Uncategorized

രഞ്ജി ടീമിന് കേരളത്തിന്റെ ആദരം

തിരുവനന്തപുരം:ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എത്തിയ കേരള ടീമിന് ആദരം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹയാത്ത് റീജൻസിയിൽ നടന്ന അനുമോദനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കായിക മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷനായി. മന്ത്രിമാരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു റണ്ണറപ്പായ രഞ്ജി ടീമംഗങ്ങൾക്ക് ഒന്നരക്കോടി രൂപ യുടെ പാരിതോഷികവും കെ കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് പ്രഖ്യാപിച്ചു. ബിസിസിഐയുടെ മൂന്ന് കോടി സമ്മാനത്തുക മുഴുവൻ ടീമിന് വീതിച്ച് നൽകും.Read More

News

വിഴിഞ്ഞം തുറമുഖം നമ്പർ വൺ

തിരുവനന്തപുരം:ഫെബ്രുവരിയിൽ വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ കൈകാര്യം ചെയ്തത് 40 കപ്പലുകളിൽ നിന്ന് 78,833 ടിഇയു ചരക്ക്.ഇതോടെ തെക്കു കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതായി. ജനുവരിയിൽ രണ്ടാം സ്ഥാനമായിരുന്നു. ട്രയൽ റൺ തുടങ്ങി എട്ടു മാസവും കൊമേഴ്സ്യൽ ഓപ്പറേഷൻ തുടങ്ങി മൂന്നു മാസവും മാത്രം പിന്നിട്ടപ്പോഴാണ് നേട്ടം. വിഴിഞ്ഞത്ത് ഇതുവരെ 193 കപ്പല്ലകളിൽ നിന്നായി 3.83 ലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്തു. നികുതിയിനത്തിൽ ലഭിച്ചത് 37 കോടിക്ക് മുകളിലും. 2028 ഓടു കൂടി […]Read More

News

ഓപ്പറേഷൻ പി ഹണ്ടിൽ 351 പേർ അറസ്റ്റിലായി

തിരുവനന്തപുരം:കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള നടപടി ശക്തമാക്കി സർക്കാർ.കുട്ടികൾക്കെതിരായ സൈബർ അതിക്രമങ്ങൾ തടയാനുള്ള പി- ഹണ്ട് ഓപ്പറേഷനിലൂടെ 351 പേരെ അറസ്റ്റ് ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 6426ഇടങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ 1996 അധ്യാപകർക്ക് പരിശീലനം നൽകി. സൈബർ സാമ്പത്തിക തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 1930 എന്ന ഹെൽപ്പ് ലൈൻ നമ്പർപ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.Read More

News

ജെയിംസ് ഹാരിസൺ അന്തരിച്ചു

മെൽബൺ:രക്തദാനത്തിലൂടെ ഇരുപത് ലക്ഷത്തിലധികം കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ച ജെയിംസ് ഹാരിസൺ (88)അന്തരിച്ചു. അത്യപൂർവമായ ആന്റിഡി എന്ന ആന്റീബോഡി യിലുണ്ടായിരുന്ന തന്റെ രക്തം 11,000 ൽ അധികം തവണയാണ് ഓസ്ട്രിയ ന്യൂസൗത്ത് വെയിൽസ് സ്വദേശിയായ ഹാരിസൺ ദാനം ചെയ്തത്. 18 വയസിൽ ആരംഭിച്ച രക്തദാനം 81 വയസു വരെ ഹരിസൺ തുടർന്നു. ഗർഭസ്ഥ ശിശുക്കളിലുണ്ടാകുന്ന റീസസ് രോഗം പ്രതിരോധിക്കാനുള്ള മരുന്നുണ്ടാക്കാനാണ് ആന്റീഡി ഉപയോഗിക്കുന്നതു്.കൈത്തണ്ടയിൽ തറച്ച സൂചിയിലൂടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് ആനയിച്ച ഹാരിസൺ സ്വർണ്ണക്കൈയുള്ള മനുഷ്യൻ എന്നറിയപ്പെടുന്നു.Read More

News

ബ്ലൂഗോസ്റ്റ് ചന്ദ്രനിൽ ഇറങ്ങി

ടെക്സാസ്:മനുഷ്യദൗത്യത്തിന് മുന്നോടിയായി നാസയുടെ 10 പരീക്ഷണ ഉപകരണങ്ങളുമായി ബ്ലൂഗോസ്റ്റ്‌ ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി. 45 ദിവസത്തെ യാത്രയ്ക്കാടുവിൽ ഞായറാഴ്ച ഇന്ത്യൻ സമയം പകൽ 2.04 ന് ലാവാ പ്രദേശമായ മാരിക്രിസ് സമതലത്തിലാണ് പേടകം സോഫ്റ്റ് ലാൻഡ് ചെയ്തതു്. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാൻഡറാണ് ബ്ലൂഗോസ്റ്റ്. ഫയർഫ്ലൈ എയ്റോസ് പേസാണ് നിർമാതാക്കൾ. ലാൻഡിങ് സമ്പൂർണ വിജയമായ ആദ്യത്തെ സ്വകാര്യ ലാൻഡറും ഇതുതന്നെ. ജനുവരിയിൽ ഫ്ളോറിഡയിലെ കെന്നഡി സ്പേയ്സ് സെന്ററിൽനിന്ന് വിക്ഷേപിച്ച പേടകം കഴിഞ്ഞ ആഴ്ചയാണ് […]Read More

