ഗാസ സിറ്റി:ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ സ്ത്രീകളും കുട്ടികളുമടക്കം 35 പേർ കൊല്ലപ്പെട്ടു. മധ്യഗാസയിലെ ആക്രമണത്തിൽ ഒരു ഡസനിലധികം സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടതു്. വെള്ളിയാഴ്ച പുലർച്ചെ യമനിൽ നിന്ന് ഇസ്രയേലിലേക്കും ആക്രമണമുണ്ടായി. വടക്കൻ ഗാസയിൽ നിന്നും മധ്യഗാസയിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ തടുത്തതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതേതുടർന്ന് മധ്യഗാസയിലെ ബുറൈജ് ഒഴിയാനായി സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ 45,581 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.Read More
കണ്ണൂർ:ദേശീയ സീനിയർ ഫെൻസിങ് വനിതാവിഭാഗത്തിൽ ഹരിയാന 35 പോയിന്റോടെ ചാമ്പ്യൻമാർ.പുരുഷ വിഭാഗത്തിൽ 25 പോയിന്റുനേടിയ സർവീസസിനാണ് കിരീടം. വനിതകളിൽ മണിപ്പൂർ രണ്ടാം സ്ഥാനവും തമിഴ്നാട് മൂന്നാം സ്ഥാനവും നേടി. കേരളത്തിന് 5 പോയിന്റാണ്. പുരുഷൻമാരിൽ 15 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാമതും, 16 പോയിന്റോടെ ഹരിയാന മൂന്നാമതുമാണ്.സമാപന സമ്മേളനം സ്വീക്കർ എ എം ഷംസീർ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി.Read More
തിരുവനന്തപുരം: തലസ്ഥാനത്ത് കൗമാര കലാപൂരത്തിന് തുടക്കം. 63 -ാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെത്തി ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചത്. ഒന്നാം വേദിയായ നിളയിലാണ് ഔപചാരിക ഉദ്‌ഘാടനം നടന്നത്. ഉദ്‌ഘാടനത്തിന് മുന്നോടിയായി സ്വാഗത ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കരണവും അരങ്ങേറി. വിവിധ നൃത്തരൂപങ്ങള്‍ ഏകോപിപ്പിച്ചായിരുന്നു ദൃശ്യാവിഷ്‌കാരം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ഈണം പകര്‍ന്ന ഗാനത്തിനൊത്ത് […]Read More
മാർക്കോ എന്ന മലയാളം സിനിമ മനുഷ്യ ഇച്ഛാശക്തിയുടെ ശക്തമായ പര്യവേക്ഷണമാണ്, അധികാരത്തിൻ്റെയും അഴിമതിയുടെയും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൻ്റെയും സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് അതിൻ്റെ കാതൽ, അനിയന്ത്രിതമായ അധികാരത്തിൻ്റെ വിനാശകരമായ അനന്തരഫലങ്ങൾ തുറന്നുകാട്ടുന്ന ചിത്രം മനുഷ്യപ്രകൃതിയുടെ ഇരുണ്ട വശത്തെ അഭിമുഖീകരിക്കുന്നു അതിനെതിരെ അശാന്തി വിതയ്ക്കുന്നു. അഴിമതിയും, ഇന്ത്യയിലെ വർഗീയ കലാപങ്ങളും അക്രമങ്ങളും ഉൾപ്പെടെയുള്ള ചരിത്രസംഭവങ്ങളിലേക്ക് മെല്ലെ വിരൽ ചൂണ്ടുന്നുണ്ട്, സത്യം സംസാരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തലായി ഒന്നാണീ സിനിമ. Comfort Zone കളിലിരുന്ന് പീഡനത്തിൻ്റെയും ചെറുത്തുനിൽപ്പിൻ്റെയും വാഗ്വാദങ്ങളെ സിനിമ നിരാകരിക്കുന്നു. ന്യൂനപക്ഷം […]Read More
കീവ്: റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാട് നിര്‍ണായകമായേക്കുമെന്ന് യുക്രെയ്‌ൻ പ്രസിഡന്‍റ് വ്ലോഡിമര്‍ സെലൻസ്‌കി. ട്രംപിന്‍റെ പ്രവചനാതീതമായ സമീപനം റഷ്യയുമായുള്ള യുദ്ധം പരിഹരിക്കാൻ സഹായിച്ചേക്കുമെന്നാണ് സെലൻസ്‌കിയുടെ അഭിപ്രായം. യുക്രെയ്‌നിലെ ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവെയാണ് സെലൻസ്‌കി ഇക്കാര്യം പറഞ്ഞത്. “ഡൊണാള്‍ഡ് ട്രംപ് ശക്തനും പ്രവചനാതീതനുമാണ്. അദ്ദേഹം ശരിക്കും യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഏറെ പ്രധാനം. യുദ്ധം തുടരുന്നതില്‍ നിന്നും റഷ്യൻ പ്രസിഡന്‍റ് […]Read More
