News

കായിക ഭൂപടത്തിൽ ഡെറാഡൂൺ

ഡെറാഡൂൺ:         ഇന്ത്യയുടെ കായിക ഭൂപടത്തിൽ ഡെറാഡൂൺ തെളിഞ്ഞു; ഭാഗ്യചിഹ്നമായ മൗലിയെന്ന മൊണാൽ പക്ഷിയും.ഇനി 18 നാൾ ഉത്തരാഖണ്ഡിൽ കായികപ്പോരു്. പാരീസ് ഒളിമ്പിക്സിൽ സെമിയിൽ കടന്ന് ചരിത്രം കുറിച്ച ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ദീപശിഖപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയതോടെ മേളയ്ക്ക് ഔപചാരിക തുടക്കമായി. മത്സരങ്ങൾ രണ്ട് ദിവസംമുമ്പ് ആരംഭിച്ചിരുന്നു. ഡെറാഡൂണിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ആഘോഷ പൂർവകമായി. ഗായകരായ ജുബിൻ നൗ തായാൽ, പവൻ ദീപ്. രാജ് എന്നിവരുടെ […]Read More

News പാലക്കാട്

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ

നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പിടിയിൽ. പോത്തുണ്ടി മേഖലയില്‍നിന്ന് പിടിയിലായത്. ഈ ഭാ​ഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വ്യാപക തിരച്ചിൽ നടത്തിയത്. 35 മണിക്കൂർ ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി പോലീസ് വലയിലാകുന്നത്. മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ ചെന്താമരയെ കണ്ടതെന്ന് പറഞ്ഞിരുന്നു. പോലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചിരുന്നു. പോലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായായിരുന്നു വിവരം. പോലീസുകാരും മുന്നൂറോളം നാട്ടുകാരും പോലീസിനൊപ്പം തെരച്ചിലിന് ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോത്തുണ്ടി […]Read More

News പാലക്കാട്

 നെന്മാറ ഇരട്ടക്കൊല: സ്റ്റേഷൻ ഹൗസ് ഓഫീസർക്ക്സസ്പെൻഷൻ

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് നെന്മാറ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) സസ്പെൻഷൻ. എസ്എച്ച്ഒക്ക് വീഴ്ച പറ്റിയെന്ന എസ് പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. പ്രതി ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്എച്ച്ഒക്ക് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതി നെന്മാറ വന്ന് ഒരു മാസത്തോളം താമസിച്ചിട്ടും കോടതിയെ […]Read More

News തിരുവനന്തപുരം

നവാംഗന 2025 മാർച്ച് ഒന്നിന്

തിരുവനന്തപുരം:             വനിതാ സംരംഭകർക്ക് തങ്ങളുടെ ആശയങ്ങൾ പൊതു സമക്ഷം അവതരിപ്പിക്കാൻ സംസ്ഥാന വനിത വികസനകോർപ്പറ ഷൻ അവസരമൊരുക്കും. നവാംഗന 2025 എന്ന പേരിൽ മാർച്ച് ഒന്നിന് തിരുവനന്തപുരത്താണ് അവസരം . 18 നും 45 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് അവസരം. താൽപ്പര്യമുള്ള വനിതാ സംരംഭകർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 5 വൈകിട്ട് അഞ്ചിനു മുമ്പായി അയയ്ക്കണം. വിവരങ്ങൾക്ക്:kswdc.org.Read More

News

 ഫോറിൻ ലാംഗ്വേജസിൽ പരിശീലനം

തിരുവനന്തപുരം:         നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിൽ ഒഇടി,ഐഇഎൽടിഎസ്, ജർമ്മൻ A1,A2, B1, B2 കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ www.nifl.norkaroots.org സന്ദർശിച്ച് ഫെബ്രുവരി ഏഴിനകം അപേക്ഷിക്കണം.Read More

