foreign News

പുതുവര്‍ഷപ്പുലരിയില്‍ റഷ്യ മധ്യകീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

കീവ്: പുതുവര്‍ഷപ്പുലരിയില്‍ റഷ്യ മധ്യകീവില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇത് റഷ്യയ്ക്ക് നേരെ ലോകമെമ്പാടും അതൃപ്‌തി ഉയരാന്‍ കാരണമായിട്ടുണ്ട്. യുക്രെയ്‌ന്‍ തലസ്ഥാനത്തിന് നേരെ നടക്കുന്ന അപൂര്‍വ ആക്രമണങ്ങളില്‍ ഒന്നാണ് ഇത്. പന്ത്രണ്ട് മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് തന്‍റെ പുതുവര്‍ഷ സന്ദേശത്തില്‍ യുക്രെയ്‌ന്‍ പ്രസിഡന്‍റ് വ്ലാഡിമര്‍ സെലെന്‍സ്‌കി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്. രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്‌ന്‍ അടിയന്തര സേവന വിഭാഗം അറിയിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. നാല് പേരെ […]Read More

News തിരുവനന്തപുരം

കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക്:മന്ത്രി വീണാ ജോർജ്

കേരളത്തിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടൻ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങൾ പാലിച്ച് ഒരു മാസത്തിനകം കമ്മീഷൻ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. സ്‌കിൻ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേർഡ് ഗൈഡ്‌ലൈൻ രൂപീകരിക്കാനും മന്ത്രി […]Read More

News കണ്ണൂർ

കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ്  അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ വളക്കൈയിൽ സ്കൂള്‍ ബസ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇട റോഡിലെ ഇറക്കത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ബസിൽ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് […]Read More

Sports

കേരളം ബംഗാളിനോട് തോറ്റു

ഹൈദരാബാദ്:           പുതു വർഷത്തലേന്ന് മനോഹരമായ സ്വപ്നത്തിലേക്കായിരുന്നു കേരളം.എന്നാൽ സ്വപ്നം തകർന്നു; കേരളം കരഞ്ഞു. നാലാം മിനിറ്റിൽ റോബി ഹാൻസ്ദയുടെ ഗോൾ ഹൃദയം തകർക്കുകയായിരുന്നു.സന്തോഷ് ട്രോഫി ഫുട്ബോളിൽ ബംഗാൾ മുപ്പത്തിമൂന്നാമതും കിരീടം ഉയർത്തുമ്പോൾ നഷ്ടപ്പെടുത്തിയ അവസരങ്ങളിൽ കേരളം പരിതപിച്ചു. ബംഗാളിന്റെ മുന്നേറ്റത്തോടെയായിരുന്നു കളിക്ക് ചൂടുപിടിച്ചത്. 23-ാം മിനിറ്റിൽ കേരളം വിറച്ചു.രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം ബംഗാൾ ഏറ്റെടുത്തു.പത്ത് മിനിറ്റിനുള്ളിൽ ലഭിച്ച ഫ്രീകിക്കും പുറത്തേക്ക് പോയി.ഒടുവിൽ 1-0 ഗോളിന് ബംഗാൾ കേരളത്തെ തോൽപിച്ച് […]Read More

News

ഉമ തോമസിന്റെ ആര്യോഗ്യ നിലയിൽ പുരോഗതി

കൊച്ചി:         കലൂർ സ്റ്റേഡിയത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി. ഡോക്ടർമാരുടെ നിർദ്ദേശങ്ങളോട് ഉമ പ്രതികരിച്ചതായി റിനൈ മെഡിസിറ്റി ആശുപത്രി മെഡിക്കൽ ബോർഡ് അറിയിച്ചു. കൈകാലുകൾ ചലിപ്പിച്ചു. മക്കളെ തിരിച്ചറിഞ്ഞു. ശ്വാസകോശത്തിന്റെ അവസ്ഥ സാരമായി തുടരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ പുരോഗതിയുണ്ട്. മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നു. കുറച്ചു ദിവസംകൂടി വെന്റിലേറ്ററിൽ തുടരേണ്ടിവരുമെന്നുംആശുപത്രി വൃത്തങ്ങൾ അറിയിച്ചു.Read More

foreign News

യു എസ് ട്രഷറി ചൈന ഹാക്ക് ചെയ്തു

വാഷിങ്ടൺ:           ചൈനയുടെ പിന്തുണയുള്ള ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സുപ്രധാന ഫയലുകൾ കൈക്കലാക്കിയെന്ന് അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ്.ട്രഷറിക്ക് സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കി കഴിഞ്ഞ മാസമാണ് ഹാക്കർമാർ കംപ്യൂട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയത്. നിലവിൽ ട്രഷറി ഡിപ്പാർട്ടുമെന്റിന് ഹാക്കിങ് ഭീഷണിയില്ലെന്നും ഹാക്ക് ചെയ്ത ശൃംഖല സർവീസിൽനിന്ന് നീക്കിയതായും അസിസ്റ്റന്റ് ട്രഷറർ സെക്രട്ടറി അദിതി ഹാർദികർ യു എസ് സെനറ്റ് ബാങ്കിങ് കമ്മിറ്റിക്കയച്ച കത്തിൽ അറിയിച്ചു.Read More

News തിരുവനന്തപുരം

 ഗവർണറുടെ സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം:             രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യാഴാഴ്ച കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുക്കും. ബുധനാഴ്ച വൈകിട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവർണറെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്വീക്കർ എ എൻ ഷംസീർ, മന്ത്രിമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും.Read More

News

സ്വർണം: ഇന്നു മുതൽ ഇ- വേ ബിൽ നിർബന്ധം

തിരുവനന്തപുരം:           സ്വർണ്ണത്തിന്റെയുംമറ്റ് വിലയേറിയ രത്നങ്ങളുടെയും 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള ചരക്ക് നീക്കത്തിന് ബുധനാഴ്ച മുതൽ ഇ- വേ ബിൽ നിർബന്ധം. കേരളത്തിന് അകത്തുള്ള നീക്കത്തിനാണിത്. വിവരങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റിൽRead More

News

ജിമ്മി കാർട്ടർ വിട വാങ്ങി

വാഷിങ്ടൺ:അമേരിക്കയുടെ മുപ്പത്തൊമ്പതാം പ്രസിഡന്റ് ജിമ്മി കാർട്ടർ(100)അന്തരിച്ചു.ഏറ്റവുമധികം കാലം ജീവിച്ചിരുന്ന യുഎസ് പ്രസിഡന്റാണ്. ജോർജിയ പ്ലെയിൻസിലെ വസതിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ജനുവരി ഒമ്പതിന് വാഷിങ്ടണിൽ. മുപ്പത് ദിവസം അമേരിക്കയിൽ ദേശീയ പതാക താഴ്ത്തിക്കെട്ടും. 1924 ഒക്ടോബർ ഒന്നിന് പ്ലെയിൻസിലാണ് ജെയിംസ് ഏൾ കാർട്ടർ ജൂനിയർ എന്ന ജിമ്മി കാർട്ടർ ജനിച്ചത്. 1963 ൽജോർജിയ സെനറ്റിലെത്തി. 1977 ൽ അമേരിക്കയുടെ പ്രസിഡന്റായി. 2002 ൽ സമാധാന നൊബേൽ നേടി. തൊണ്ണൂറ് വയസുവരെ സജീവരാഷ്ടീയത്തിലുണ്ടായിരുന്നു. കാർട്ടറിന് നാലു […]Read More

Travancore Noble News