സെമികണ്ടക്ടർ വ്യവസായത്തിൽ ഗ്ലോബൽ ഹബ്ബാകാൻ ഇന്ത്യ ന്യൂഡൽഹി: ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന ‘സെമികോൺ ഇന്ത്യ 2025’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ യശോഭൂമിയിൽ വച്ചായിരുന്നു ഉദ്ഘാടനം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് നരേന്ദ്ര മോദിക്ക് ഇന്ത്യൻ നിർമിത ചിപ്പുകൾ സമ്മാനിച്ചു. വിക്രം 32-ബിറ്റ് (VIKRAM3201) മൈക്രോ പ്രൊസസറും നാല് അംഗീകൃത പദ്ധതികളുടെ ടെസ്റ്റ് ചിപ്പുകളും ഉൾപ്പെടുന്ന ആദ്യത്തെ മെയ്ഡ്-ഇൻ-ഇന്ത്യ ചിപ്പുകളാണ് അശ്വിനി വൈഷ്ണവ് നരേന്ദ്ര മോദിക്ക് സമ്മാനിച്ചത്. […]Read More
കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 1,400 ൽ അധികം ആളുകൾ മരിക്കുകയും ,3000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതതായി താലിബാൻ സർക്കാർ അറിയിച്ചു. സമീപ ദശകങ്ങളിൽ രാജ്യത്ത് ഉണ്ടായ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിൽ ഒന്നാണിത്. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള വിദൂര, പർവതപ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും നിലംപൊത്തി. കുനാർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടെ 1,411 പേർ മരിക്കുകയും 3,100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. നംഗർഹാർ പ്രവിശ്യയിൽ കുറഞ്ഞത് ഒരു ഡസനോളം പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്രാമങ്ങൾ മുഴുവൻ നിലംപൊത്തി, മണ്ണും ഇഷ്ടികയും മരവും കൊണ്ട് നിർമ്മിച്ച വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി, ആഘാതത്തെ താങ്ങാനാവാതെ. 021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു ശേഷമുള്ള മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. റഷ്യ മാത്രം അംഗീകരിച്ച […]Read More
: തിരുവല്ലം: തിരുവല്ലം നന്മ റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷപരിപാടികൾ തിരുവല്ലം ജനത സമാജം ഗ്രന്ഥശാല ഹാളിൽ നടന്നു. തിരുവനന്തപുരം ആൾസൈന്റ്സ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. സി.ഉദയകല ഓണക്കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.നേരത്തെ കുട്ടികളുടെ കലാ കായിക മത്സരങ്ങൾ നടന്നു . വിശിഷ്ട വ്യക്തികളെ അദരിക്കുന്ന ചടങ്ങിൽ നവാഗത സംവിധായകനുള്ള സത്യജിത് റെ അവാർഡ് സ്വാമി എന്ന സിനിമയിലൂടെ നേടിയ സുനിൽദത്ത് സുകുമാരനെയും കുരുക്ക് സിനിമയുടെ സംവിധായകനായ അഭിജിത് നൂറാണിയെയും ചടങ്ങിൽ ആദരിച്ചു. ആതുരസേവന […]Read More
ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് സ്വർണവും പണവും മോഷ്ടിച്ചു. ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഷാരോൺ ഡെയിലിൽ ക്ലമന്റ് പെരേര – സുശീല ദമ്പതികളുടെ വീട്ടിലാണ് പുലർച്ചയോടെ മോഷണം നടന്നത്. ബെഡ്റൂമിലെ ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. 107 ഗ്രാം സ്വർണവും 1,15000 രൂപയും എടിഎം കാർഡും 60000 രൂപയുടെ വാച്ചും മോഷ്ടിച്ചതായാണ് പ്രാഥമിക വിവരം. ദമ്പതികളുടെ വിദേശത്തായിരുന്ന മകളുടെ കുടുംബം മരുമകന്റെ ചികിത്സയ്ക്കായി നാട്ടിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ കിഴുവിലത്തിന് സമീപം മകളുടെ […]Read More