News തിരുവനന്തപുരം

വിഴിഞ്ഞം കോൺക്ലേവിന് തുടക്കമായി

തിരുവനന്തപുരം:           വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള ആദ്യത്തെ രാജ്യാന്തര കോൺക്ലേവിന് ചൊവ്വാഴ്ച തുടക്കമായി. ഹയാത്ത് റീജൻസിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം ഏഴു വിഷയങ്ങളിൽ പ്രസന്റേഷനും നാല് വിഷയങ്ങളിൽ പാനൽ ചർച്ചയും മൂന്ന് ഫയർസൈഡ് ചാറ്റുകളുമാണ് നടക്കുക. ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ മന്ത്രി അധ്യക്ഷത വഹിച്ചു. തുറമുഖ മന്ത്രി വി എൻ വാസവൻ, ശശി തരൂർ എം പി,അദാനി പോർട്ട് സ്പെഷ്യൽ […]Read More

News

കെഎസ്ആർടിസി യിൽ ചലോ ആപ് ഉടൻ

കോഴിക്കോട്:കെ എസ് ആർ ടി സി മൂന്നു മാസത്തിനുള്ളിൽ പൂർണമായും ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. ട്രെയിൻ ആപ്പുകൾക്ക് സമാനമായി ബസിന്റെ സഞ്ചാരപാത അറിയാനും യാത്ര ബുക്കുചെയ്യാനുമുള്ള ചലോ ആപ് ഉടൻ പുറത്തിറങ്ങും.ആൻഡ്രോയിഡ് ടിക്കറ്റ് മെഷീൻ രണ്ടു മാസത്തിനുള്ളിൽ നടപ്പാക്കും. ഭാവിയിൽ ബസിനുള്ളിൽ ലഘു ഭക്ഷണം ഓർഡർ ചെയ്ത് എത്തിക്കാനുള്ള സൗകര്യമൊരുക്കും. സുലഭ് ഏജൻസിയുമായി ചേർന്ന് ബസ് സ്റ്റേഷനുകൾ രണ്ടു മാസത്തിനുള്ളിൽ ബ്രാൻഡ് ചെയ്യും. സൂപ്പർ ഫാസ്‌റ്റുകൾ ചാർജ് വർധിപ്പിക്കാതെ എസി ആക്കും. ഇതിന്റെ ട്രയൽ […]Read More

News

സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇന്തോനേഷ്യയും

ന്യൂഡൽഹി:ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും പ്രതിരോധ, വ്യാപാര മേഖലയിൽ സംയുക്തമായി പ്രവർത്തിക്കുവാനുമുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും ഒപ്പുവച്ചു.ആസിയാൻ ചേരിയിലും ഇന്തോ പസഫിക് മേഖലയിലും ഇൻഡോനേഷ്യ ഇന്ത്യയുടെ പ്രധാന പങ്കാളിയാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മോദി പറഞ്ഞു. സൈനികോപകരണ നിർമാണ രംഗത്തും ഒന്നിച്ച് പ്രവർത്തിക്കാൻ ധാരണയായി. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങൾ തടയൽ, തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.Read More

News

അയർലൻഡ് സാധാരണ നിലയിലേക്ക്

ഡബ്ളിൻ:അയർലൻഡിനെ വിറപ്പിച്ച എവോയ്ൻ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. മണിക്കൂറിൽ 183 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമാണ് വരുത്തിയതു്. വെള്ളിയാഴ്ച പുലർച്ചെ കോഡൊണഗലിലെ റാഫോയിലെ ഫെഡി ഗ്ലാസിൽ കാറിന് മുകളിൽ മരം വീണ് ഇരുപതുകാരൻ മരിച്ചു. കാറ്റിന്റെ വേഗത കുറഞ്ഞതോടെ അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്താൻ തുടങ്ങി.Read More

News

കീം 2024 – വിവരങ്ങൾ പരിശോധിക്കാം

തിരുവനന്തപുരം:2024-25 കീം പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവർ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 31 നകം ഓൺലൈനായി സ്ഥിരീകരിക്കണം.www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ “KEAM 2024 Candidate Portal” എന്ന ലിങ്കിൽ ആപ്ളിക്കേഷൻ നമ്പർ, പാഡ് എന്നിവ നൽകി Submit Bank Account Details എന്ന മെനു ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കണം. തെറ്റുണ്ടെങ്കിൽ Edit ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ മൊബൈലിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തണം. ഫോൺ […]Read More

Travancore Noble News