News തിരുവനന്തപുരം

വയോജന ക്ഷേമകമ്മീഷൻ രൂപീകരിക്കും

തിരുവനന്തപുരം:                വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, പുനരധിവാസം, അവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കാനായി സംസ്ഥാനത്ത് വയോജന കമ്മീഷൻ രുപീകരിക്കും.ഇന്ത്യയിൽ ആദ്യമായാണ് വയോജന ക്ഷേമത്തിനുള്ള ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ശുപാർശ ചെയ്തത്. ചെയർപേഴസണും മൂന്നിൽ കവിയാത്ത അംഗങ്ങളുമുള്ള കമ്മീഷന്റെ കാലാവധി മൂന്നു വർഷമായിരിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 60 വയസിനു മുകളിലുള്ളവരാകും അംഗങ്ങൾ. ഒരാൾ പട്ടികജാതി/പട്ടിക വർഗത്തിൽ നിന്നും, ഒരാൾ […]Read More

News മുംബൈ

ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹായുതി സഖ്യത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു. ശിവസേന ഷിന്‍ഡെ വിഭാഗം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ നിലപാടില്‍ അയവ് വരുത്തിയതോടെയാണിത്. ഇതോടെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുമെന്നുറപ്പായി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി രംഗത്തിറങ്ങിയിരുന്നു. ഷിന്‍ഡെയും ഇക്കാര്യത്തില്‍ ഉറച്ചുനിന്നതോടെയാണ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വമുണ്ടായത്. അതിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും […]Read More

News

നവീന്‍ബാബുവിൻ്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

എ.ഡി.എം. നവീന്‍ബാബുവിൻ്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സി.ബി.ഐ. എന്നത് അന്വേഷണത്തിന്‍റെ അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ബാബുവിൻ്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഭാര്യയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സി.പി.എം. നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. […]Read More

News തിരുവനന്തപുരം

പെൻഷൻ പ്രായം ഉയർത്തില്ല; ഭരണപരിഷ്കാര കമ്മീഷൻ ശുപാർശ തള്ളി മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ഭരണപരിഷ്കാര കമ്മീഷന്റെ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. KSR, KS&SSRs, Conduct rules എന്നിവ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വ്വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സര്‍വ്വീസിലും സ്റ്റേറ്റ് സര്‍വ്വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ട് […]Read More

News

ശുക്രയാൻ 2028 ൽ

ന്യൂഡൽഹി:               ശുക്രന്റെ രഹസ്യങ്ങൾ തേടിയുള്ള ഐഎസ്ആർഒ യുടെ ആദ്യ ശുക്രയാൻ ഭൗത്യം 2028ൽ നടക്കുമെന്ന് അഹമ്മദാബാദ് സ്പേയ്സ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി അറിയിച്ചു. പേടകം ശുക്രനിൽ ഇറങ്ങാതെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1236 കോടി രൂപയുടെ ഭൗത്യത്തിന് നേരത്തെ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിരുന്നു. ചന്ദ്രനിലെ മണ്ണും പാറയും ശേഖരിച്ച് തിരിച്ചെത്തുന്ന ചന്ദ്രയാൻ നാല് ഭൗത്യത്തിനുള്ള ശുപാർശ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്ന് നിലേഷ് […]Read More

News

പൂനിയക്ക് 4 വർഷം വിലക്ക്

ന്യൂഡൽഹി:          ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ വെങ്കല മെഡൽ ജേതാവും ഇന്ത്യയുടെ അഭിമാന താരവുമായ ബജ്റംഗ് പൂനിയക്ക് നാലുവർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ( നാഡ)യാണ് വിലക്ക് ഏർപ്പെടുത്തിയത്.ഉത്തേജക പരി ശോധനക്ക് വിസമ്മതിച്ചെന്നും സാമ്പിൾ നൽകിയില്ലെന്നും പറഞ്ഞാണ് നടപടി. എന്നാൽ കാലാവധി കഴിഞ്ഞ കിറ്റുകൾ പരിശോധനയ്ക്ക് നൽകിയതിനാലാണ് സാമ്പിൾ കൈമാറാതിരുന്നതെന്നും പരിശോധനയ്ക്ക് തയ്യാറാണെന്നും പൂനിയ നാഡയെ അറിയിച്ചു. വിലക്ക് കാലാവധിയിൽ ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കുവാനോ പരിശീലകനാകാനോ പൂനിയക്ക് കഴിയില്ല. ബ്രിജ് […]Read More

News എറണാകുളം

നവീൻബാബുവിന്റെ മരണം സിബിഐ അന്വേഷണിക്കണമെന്ന് ഭാര്യ

കൊച്ചി:           കണ്ണൂർ എഡി എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി.ഹർജി അടുത്ത ദിവസം പരിഗണിക്കും. നവീൻ ബബു കോഴ വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്നതായി സംശയമുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.Read More

News തിരുവനന്തപുരം

സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന 1458 ഉദ്യോഗസ്ഥരെ ഉടൻ സർവ്വ സിൽ നിന്നു

  തിരുവനന്തപുരം : സർക്കാർ ജോലി കിട്ടിയതിനു ശേഷവും അതു മറച്ചു വെച്ച് സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന 1458  സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സർവ്വസിൽ തുടരാൻ അനുവദിക്കുന്നത് നീതിയല്ലെന്നും അവരെ ഉടനടി സർവ്വീസിൽ നിന്നു പുറത്താക്കണമെന്നും ദേശീയ ജനതാ പാർട്ടി (RLM) സംസ്ഥാന അദ്ധ്യക്ഷൻ ഡോ. ബിജു കൈപ്പാറേടൻ പ്രസ്താവനയിൽ ആവിശ്യപ്പെട്ടു. സംസ്ഥാന ധന വകുപ്പിൻ്റെ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിൽ തട്ടിപ്പ്‌ കണ്ടെത്തിയെങ്കിലും സർക്കാർ നടപടി എടുക്കാൻ മടിക്കുന്നത് […]Read More

News

നടൻ മണിയൻപിള്ള രാജുവിനെതിരെ പൊലീസ് കേസ്

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി നടൻ മണിയൻപിള്ള രാജുവിനെതിരെ പൊലീസ് കേസ്. ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. ഇടുക്കി പീരുമേട് പൊലീസാണ് കേസെടുത്തത്. 2009ൽ കുട്ടിക്കാനത്തെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കാറിൽവെച്ച് മണിയൻപിള്ള രാജു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് നടിയുടെ ആരോപണം. ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതിയുമുണ്ട്. നടന്‍റെ പെരുമാറ്റം മാനഹാനിയുണ്ടാക്കിയെന്നും നടി പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എറണാകുളം സ്വദേശിയായ നടിയുടെ പരാതിയിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് […]Read More

News

നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നാണ് കുടുംബം ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ചപറ്റിയെന്നും മൊഴി രേഖപ്പെടുത്താന്‍ ഉള്‍പ്പടെ വൈകിയെന്നും ഹർജിയിൽ കുടുംബം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് ആരൊക്കെയാണോ ഉത്തരവാദികൾ അവരെയെല്ലാം […]Read More

Travancore Noble News