CRIME News കൊല്ലം

കുണ്ടറയിൽ ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

BY : SHIBU THAMPI കുണ്ടറ: വെള്ളിമണിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിമൺ വ്ലാവേത്ത് രാജു മന്ദിരത്തിൽ രാജു (56) കൊല്ലപ്പെട്ട കേസിൽ ഭാര്യ ലേഖാ മേരിയെയാണ് (48) കുണ്ടറ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ 5.30-ഓടെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് പറഞ്ഞ് ലേഖാ മേരി നാട്ടുകാരുടെ സഹായത്തോടെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികത തോന്നിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്കിടെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ കണ്ടെത്തുകയായിരുന്നു. […]Read More

News കണ്ണൂർ

പല ശബ്ദങ്ങൾ ഒരു സംവാദം’: യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സംവാദ സദസ്സ്

BY : KANNUR PARABHAKARAN കണ്ണൂർ: യുവകലാസാഹിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ബഹുസ്വരതയുടെ ഗാന്ധി’ സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി ‘പല ശബ്ദങ്ങൾ ഒരു സംവാദം’ എന്ന വിഷയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ടെലഗ്രാഫ് പത്രത്തിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. ജിതേഷ് കണ്ണപുരം സ്വാഗതവും ഷീജിത്ത് വയക്കര അധ്യക്ഷതയും വഹിച്ചു. തുടർന്ന് നടന്ന സംവാദ […]Read More

News കോട്ടയം മലപ്പുറം

പാലായിൽ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു; താനൂരിൽ തെങ്ങ് വീണ് തൊഴിലാളി മരിച്ചു

പാലായിലും താനൂരിലും ഞായറാഴ്ച വ്യത്യസ്ത അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. പാലായിൽ കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി വലിയ അപകടം ഒഴിവായപ്പോൾ, താനൂരിൽ തെങ്ങ് മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി ദാരുണമായി മരിച്ചു പാലാ – തൊടുപുഴ റോഡിൽ ഐങ്കൊമ്പിന് സമീപം ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു ആദ്യ അപകടം. മുതലക്കോടം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീടിന്റെ ചുറ്റുമതിലിടിച്ച് തകർത്ത് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. അപകടത്തിന്റെ […]Read More

News കണ്ണൂർ

കണ്ണൂരിൽ ഗാന്ധിജയന്തി ദിനത്തിൽ മദ്യവിരുദ്ധ ബോധവൽക്കരണം; കോർപ്പറേഷൻ മേയർ ഇന്ദിര ഉദ്ഘാടനം ചെയ്തു

By :KANNUR PRABHAKARAN ​കണ്ണൂർ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ മഹാത്മാ മന്ദിരത്തിന് സമീപം മദ്യവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ ഇന്ദിര പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ​ഗാന്ധിജിയൻ ആശയങ്ങൾ മുൻനിർത്തി ലഹരിക്കെതിരെ പൊതുസമൂഹത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൽ.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റ് പ്രഭാകരൻ മാങ്ങാട് ഉൾപ്പെടെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖരും നേതാക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തുRead More

News തിരുവനന്തപുരം റെസിഡൻസ് അസോസിയേഷൻ

ഗാന്ധിജയന്തി ദിനത്തിൽ പാച്ചല്ലൂരിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ച് കുമിളി നഗർ റെസിഡൻസ് അസോസിയേഷൻ

BY: DOULATH കോവളം /പാച്ചല്ലൂർ : ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പാച്ചല്ലൂർ കുമിളി നഗർ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പാച്ചല്ലൂർ ഗ്രാമീണ ഗ്രന്ഥശാല, പോസ്റ്റ് ഓഫീസ്, പരിസര പ്രദേശങ്ങൾ എന്നിവ ഭാരവാഹികളും പ്രദേശവാസികളും ചേർന്ന് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പ്രദേശത്തെ ഗാന്ധി പ്രതിമയിൽ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും പ്രണാമവും അർപ്പിച്ചു. ശുചീകരണ യജ്ഞത്തിന് കുമിളി നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ, സെക്രട്ടറി സുമേഷ് മറ്റ്ഭാരവാഹികൾ, പ്രദേശവാസികൾ എന്നിവർ […]Read More

