വീടിന്റെ കാട് മറവിൽ ഒളിച്ച കവർച്ചാ കേസ് പ്രതിയെ പൊക്കി പോലീസ് നായ ‘സിഗ്ഗി’

 വീടിന്റെ കാട് മറവിൽ ഒളിച്ച കവർച്ചാ കേസ് പ്രതിയെ പൊക്കി പോലീസ് നായ ‘സിഗ്ഗി’

ബെബിംഗ്ടണിൽ കാർ മോഷ്ടിച്ച ശേഷം കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന 17-കാരനെ കണ്ടെത്താൻ പോലീസ് നായ ‘സിഗ്ഗി’ സഹായിച്ചു. ചിത്രം: മെഴ്‌സിസൈഡ് പോലീസ്.

ലണ്ടൻ: ബെബിംഗ്ടണിൽ നടന്ന വീടുപൊരുളും കാർ മോഷണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന 17-കാരനായ കൗമാരക്കാരനെ പോലീസ് നായ ‘സിഗ്ഗി’യുടെ മിടുക്കിൽ പോലീസ് പിടികൂടി. പ്രേന്റണിലെ കാടുകൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെയാണ് പോലീസ് ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ കണ്ടെത്തിയത്.

സെപ്റ്റംബർ 8-ന് പാർക്ക്‌സൈഡ് റോഡിലെ വസതിയിലാണ് ആദ്യ സംഭവം നടക്കുന്നത്. വീടിന്റെ അടുക്കള പരിശോധിച്ച് സാധനങ്ങൾ കവർന്ന സംഘം ഡ്രൈവ്‌വേയിൽ പാർക്ക് ചെയ്തിരുന്ന വെള്ള സിട്രോൺ ഡിഎസ് കാറുമായാണ് കടന്നുകളഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സെപ്റ്റംബർ 13-ന് പ്രേന്റണിന് സമീപം വ്യാജ നമ്പർ പ്ലേറ്റ് മാറ്റാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.

പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ പോലീസ് നായ സിഗ്ഗി കൃത്യമായി മണം പിടിച്ച് കാടിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പിടിയിലായ അപ്റ്റൺ സ്വദേശിയായ 17-കാരനെ വാഹനം മോഷ്ടിച്ചതിനും കവർച്ചയ്ക്കും അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന രണ്ടാമത്തെ പ്രതിക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News