Sports

രഞ്ജിയിൽ കേരളം റണ്ണറപ്പായി

നാഗ്പൂർ:കലാശപ്പോരിൽ കിരീടം കൈവിട്ടെങ്കിലും കേരളം മടങ്ങുന്നത് അഭിമാനനേട്ടത്തോടെ. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രത്തിലാദ്യമായി കേരളം റണ്ണറപ്പായി. മത്സരം സമനിലയിൽ അവസാനിച്ചതോടെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ വിദർഭ ജേതാക്കൾ. സ്കോർ: വിദർഭ 379,375 /9, കേരളം 342. അവസാന ദിവസം 249 /4 എന്ന സ്കോറിൽ കളി തുടങ്ങിയ വിദർഭയെ രണ്ടാം ഇന്നിങ്സിൽ പുറത്താക്കാൻ കേരളത്തിനായില്ല. ഒമ്പത് വിക്കറ്റിന് 375 റണ്ണെന്ന നിലയിൽ മത്സരം അവസാനിച്ചു. ഇന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തുന്ന കേരള ടീമിന് നാളെ മുഖ്യമന്ത്രി […]Read More

News

മതംമാറ്റത്തിനെതിരെ ഉപരാഷ്ട്രപതി

തിരുവനന്തപുരം:പ്രലോഭിച്ചുള്ള മതംമാറ്റ നീക്കങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പി പരമേശ്വരൻ അനുസ്മരണത്തിൽ ജനാധിപത്യം, ജനസംഖ്യാഘടന, വികസനം,ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സഹായവും പ്രലോഭനങ്ങളും നൽകി മതപരിവർത്തനം നടത്താൻ പാടില്ല. അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ ദേശീയതയ്ക്കും ജനാധിപത്യത്തിനും വെല്ലുവിളിയായി മാറുകയാണ്. തൊഴിൽ,ആരോഗ്യം, വിദ്യാഭ്യാസ മേഖലകൾ എന്നിവയിലെല്ലാം അവർ ആവശ്യം ഉന്നയിക്കും. തുടർന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കും. കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ ഒഴുക്ക് Specifications ഭീഷണിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.Read More

News

കെഎഎസ് 2025 വിജ്ഞാപനം മാർച്ച് 7ന്

തിരുവനന്തപുരം:              കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് തെരഞ്ഞെടുപ്പിനായി 2025 മാർച്ച് 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂർത്തിയാക്കി 2026 ഫെബ്രുവരി 16 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി 100 മാർക്ക് വീതമുള്ള 2 പേപ്പർ അടങ്ങിയ പ്രാഥമിക പരീക്ഷ 2025 ജൂൺ 14 ന് നടത്തും. 100 മാർക്ക് വീതമുള്ള 3 പേപ്പർ അടങ്ങിയ അന്തിമ വിവരണാത്മ പരീക്ഷ 2025 […]Read More

News

വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജോബ് സ്റ്റേഷൻ

തിരുവനന്തപുരം:             കേരള നോളജ് ഇക്കോണമി മിഷൻ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് മണ്ഡലത്തിൽ ജോബ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു. വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ.ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല, വി കെ പ്രശാന്ത് എംഎൽഎ, കൗൺസിലർ ഐ എം പാർവതി, പദ്ധതി കൺവീനർ എ ഷാജഹാൻ എന്നിവർ സംസാരിച്ചു. മാർച്ച് 15 ന് മണ്ഡലത്തിലെ തൊഴിലന്വേഷകർക്കായി […]Read More

News

ഒറ്റപ്പെട്ട വേനൽ മഴ തുടരും

തിരുവനന്തപുരം:           തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.വടക്കൻ കേരളത്തിൽ കനത്ത ചൂട് തുടരും. സാധാരണയെക്കാൾ രണ്ടു മുതൽ നാല് ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. തുടർച്ചയായി അഞ്ചാം ദിവസവും കണ്ണൂരിൽ രാജ്യത്തെ ഉയർന്ന താപനില രേഖപ്പെടുത്തി. കണ്ണൂർ വിമാനത്താവളത്തിൽ ശനിയാഴ്ച 40.2 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.Read More

Travancore Noble News