News കണ്ണൂർ

എൻ സി ശേഖർ പുരസ്കാരം നടൻ മധുവിന്

കണ്ണൂർ:            കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എൻ സി ശേഖറുടെ സ്മരണയ്ക്കായുള്ള പുരസ്കാരം മുതിർന്ന നടൻ മധുവിന് സമ്മാനിക്കുമെന്ന് പുരസ്കാര സമിതി ചെയർമാൻ എം വി ഗോവിന്ദൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. എൻ സി ശേഖർ ഫൗണ്ടേഷനാണ് 30,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം നൽകുന്നത്.ബഹുമുഖ പ്രവർത്തനങ്ങളിലൂടെ മലയാള സിനിമയിൽ അവിഭാജ്യഘടകമായി മാറിയ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് പുരസ്കാരം. കവി പ്രഭാവർമ്മ, വി പി പി മുസ്തഫ, ഫൗണ്ടേഷൻ […]Read More

News ആലപ്പുഴ

V: ശാസ്ത്ര മേളക്ക് തുടക്കം

ആലപ്പുഴ:           56-ാമത് കേരള സ്കൂൾ ശാസ്ത്രോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.’ കോടി സൂര്യനുദിച്ചാലു -മൊഴിയാത്തൊരു കുരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ ‘ സഹോദരൻ അയ്യപ്പൻ 1916 ലെഴുതിയ സയൻസ് ദശകത്തിന്റെ നാലു വരി ചൊല്ലിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. പുത്തൻ പരീക്ഷണങ്ങളുമായി എത്തുന്ന കുട്ടിശാസ്ത്രജ്ഞരുടെയും അവരെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന അധ്യാപകരുടെയും നിറഞ്ഞ കൈയടിയായിരുന്നു മുഖ്യമന്ത്രിയ്ക്ക് മറുപടി. തന്റെ സ്കൂൾ […]Read More

News Sports

ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് 135 റൺ വിജയം

ജൊഹന്നസ്ബർഗ്:            തിലക് വർമയുടെയും,സഞ്ജു സാംസന്റേയും സിക്സറുകളിൽ ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞു.തലങ്ങും വിലങ്ങും സിക്സറും ഫോറും പായിച്ച ഇരുവരും ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലംപരിശാക്കി. നാലാം മത്സരത്തിൽ 135 റണ്ണിന്റെ കൂറ്റൻ ജയത്തോടെ ട്വന്റി 20 ക്രിക്കറ്റ് പരമ്പര 3- 1ന് സൂര്യകുമാർ യാദവും കൂട്ടരും സ്വന്തമാക്കി. വാണ്ടറേഴ്സിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 283 റണ്ണാണ് അടിച്ചു കൂട്ടിയത്. ട്വന്റി 20യിൽ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സ്കോർ. […]Read More

News കോട്ടയം

ശബരിമലനട തുറന്നു

കോട്ടയം:            മണ്ഡല -മകരവിളക്ക് ഉത്സവത്തിന് ശബരിമലനട വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് തുറന്നു . തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിലുള്ള മേൽശാന്തി പി എൻ മഹേഷ് നട തുറന്നു. കൊല്ലം ശക്തികുളങ്ങര കുന്നിമേൽചേരി തോട്ടത്തിൽമഠം നാരായണീയത്തിൽ എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലും, കോഴിക്കോട് ഒളവണ്ണ തിരുമംഗലത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി ചുമതലയേറ്റു. വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. മേൽശാന്തി പതിനെട്ടാംപടി […]Read More

News

ചതിച്ചത് ഗൂഗിൾ മാപ്പ് , കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് നാടക സംഘം അപകടത്തിൽ

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് ഇന്ന് പുലർച്ചെ നാലുമണിയോടെ അപകടത്തിൽപ്പെട്ടത്. കണ്ണൂർ കേളകത്ത് നാടക സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടത് കടന്നപ്പള്ളിയിലെ നാടകം കഴിഞ്ഞ് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലേക്ക് പോകവെ വഴിതെറ്റിയപ്പോൾ. കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് എന്ന നാടക സംഘം സഞ്ചരിച്ച ബസാണ് കേളകത്തെ മലയാംപടിയിലെ എസ് വളവിൽ വെള്ളിയാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്.നാടക സംഘത്തിന് വഴിതെറ്റിയാണ് ഈ റോഡിലൂടെ സഞ്ചരിച്ചത്. ബസിന്റെ മുൻവശത്തിരുന്ന നാടക സംഘത്തിലെ അഭിനേതാക്കളായ കായംകുളം മുതുകുളം സ്വദേശി അഞ്ജലി, […]Read More

