News

നരേന്ദ്ര മോഡി ഇന്ത്യയിലും വിദേശത്തും ജനപ്രിയൻ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണക്കുന്നതായി സര്‍വേ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 80 ശതമാനം പേരും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് അനുകൂല അഭിപ്രായമാണ് പറഞ്ഞത്. ഇതിന് പുറമെ, സമീപകാലത്ത് ഇന്ത്യ ആ​ഗോളതലത്തിൽ വളർച്ച കൈവരിച്ചതായി പത്തില്‍ ഏഴുപേരും വിശ്വസിക്കുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു. ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളിലുള്ള 30,861 പേരാണ് സർവേയിൽ പങ്കെടുത്തത്. സെപ്റ്റംബർ ഒമ്പത്, […]Read More

Cinema News

അക്ഷന്തവ്യമായ തെറ്റാണ് ശ്രീ രഞ്ജിത്തിൻെറ ഭാഗത്തു നിന്നും നിന്നും ഉണ്ടായത്.ചെയർമാൻ സ്ഥാനം രഞ്ജിത്ത്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ ഇടപെടലിനെകുറിച്ച് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ മറുപടി കിട്ടിയില്ലെന്ന് സംവിധായകന്‍ വിനയന്‍. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് വിനയന്‍ ആവര്‍ത്തിച്ചു. ഇക്കാര്യം താന്‍ ഉന്നയിച്ചതിന് പിന്നാലെ പല സംവിധായകരും തന്നെ വിളിച്ച് പിന്തുണ പ്രഖ്യാപിച്ചെന്നും വിനയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ജൂറി മെമ്പർമാരുടെ ശബ്ദസന്ദേശം ഉൾപ്പെടെ കൃത്യമായ തെളിവുകളുമായി കോടതിയിൽ പോയാൽ അക്കാദമി പുലിവാലുപിടിക്കും എന്നറിയാഞ്ഞിട്ടല്ല ഞാനതിനു പോകാഞ്ഞത്. അതെന്റെ നിലപാടായിരുന്നു… അതിനു ചില കാരണങ്ങളും ഉണ്ടായിരുന്നു. […]Read More

News

മലയാളികൾക്ക് കേന്ദ്രത്തിന്റെ ഓണസമ്മാനം; കേരളത്തിന് രണ്ടാം വന്ദേഭാരത് ട്രെയിൻ

കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ന് അർധ രാത്രിയോടെ ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിറത്തിലും രൂപത്തിലും മാറ്റം വരുത്തിയ പുതിയ വന്ദേഭാരതിന്റെ ആദ്യ റേക്ക് വൈകാതെ മംഗലാപുരത്തേക്ക് എത്തിക്കും.  രണ്ട് നിര്‍ദ്ദശങ്ങളാണ് നേരത്തെ ദക്ഷിണ റെയില്‍വേക്ക് മുന്നിലുണ്ടായിരുന്നത്. ഒന്ന് ചെന്നൈ – തിരുനെല്‍വേലി, രണ്ടാമത് മംഗലാപുരം-തിരുവനന്തപുരം. ഇപ്പോള്‍ എട്ട് കോച്ചുകളടങ്ങിയ ആദ്യ റേക്ക് ദക്ഷിണ റെയില്‍വേക്ക് കൈമാറാനാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇത് എറണാകുളം മംഗലാപുരം റൂട്ടിലായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. രാവിലെ ആറ് മണിക്ക് […]Read More

News

കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി ഓണാഘോഷ യാത്ര, തിരുവനന്തപുരത്ത് അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം: തുറന്ന ജീപ്പിന്റെ ബോണറ്റിന് മുകളില്‍ അപകടകരമായ രീതിയില്‍ കുട്ടിയെ ഇരുത്തി യാത്ര നടത്തിയ സംഭവത്തില്‍ കഴക്കൂട്ടം പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ മേനംകുളം സ്വദേശി സജു, ഡ്രൈവര്‍ ഹരികുമാര്‍ എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ടാണ് ഓണാഘോഷത്തിന്റെ ഭാഗമായി യുവാക്കളുടെ സംഘം കുട്ടിയെ ബോണറ്റിലിരുത്തി കഴക്കൂട്ടം പ്രദേശത്ത് കറങ്ങിയത്. മേനകുളം മുതല്‍ വെട്ടുറോഡ് റൂട്ടിലാണ് ഇന്നലെ കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ നിലയില്‍ ആഘോഷയാത്ര നടത്തിയത്. കുട്ടിയെ […]Read More

News

കാസർഗോഡ് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; 3 പോലീസ്

കാസർഗോഡ്: കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ‌ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. വിദ്യാർത്ഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെ മൂന്നു പേരെയാണ് സ്ഥലം മാറ്റിയത്. എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയത്. അംഗഡിമൊഗർ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ആണ് അപകടത്തിൽ മരിച്ചത്. ഇതിനു പിന്നാലെ പൊലീസ് പിന്തുടർന്നതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് […]Read More

News

ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ-3

ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ-3. ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങിയ പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കണ്‍, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഹൈഡ്രജൻ ഉണ്ടോ […]Read More

News

പാചകവാതക വില കേന്ദ്രസർക്കാർ കുറച്ചു; തീരുമാനം മന്ത്രിസഭായോ​ഗത്തിൽ

ന്യൂഡൽഹി: രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് തീരുമാനം. ​ഇതോടെ, പ്രധാനമന്ത്രി ഉജ്വല പദ്ധതി പ്രകാരമുള്ളവർക്ക് ഇളവ് 400 രൂപയായി ഉയരും. ഗാർഹിക സിലിണ്ടർ ഉപയോ​ഗിക്കുന്ന എല്ലാവർക്കും പ്രയോ​ജനം കിട്ടും. വിലക്കയറ്റം വളരെ ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം വരുന്നത്. നിരവധി തവണ വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും ഇതുവരേയും വില കുറച്ചിരുന്നില്ല. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നുRead More

News

അനിൽ ആന്റണി ബിജെപി ദേശീയ വക്താവ്;

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്.നേരത്തെ അനിലിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവാദിത്തം. ഈ സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അദ്ദേഹം തന്നെ തുടരും.Read More

News

ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷിനെതിരെ മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി.’ഇന്ത്യ’ സഖ്യത്തിൽ വീണ്ടും വിള്ളൽ? 

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ച് പാർട്ടി രംഗത്തുവന്നത്. അതേസമയം, എഎപിയുടെ ഈ നീക്കം 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തുമോ എന്ന വാദം ഉയർന്നുകഴിഞ്ഞു. 2025ലാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എഎപി ജനറൽ സെക്രട്ടറി സന്ദീപ് പതക് ദേശീയ തലസ്ഥാനത്ത് എഎപിയുടെ ബിഹാർ യൂണിറ്റ് നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി. യോഗത്തിൽ സന്ദീപ് ബിഹാറിൽ പാർട്ടി ശക്തിപ്പെടേണ്ടതിന്റെ […]Read More

Travancore Noble News