തിരുവനന്തപുരം മെഡിക്കൽ കോളേജിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന ഒട്ടെറെ പദ്ധതികൾ ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. അതോടൊപ്പം വിവിധ പദ്ധതികളുടെ ശിലാ സ്ഥാപനവും നിർവഹിച്ചു. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 21.35 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ എം എൽ റ്റി ബ്ലോക്ക് പ്രവർത്തനസജ്ജമായി. ഒപ്പം 81.50 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന പുതിയ ഓപ്പറേഷൻ തിയേറ്ററിൻ്റെ നിർമ്മാണോദ്ഘാടനവും നടന്നു. 7 നിലകളിലായി 14 ഓപ്പറേഷൻ തീയേറ്ററുകളും, 145 […]Read More
തിരുവനന്തപുരം: തിരുവനന്തപുരം പാച്ചല്ലൂർ കുമിളി നഗർ റെസിഡന്റ്സ് അസോസിയേഷന്റെഈ വർഷത്തെ ഓണാഘോഷത്തിനോടനുബന്ധിച്ചു നടക്കുന്ന പരിപാടികളുടെ ഭാഗമായിഓണകിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ ഉദ്ഘാടനം ചെയ്തു . .സെക്രട്ടറി സുമേഷ് , വൈസ് പ്രസിഡന്റ് മാരായ രാമചന്ദ്രൻ, പൂങ്ങര സുരേഷ്കുമാർ , ട്രഷറർ രതീഷ് ബി ആർ , ജോയിന്റ് സെക്രട്ടറി ഫസീല , ഡോ : പാച്ചല്ലൂർ അശോകൻ ,ഫിലിം ഡയറക്ടർ സുനിൽ ദത്ത് സുകുമാരൻ , അഡ്വ. ശ്യാം ശിവദാസ് , മാമൂട് സുരേഷ്, […]Read More
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്സി ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് മാറ്റം. ടിങ്കു ബിസ്വാളിനാണ് പകരം ചുമതല. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തലിന് പിന്നാലെയാണ് നടപടി. കേര പദ്ധതിക്ക് ലോകബാങ്ക് നൽകിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമപ്രവർത്തകർക്കു ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കാൻ നിയോഗിച്ച ബി അശോക് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥർ […]Read More
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട ഥാര്‍ എലിവേറ്റഡ് ഹൈവേയിലെ തൂണില്‍ ഇടിച്ചാണ് അപകടം. ബാലരാമപുരം സ്വദേശി ഷിബിനാണ് മരിച്ചത്. ഒരു യുവതിയടക്കം മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരും അടക്കം അഞ്ച് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്നത് ഷിബിനായിരുന്നു. ഥാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം. കാര്‍ റേസിംഗിനിടെയാണ് അപകടമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. […]Read More
ഷി ജിൻപിങ്ങുമായി ചർച്ച നടത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ചൈനയിൽ എത്തി. ഏഴ് വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്. ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. ഓഗസ്റ്റ് 31 നും സെപ്റ്റംബർ 1 നും നടക്കുന്ന വാർഷിക ഉച്ചകോടിയിൽ 10 അംഗ എസ്സിഒ ബ്ലോക്കിലെ നേതാക്കളോടൊപ്പം പ്രധാനമന്ത്രി മോദിയും പങ്കെടുക്കും. ഇന്ത്യ-ചൈന ബന്ധത്തിൽ അടുത്തിടെയുണ്ടായ ഉരുകൽ കണക്കിലെടുക്കുമ്പോൾ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള അദ്ദേഹത്തിന്റെ […]Read More
കേരള റോഡ് സുരക്ഷാ അതോറിറ്റിയിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് വിവിധ സർക്കാർ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നതും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളതുമായ തത്തുല്യ തസ്തികയില ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സർവ്വീസ് റൂൾ പ്രകാരം നിശ്ചിത മാതൃകയിലെ അപേക്ഷ എൻ ഒ സി സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവി മുഖാന്തിരം കേരള റോഡ് സുരക്ഷ കമ്മീഷണർ, ട്രാൻസ് ടവേഴ്സ്, തിരുവനന്തപുരം -14 വിലാസത്തിൽ സെപ്റ്റംബർ 20 വൈകിട്ട് 5 മണിയ്ക്കകം സമർപ്പിക്കണം. ഫോൺ: 0471-2336369 / […]Read More
