വിവിധ സഹകരണ സംഘം/ബാങ്കുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് തിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. നിയമന രീതി: നേരിട്ടുള്ള നിയമനം. കാറ്റഗറി നമ്പർ: 11/2024 – സെക്രട്ടറി 3 ഒഴിവുകൾ. കാറ്റഗറി നമ്പർ: 12/2024 2024 അസി.സെക്രട്ടറി /അക്കൗണ്ടന്റ് 15 ഒഴിവുകൾ . കാറ്റഗറി നമ്പർ: 13/2024 ജൂനിയർ ക്ലാർക്ക് / കാഷ്യർ 264 ഒഴിവുകൾ. കാറ്റഗറി നമ്പർ : 14/2024 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ 1 ഒഴിവ് കാറ്റഗറി […]Read More
ഹൈദരാബാദ്: ട്രെയിൻ യാത്രക്കിടയിൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ പലപ്പോഴും നിങ്ങൾ മടിക്കാറില്ലേ? ഭക്ഷണത്തിന്‍റെ രുചിയും ഗുണനിലവാരവും ശുചിത്വവും തന്നെയാണ് ഇതിന് കാരണം. എന്നാൽ ഇനി നിങ്ങൾക്ക് ട്രെയിനിൽ യാത്ര ചെയ്യവെ സൊമാറ്റോയിൽ നിന്നും ഇഷ്‌ടഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യാൻ സാധിക്കും. ട്രെയിൻ കോച്ചുകളിലേക്ക് നേരിട്ട് ഭക്ഷണം ഡെലിവറി ചെയ്യുന്നതിന് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഐആർടിസിയുമായി കൈകോർക്കുകയാണ്. ഇതോടെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കും, റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്നവർക്കും ഇഷ്‌ടപ്പെട്ട ഭക്ഷണം വാങ്ങാനാകും. നിലവിൽ ഇന്ത്യയിലെ 88 […]Read More
നിർമ്മാണത്തിലിരിക്കുന്ന മേൽപ്പാലത്തിലൂടെ ഗൂഗിൾ മാപ്പ് തെറ്റായ വഴികാണിച്ചതിനെ തുടർന്ന് അപകടം. വാഹനം നദിയിലേക്ക് വീണ് യാത്രക്കാരായ മൂന്ന് പേർ മരിച്ചുവെന്ന് പോലീസ് പറഞ്ഞു. വിവേക്, അമിത് എന്നീ രണ്ട് പേർ ഗുരുഗ്രാമിൽ നിന്ന് യാത്ര ആരംഭിച്ച് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബറേലിയിലേക്ക് പോകുമ്പോൾ ശനിയാഴ്ചയാണ് സംഭവം. അപൂർണ്ണമായ മേൽപ്പാലത്തിലേക്ക് ഗൂഗിൾ മാപ്പ് വഴികാട്ടുകയായിരുന്നു. പാലത്തിലൂടെ സഞ്ചരിച്ച കാർ 50 അടി ഉയരത്തിൽ നിന്ന് ആഴം കുറഞ്ഞ നദിയായ രാംഗംഗയിലേക്ക് പതിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് തകർന്ന കാറും മരിച്ച മൂന്ന് പേരെയും നാട്ടുകാർ […]Read More
ശബരിമല: ശബരിമലയിൽ വെള്ളിയാഴ്ച മുതൽ തീർഥാടകരുടെ വൻ തിരക്ക്. വെള്ളിയാഴ്ച മാത്രം 87,216 പേരെത്തി. മണ്ഡല കാലം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ ഭക്തർ ദർശനത്തിനെത്തിയതും അന്നാണ്. 11,834 പേർ സ്പോർട് ബുക്കിങ്ങിലൂടെയാണ് എത്തിയത്.ഇന്നലെയും തീർഥാടകരുടെ നീണ്ട നിരയായിരുന്നു. തിരക്ക് കണ്ടക്കിലെടുത്ത് ക്യൂ കോംപ്ലക്സിനു സമീപത്ത് മൂന്നിടങ്ങളിലായി തീർഥാടകരെ പൊലീസ് തടഞ്ഞു. നട തുറന്ന് ഒരാഴ്ച പിന്നിടുമ്പോൾ 5,38,313 പേർ ദർശനം നടത്തി.Read More
ആലപ്പുഴ: തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട കരാർ, ദിവസവേതന ജീവനക്കാർക്ക് ഇനി പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ ലഭിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിൽ ജോലി ചെയ്യുന്നവരെ പിഎഫിൽ ചേർക്കാൻ അനുമതി നൽകി. ഇതിനായി തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഡയറക്ടർ സമർപ്പിച്ച നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിച്ചു. ഇപിഎഫ് നിയമപ്രകാരം 15,000 രൂപ വരെ പ്രതിമാസ വേതനമുള്ളവരെ പദ്ധതിയിൽ ചേർക്കും. 15,000 രൂപയോ അതിലേറെയോ വേതനമുള്ളവരിൽ നിന്ന് പരമാവധി 1,800 രൂപ […]Read More