ഇന്ത്യയിൽ നിന്ന് എച്ച്എംപിവി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് സർവീസസ് ഡയറക്ടർ
ഇന്ത്യയിൽ നിന്ന് ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ അതുൽ ഗോയൽ പറഞ്ഞു. ശ്രദ്ധേയമായി, ചൈനയിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ വർദ്ധനവ് കാണുന്നു. നിരവധി റിപ്പോർട്ടുകൾ HMPV ഒരു പ്രധാന ആശങ്കയായി നിർദ്ദേശിക്കുന്നു. എച്ച്എംപിവിയെ ഒരു പകർച്ചവ്യാധിയായി ചൈന പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അജ്ഞാതമായ രോഗാണുക്കളെ കൈകാര്യം ചെയ്യാൻ തങ്ങൾ ഒരു പ്രോട്ടോക്കോൾ സജ്ജീകരിക്കാൻ പോകുകയാണെന്ന് 2024 ഡിസംബറിൽ വെളിപ്പെടുത്തി. സാധാരണ ജലദോഷത്തിന് കാരണമാകുന്ന മറ്റ് ശ്വസന വൈറസുകളെപ്പോലെയാണ് എച്ച്എംപിവി വൈറസെന്നും […]Read More
കോഴിക്കോട്: വടകരയിൽ കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് കണ്ടെത്തൽ. ജനറേറ്ററിൽ നിന്നാണ് വാതകം ഉള്ളിലെത്തിയതെന്നും വിദഗ്ദ സംഘം കണ്ടെത്തി. രാവിലെ മുതൽ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്. കാരവനിൽ ഡിസംബർ 23 നാണ് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് എൻഐടിയിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ കാരവനില്‍ നടത്തിയ പരിശോധനയില്‍ വിഷവാതകമായ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. വിഷവാതകത്തിന്റെ തോത് 400 […]Read More
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആർ ആർലേക്കറെയും ഭാര്യ അനഘയേയും മുഖ്യമന്ത്രി പിണറായി വിജയൻ, സ്വീക്കർ എ എൻ ഷംസീർ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,എം പി മാർ, എംഎൽഎമാർ തുടങ്ങിയവർ ചേർന്ന് […]Read More
തിരുവനന്തപുരം: കൗമാര കലയുടെ ആരവം തലസ്ഥാനനഗരിയിൽ നിറയാൻ ഇനി ഒരു പകലിരവുമാത്രം. അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. ശനിയാഴ്ച രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔപചാരിക തുടക്കമാകും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനകർമ്മം നിർവഹിക്കും. മന്ത്രി വി ശിവൻ കുട്ടി അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി ആർ അനിൽ, കെ […]Read More
ന്യൂഡൽഹി: യമൻ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്കായി മാനുഷിക ഇടപെടൽ നടത്താമെന്ന് ഇറാന്റെ വാഗ്ദാനം. സാധ്യമായ എല്ലാ സഹായവും നടത്താമെന്ന് ഡൽഹിയിലെ ഇറാൻ എംബസിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് പ്രതികരിച്ചത്. യമനിലെ ഹൂതി വിമതരുമായി അടുത്ത ബന്ധമുള്ള ഇറാന്റെ പ്രതികരണം പ്രതീക്ഷ പകരുന്നതാണ്. യമന്റെ തലസ്ഥാനമായ സനയടക്കം രാജ്യത്തിന്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും നിയന്ത്രിക്കുന്നത് ഹൂതികളാണ്. ഹൂതി സർക്കാരിനെ അംഗീകരിച്ച ഏക രാഷ്ട്രമായ ഇറാനാണ് […]Read More