News തൃശൂർ

ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം

ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗ്ഗരേഖക്കെതിരെ തിരുവമ്പാടി ദേവസ്വം. നിലവിലെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവടക്കം നടത്താന്‍ കഴിയില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു. തൃശ്ശൂര്‍ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമെന്നും അദ്ദേഹം വിമര്‍ശിച്ചു. ആനകള്‍ക്കടുത്തുനിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തുമെന്നും കെ ഗിരീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ആനകള്‍ തമ്മില്‍ നിശ്ചിതകലം പാലിക്കണമെന്ന നിര്‍ദ്ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂര്‍പൂരത്തെയും തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആനയുടെ […]Read More

News തിരുവനന്തപുരം

വെട്ടുകാട് തിരുനാൾ; തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാള്‍ പ്രമാണിച്ച് ഇന്ന് വെള്ളിയാഴ്ച (നവംബര്‍15) ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി ബാധകം. മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കില്‍ ഉള്‍പ്പെട്ടിരുന്നതും ഇപ്പോള്‍ കാട്ടാക്കട താലൂക്കില്‍ ഉള്ളതുമായ അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറ്റൂര്‍, കുളത്തുമ്മല്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വിളപ്പില്‍ എന്നീ വില്ലേജ് പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. […]Read More

News എറണാകുളം

ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി

രണ്ട് ആനകൾ തമ്മിലുള്ള ദൂരം മൂന്ന് മീറ്റർ ഉണ്ടെന്ന് ഉറപ്പാക്കണം.‌ പത്തു മിനിറ്റിലധികം ആനകളെ വെയിലത്ത് നിർത്തരുത്. ആനകളെ നിർത്തുമ്പോൾ മേൽക്കൂരയും തണലും ഉറപ്പാക്കണം. കൊച്ചി: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മിൽ 8 മീറ്റർ അകലവും ബാരിക്കേഡും വേണമെന്നത് ഉൾപ്പടെ കർശന വ്യവസ്ഥകളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള മാർ​ഗരേഖയാണ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ​ഗുരുവായൂർ ദേവസ്വങ്ങളെ കോടതി കക്ഷി […]Read More

News

പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗം : ബോംബെ ഹൈക്കോടതി

10 വർഷത്തെ തടവ് ശരിവെച്ച് ഹൈകോടതി പ്രായപൂർത്തിയാകാത്ത ഭാര്യയുമായി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാമെന്നും ബോംബെ ഹൈക്കോടതി. ഇത്തരം അവസരങ്ങളിൽ നിയമപരിരക്ഷ നൽകാനാവില്ലെന്ന് ഹൈകോടതി പറഞ്ഞു. ഭാര്യയുടെ ബലാത്സംഗ പരാതിയെ തുടർന്ന് ഭർത്താവിനെ 10 വർഷത്തെ കഠിന തടവിന് വിധിച്ച കീഴ്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈകോടതി വിധി.  ഉഭയസമ്മതത്തിന്റെ നിയമപരമായ പ്രായം 18 ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തെന്നാണ് കേസ്. വിവാഹം കഴിച്ചെങ്കിലും പെൺകുട്ടി കടന്നുപോയ മോശം […]Read More

News

കേന്ദ്ര സഹായം ഇത്തവണയും ഇല്ല, സപ്ലൈകോയ്ക്ക് 175കോടി അനുവദിച്ചു.

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ നെൽ കൃഷിക്കാരിൽ നിന്നും സംഭരിച്ച നെല്ലിന് 175കോടി സബ്‌സിഡി അനുവദിച്ച് സംസ്ഥാന സർക്കാർ.ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങ് വില സഹായ കുടിശ്ശിക ഇത്തവണയും ലഭിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് അടിയന്തിരമായി ഈ തുക അനുവദിക്കേണ്ടിവന്നതെന്ന് മന്ത്രി വിശദീകരിച്ചു.ഈ ഇനത്തിൽ കേന്ദ്രത്തിൽ നിന്നും ഇതുവരെ 900കോടി രൂപ താങ്ങുവില കുടിശ്ശികയുണ്ട്. 2017മുതൽ കേന്ദ്ര സഹായം ലഭിക്കാനുണ്ട്.സംസ്ഥാന സബ്‌സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും കൂടുതൽ […]Read More

Travancore Noble News