും വഴി മധ്യ മഹാരാഷ്ട്ര വരെ നീളുന്ന ന്യൂനമർദ്ദപാത്തിയും സജീവമാണ്. ഇതിന്റെ സ്വാധീനത്താൽ ഒക്ടോബർ 6 […]Read More

GLOBAL NEWS News

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു: ഹൂതികളെ തുരത്തി യമൻ സേന, സൗദി സുരക്ഷയ്‌ക്ക് സഖ്യസേന,

പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ സേന തന്ത്രപ്രധാനമായ മോച്ച (Mocha) തുറമുഖ നഗരം ഹൂതികളിൽ നിന്ന് തിരിച്ചുപിടിക്കുകയും ബാബ് അൽ-മന്ദെബ് (Bab al-Mandeb) കടലിടുക്കിന് സമീപമുള്ള പ്രമുഖ കേന്ദ്രങ്ങളിൽ നിന്ന് ഹൂതികളെ തുരത്താൻ ശക്തമായ പ്രത്യാക്രമണം ആരംഭിക്കുകയും ചെയ്തു. മക്കയ്ക്കും മദീനയ്ക്കും നേരെ ഹൂതി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ സുരക്ഷ ശക്തമാക്കാൻ തുർക്കിയും പാകിസ്താനും ‘മക്ക പ്രതിരോധ കരാറിന്റെ’ (Mecca Defence Pact) ഭാഗമായി സൈന്യത്തെ വേഗത്തിൽ […]Read More

News തിരുവനന്തപുരം

വയോധികനെ തടയാൻ ശ്രമിച്ച സജിയെ വളഞ്ഞിട്ട് തല്ലി; ചിറയിൻകീഴ് സജിയുടെ മരണത്തിൽ ആഭ്യന്തര

തിരുവനന്തപുരം: ചിറയിൻകീഴിൽ പോലീസിന്റെ ക്രൂര മർദനത്തിനിരയായ പെരുംകുഴി സ്വദേശി സജി (42) മരണപ്പെട്ട സംഭവത്തിൽ പോലീസിനും ആശുപത്രി അധികൃതർക്കുമെതിരെ രോഷം പുകയുന്നു. പ്രദേശവാസിയായ വയോധികനെ പോലീസ് ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സജിയെ അഞ്ചിലധികം വരുന്ന പോലീസുകാർ വളഞ്ഞിട്ട് തലയ്ക്കും ശരീരത്തിനും ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. തലയ്ക്കേറ്റ മാരകമായ അടിയെ തുടർന്ന് രക്തം ഛർദിക്കുകയും മൂത്രത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുകയും ചെയ്ത സജിയെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, മതിയായ ചികിത്സ നൽകാതെ ചിറയിൻകീഴ് താലൂക്ക് […]Read More

News എറണാകുളം

സ്പായുടെ മറവിൽ പെൺവാണിഭം: ഇടപ്പള്ളിയിൽ യുവതിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ നിർണ്ണായക

കൊച്ചി: കളമശ്ശേരിയിൽ തൊഴിൽ വാഗ്ദാനം നൽകി യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾ നടത്തിയത് അതിക്രൂര പീഡനമെന്ന് ഭർത്താവിൻ്റെ വെളിപ്പെടുത്തൽ. ലഹരിമരുന്ന് നൽകി മയക്കിയ ശേഷമാണ് പ്രതികൾ കൃത്യം ചെയ്തതെന്നും, ഗുരുതരമായി പരിക്കേറ്റ യുവതി കടുത്ത മാനസികാഘാതത്തിലാണെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. സ്പായിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ യുവതിക്ക് ഐസ്ക്രീമിൽ ലഹരിമരുന്ന് കലർത്തി നൽകുകയായിരുന്നു. പീഡനത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തടഞ്ഞു വെച്ചു. ഒടുവിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അവിടെനിന്ന് രക്ഷപ്പെടാനായത്. വീട്ടിലെത്തിയപ്പോൾ […]Read More

News തിരുവനന്തപുരം

ആർ ശ്രീലേഖയുടെ രാജിക്കത്തിൽ ആശയക്കുഴപ്പം: പ്രതികരണവുമായി മേയറും പ്രതിപക്ഷവും

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയുടെ രാജിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു. കൗൺസിലർ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് മേയർ വി.വി. രാജേഷിന് നൽകിയതായി വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ശ്രീലേഖ വ്യക്തമാക്കിയെങ്കിലും, നിയമപരമായി കൗൺസിലർ പദവി ഒഴിയാൻ രാജിക്കത്ത് സമർപ്പിക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. നിലവിൽ തനിക്ക് ഔദ്യോഗികമായി രാജിക്കത്തൊന്നും ലഭിച്ചിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി. ശ്രീലേഖയുടെ കത്ത് ലഭിച്ച കാര്യം മേയർ വി.വി. രാജേഷ് സ്ഥിരീകരിച്ചു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയതെന്നും […]Read More

News

സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതി ആക്രമണം: ശക്തമായ തിരിച്ചടിക്ക് സൗദി സഖ്യസേന; ഗാസയിലും

റിയാദ്/സന: മക്കയും മദീനയും അടക്കമുള്ള സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ യെമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയതോടെ മേഖലയിൽ യുദ്ധഭീതി വധിക്കുന്നു. നാല് വർഷത്തോളമായി തുടർന്ന വെടിനിർത്തൽ കരാറുകൾ കാറ്റിൽപ്പറത്തി യെമനിൽ ആഭ്യന്തരയുദ്ധം വീണ്ടും തീവ്രമായ പശ്ചാത്തലത്തിൽ, ഹൂതികൾക്കെതിരെ ശക്തമായ സൈനിക തിരിച്ചടിക്ക് സൗദി സഖ്യസേനയും യെമൻ ഔദ്യോഗിക സർക്കാരും ഒരുങ്ങി. യെമൻ സർക്കാരിനും സൈന്യത്തിനും പൂർണ പിന്തുണ പ്രഖ്യാപിച്ച സൗദി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി, ഹൂതികളുടെ […]Read More

National News തിരുവനന്തപുരം

“തുടർച്ചയായ തോൽവികൾ കോൺഗ്രസിന്റെ സമനില തെറ്റിച്ചു”: രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രാജീവ്

തിരുവനന്തപുരം: വിചിത്രമായ പ്രസ്താവനകളിൽ തുടങ്ങി കോൺഗ്രസ് പാർട്ടി ഇപ്പോൾ തികഞ്ഞ അസംബന്ധങ്ങളിലേക്ക് എത്തിനിൽക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. തുടർച്ചയായ രാഷ്ട്രീയ പരാജയങ്ങൾ കോൺഗ്രസിന്റെ സമനില പൂർണ്ണമായും തെറ്റിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. ഒരുകാലത്ത് പ്രതാപമുണ്ടായിരുന്ന കോൺഗ്രസ്, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇപ്പോൾ നിരാശ ബാധിച്ചവരുടെയും സമനില തെറ്റിയവരുടെയും ഒരു കൂട്ടമായി മാറിയിരിക്കുകയാണ്. സ്വന്തം മുഖ്യമന്ത്രിമാരെല്ലാം ‘അനധികൃതരാണ്’ എന്ന തരത്തിലുള്ള പ്രസ്താവനകളാണ് കോൺഗ്രസ് അധ്യക്ഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത്തരമൊരു നിലപാടിന്റെ അടിസ്ഥാനത്തിൽ വി.ഡി. സതീശൻ, […]Read More

Travancore Noble News