News തിരുവനന്തപുരം

ഫ്രീഡം ഫിഫ്റ്റിയുടെ ഗാന്ധി ജയന്തി ദിനാഘോഷവും ഉപഹാര സമർപ്പണവും ഒക്ടോബർ രണ്ടിന് തിരുവനന്തപുരത്ത്

BY: DOULATH തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 50 പ്രമുഖർക്കുള്ള ഉപഹാര സമർപ്പണവും 2026 ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വെച്ച് നടക്കും. ചടങ്ങിന്റെ ഉദ്ഘാടനം മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഋഷിരാജ് സിംഗ് നിർവഹിക്കും. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതവും വനിതാ കൺവീനർ തനൂജ തനു നന്ദിയും […]Read More

News തിരുവനന്തപുരം

വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ വയോജന കലാമേളയും ‘സഹയാത്ര’ വയോജന ദിനാഘോഷവും സംഘടിപ്പിച്ചു

BY: DOULATH കോവളം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജന കലാമേളയും ‘സഹയാത്ര’ വയോജന ദിനാഘോഷവും സംഘടിപ്പിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശാലിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആഗ്നസ് റാണി, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വർഗീസ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ നളിനാക്ഷൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിനുലാൽ എസ്.എസ്., ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് […]Read More

News തിരുവനന്തപുരം

വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെക്കാനോ ആർക്കും കഴിയില്ല: നൗഷാദ് തോട്ടുംകര

BY : DOULATH തിരുവനന്തപുരം: വാർദ്ധക്യത്തെ തടഞ്ഞു നിർത്താനോ വേണ്ടെന്ന് വെക്കാനോ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ലെന്നും, ജനനം പോലെ തന്നെ തികച്ചും സ്വാഭാവികവും പവിത്രവുമായ ഒരു ഘട്ടമാണ് വാർദ്ധക്യമെന്നും ആർ.ജെ.ഡി. ന്യൂനപക്ഷ സെൽ ദേശീയ ജനറൽ സെക്രട്ടറി നൗഷാദ് തോട്ടുംകര. ഇത് നിഷ്ക്രിയത്വത്തിന്റെയോ ഒറ്റപ്പെടലിന്റെയോ കാലമല്ല, മറിച്ച് അനുഭവങ്ങളുടെ വെളിച്ചവും അറിവിന്റെ വലിയൊരു ശേഖരവും അടങ്ങിയ കാലഘട്ടമാണ്. കാലത്തിന്റെ ഒഴുക്കിനെ തടഞ്ഞുനിർത്താൻ കഴിയില്ലെങ്കിലും മുതിർന്ന പൗരന്മാർക്ക് സ്നേഹവും കരുതലും ആദരവും നൽകാൻ സമൂഹത്തിന് സാധിക്കണം. നമ്മൾ […]Read More

News തൃശൂർ

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ തൃശൂരിൽ നടന്നു; തിരുവനന്തപുരം ഗവ. മെഡിക്കൽ

REPORTED BY : DOULATH തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 2025–26 അധ്യയന വർഷത്തെ സ്പോർട്സ് കോൺവൊക്കേഷൻ സർവകലാശാല സെനറ്റ് ഹാളിൽ വെച്ച് നടന്നു. കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കോളേജുകളെയും വിദ്യാർത്ഥികളെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ ഇന്റർസോൺ, ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിൽ മികവ് തെളിയിച്ച 975 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ചാമ്പ്യൻസ് ട്രോഫിയും എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം […]Read More

News തിരുവനന്തപുരം

സംസ്ഥാനത്ത് മഴ കനക്കുന്നു: തിരുവനന്തപുരത്ത് റെഡ് അലർട്ട്, മറ്റ് ജില്ലകളിൽ ഓറഞ്ച്, മഞ്ഞ

കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂർ റെഡ് അലർട്ട് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂർ സമയത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിതീവ്രമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ഇന്ന് […]Read More

Travancore Noble News