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനായി മന്ത്രിമാരുടെ നേതൃത്വത്തിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തുന്ന താലൂക്ക്തല അദാലത്തുകൾക്ക് 3 ലക്ഷം രൂപ വീതം ചെലവഴിക്കും. ഡിസംബർ 9 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തിന് 25.85 ലക്ഷം രൂപയും ചെലവിടും. അദാലത്തുകളുടെ സംഘാടന നടത്തിപ്പിന്റെ പൂർണ ചുമതല ജില്ലാ കളക്ടർമാർക്കു നൽകിയും താലൂക്കുകളിൽ തഹസീൽമാരെ സംഘാടകരായി ചുമതലപ്പെടുത്തിയും പൊതുഭരണ വകുപ്പ് മാഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.അദാലത്തിലേക്കുള്ള പരാതികൾ ഡിസംബർ 2 മുതൽ സ്വീകരിച്ചു […]Read More
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ സർവീസസിനെതിരെ കേരളത്തിന് 3 വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടിയപ്പോൾ കേരളം 18.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഒപ്പണറായി എത്തി 45 പന്തിൽ 75 റൺസ് നേടിയ ക്യാപ്ടൻ സഞ്ജു സാംസന്റെ ഇന്നിങ്‌സാണ് കേരളത്തിന്റെ വിജയം ഉറപ്പിച്ചത്.Read More
ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിന്റെ മധ്യഭാഗത്ത് ഇസ്രയേലി സേന നടത്തിയ വ്യോമാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 66 പേർക്ക് പരിക്കേറ്റതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച പുലർച്ചെ നാലിനുണ്ടായ ഉഗ്രസ്ഫോടനത്തിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണു ലെബനീസ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചത്. സ്ഫോടനത്തിൽ എട്ടു നിലക്കെട്ടിടം പൂർണമായി നിലം പതിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് സംശയം. മുന്നറിയിപ്പ് നൽകാതെയാണ് ഇസ്രയേലി സേന ആക്രമണം നടത്തിയതെന്നാണ് വിവരം. ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെ ലക്ഷ്യംവച്ച് […]Read More
മുംബൈ: മഹാരാഷ്‌ട്രയില്‍ മഹാവികാസ് അഘാഡിയുടെ കനത്ത തോല്‍വി അവിശ്വസനീയമെന്ന് രമേശ് ചെന്നിത്തല. ജനവിധിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഫലം അംഗീകരിക്കാൻ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. മഹാരാഷ്‌ട്രയിലെ 288 സീറ്റില്‍ 235 ഇടങ്ങളിലും ജയിച്ച് മഹായുതി അധികാരം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് ചുമതലയുള്ള ചെന്നിത്തലയുടെ പ്രതികരണം. ‘മഹാരാഷ്‌ട്രയിലെ ഫലം അവിശ്വസനീയമാണ്. ജനവികാരവുമായി ഈ ഫലം യാതൊരു തരത്തിലും പൊരുത്തപ്പെടുന്നില്ല, അതുകൊണ്ട് തന്നെ ജനവിധിയെ സ്വീകരിക്കാൻ കഴിയില്ല. സംസ്ഥാനത്ത് മഹാവികാസ് അഘാഡിയും മഹായുതിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്‌സിറ്റ് പോള്‍ […]Read More
ഗുരുവായൂർ: ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം. പാപ്പാൻമാർക്കായി ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ 17ന് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പല നിറത്തിലുള്ള കുറി തൊടീക്കുന്നതിനാൽ നെറ്റിപ്പട്ടത്തിൽ ചായം ഇളകി കറ പിടിക്കുന്നുവെന്നും തുണി ദ്രവിച്ച് നെറ്റിപ്പട്ടം കേടുവരുന്നുവെന്നും സർക്കുലറിൽ പറയുന്നു. ഇത്തരത്തിൽ കേടായ നെറ്റിപ്പട്ടം നന്നാക്കാൻ 10,000 മുതൽ 20,000 രൂപ വരെ ചെലവ് വരും. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാപ്പാൻമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. നിർദേശം ലംഘിച്ചാൽ പാപ്പാൻമാരിൽ നിന്ന് നഷ്ടം ഈടാക്കും. ആനയുടെ മസ്തകത്തിലും […]Read More