കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 24 പേരും സിപിഎമ്മുകാരാണ്. 10 പ്രതികളെ വെറുതെവിട്ടു. ഒന്നു മുതൽ 8 വരെ പ്രതികളും കുറ്റക്കാരാണ്. ഇരുപതാം പ്രതിയായ മുൻ എംഎൽഎയും സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനും കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷാവിധി ജനുവരി 3ന് കോടതി വിധിക്കും. ഇടതു […]Read More
കൊച്ചി: . ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് നിരന്തരം നവീകരിക്കപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ നിലനിൽപ്പുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. സിയാലിന്റെ പുതിയ സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സിയാൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് താജ് ഹോട്ടൽ സമുച്ചയം. ടെർമിനലുകളിൽ നിന്ന് 500 മീറ്റർമാത്രം അകലെയാണിത്. ലാൻഡിങ് കഴിഞ്ഞ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും. താജ് ക്ലബ് ലോഞ്ച്, ഒരുവശത്ത് […]Read More
കഴക്കൂട്ടം: സിറ്റി ഗ്യാസ് പദ്ധതി കരാർ കമ്പനിയുടെ പിആർഒ വിനോദ് കുമാറിനെ മർദ്ദിച്ച സംഭവത്തിൽ വിജിലൻസ് സിഐ അനുപ് ചന്ദ്രനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാതി 9.50 ന് വെട്ടുറോഡ് സെന്റ് ആന്റണീസ് സ്കൂൾ റോഡിൽ സിറ്റി ഗ്യാസ് പൈപ്പിന്റെ പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇതു വഴി വന്ന വിജിലൻസ് സിഐ അനൂപ് ചന്ദ്രനും വിനോദുമായി വാക്കുതർക്കം ഉണ്ടായി. പരിക്കേറ്റ വിനോദ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുRead More
മംഗളുരു: മുപ്പത്തിയെട്ടു മാസത്തെ ശമ്പളക്കുടിശ്ശികയടക്കം ആവശ്യപ്പെട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഡിസംബർ 31 മുതൽ. മാറിമാറി വന്ന സർക്കാരുകൾ തുടരുന്ന ദ്രോഹ നടപടികൾക്കെതിരെ തൊഴിലാളികളുടെ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ബംഗളുരു മെട്രോപൊളിറ്റൻ ട്രാൻസ്പ്പോർട്ടേഷൻ കോർപ്പറേഷൻ, കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, നോർത്ത് വെസ്റ്റേൺ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നീ നാലു കോർപ്പറേഷനുകളിലായി […]Read More
താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു അഫ്ഗാനിസ്ഥാനില് പാക്കിസ്ഥാന് നടത്തിയ വ്യോമക്രമണത്തിന് തിരിച്ചടി നല്കിയെന്ന് താലിബാന്. ഖോസ്ത് പ്രവിശ്യയിലെ അലി ഷിർ ജില്ലയിൽ അഫ്ഗാൻ അതിർത്തി സേന നിരവധി ബോംബാക്രമണങ്ങൾ നടത്തി. താലിബാന്റെ തിരിച്ചടിയിൽ 19 പാക് സൈനികർ കൊല്ലപ്പെട്ടു. കൂടാതെ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് അഫ്ഗാൻ മാദ്ധ്യമം ഇക്കാര്യം പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാൻ്റെ കിഴക്കൻ ഖോസ്ത്, പാകിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രവിശ്യകളിലാണ് സംഘർഷം നടക്കുന്നത്. പാകിസ്ഥാൻ സൈനിക പോസ്റ്റുകൾക്ക് ചൊവ്വാഴ്ച രാത്രിയാണ് അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. ഇരുരാജ്യങ്ങളെയും […]Read More
ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശി സുജിതാ സുരേഷ് ആണ് അറസ്റ്റിലായത്. സർക്കാരിന്റെ തിരിച്ചറിയൽ കാർഡ് അടക്കം വ്യാജമായി നിർമിച്ചായിരുന്നു തട്ടിപ്പ്. പി എസ് സി റാങ്ക് പട്ടിക വരെ ഇവർ വ്യാജമായി ഉണ്ടാക്കിയതായി പരാതിക്കാരി ആരോപിക്കുന്നു. മാന്നാർ ബുധനൂർ സ്വദേശിയായ യുവതിക്ക് ആയുർവേദ ആശുപത്രി, കേരളാ വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കഴിഞ്ഞവർഷം […]Read More
2004 മുതൽ 2014 വരെ ഇന്ത്യയുടെ പതിമൂന്നാം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധനും പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന ഡോ. മൻമോഹൻ സിംഗിനെ ഓർത്ത് രാജ്യം. 1932 സെപ്തംബർ 26 ന് ഗാഹിൽ (ഇപ്പോൾ പാകിസ്ഥാനിൽ) ജനിച്ച സിങ്ങിൻ്റെ ജീവിതം അദ്ദേഹത്തിൻ്റെ സമർപ്പണങ്ങളെ ഓർമ്മപ്പെടുത്തുന്നതാണ്. പഞ്ചാബ് യൂണിവേഴ്സിറ്റി, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയ ഡോ. ധനമന്ത്രിയായിരുന്ന അദ്ദേഹത്തിൻ്റെ കാലാവധി (1991-1996) പ്രത്യേകിച്ചും ശ്രദ്ധേയമായിരുന്നു, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ഉദാരവൽക്കരിക്കുകയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിൽ നിന്ന് […]Read More
തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനികളിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ റിക്രൂട്ട് ചെയ്യുന്നു. വയസ്: 25-40. രണ്ടു വർഷമെങ്കിലും സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്ത വരായിരിക്കണം.ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട്,ആധാർ എന്നിവ സഹിതം jobs@odepc.in എന്ന ഇ-മെയിലിലേക്ക് 31 ന് മുൻപ് അപേക്ഷിക്കണം. വിവരങ്ങൾക്ക് www.odepc.kerala.gov.inഫോൺ:04712329440,773649574,9778620460.Read More
ഹൈദരാബാദ്:പൊരുതിക്കളിച്ച ഒഡിഷയെ 3-1ന് വീഴ്ത്തി മുൻചാമ്പ്യൻമാരായ പശ്ചിമ ബംഗാളും, ഡൽഹിയെ അധിക സമയക്കളിയിൽ 5 – 2ന് തോൽപ്പിച്ച് മണിപ്പൂരും സന്തോഷ് ട്രോഫി സെമിയിലെത്തി. പിന്നിട്ടുനിന്ന ശേഷമാണ് ബംഗാൾ മൂന്ന് ഗോൾ മടക്കിയത്. 24-ാം മിനിട്ടിൽ രാകേഷ് ഒറാമിലൂടെയാണ് ഒഡിഷ മുന്നിലെത്തിയത്. മണിപ്പൂർ – ഡൽഹി കളിയിൽ നിശ്ചിത സമയത്ത് 2-2 ആയിരുന്നു ഫലം. അധികസമയത്ത് കളി പൂർണമായും മണിപ്പൂരിന്റെ വരുതിയിലായി. കേരളം – കശ്മീർ ക്വാർട്ടർ ജേതാക്കളെ മണിപ്പൂർ സെമിയിൽ നേരിടും.Read More
അസ്താന:കസാഖ്സ്ഥാനിൽ അസർബൈജാൻ എയർലൈൻസിന്റെ വിമാനം തകർന്ന് 38 മരണം.അഞ്ച് ജീവനക്കാരടക്കം 67 പേരുമായി അസർബൈജാൻ തലസ്ഥാനം ബകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നയിലേക്ക് പോവുകയായിരുന്ന ജെ28243 വിമാനമാണ് ബുധനാഴ്ച തകർന്നത്. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാനം കസാഖ്സ്ഥാനിലെ അക്തവു വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. അവിടെ എത്തുംമുമ്പ് നിയന്ത്രണം നഷ്ടമായി. നഗരത്തിന് മൂന്ന് കിലോമീറ്റർ മുമ്പായി വിമാനം തകർന്നു വീണു. നിലത്തു പതിച്ചയുടൻ തീഗോളമായി മാറി. വിമാനത്തിൽ പക്ഷിക്കൂട്ട മിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അസർബൈജാനും, കസാഖ്സ്ഥാനും, റഷ്യയും സംയുക്തമായി അന്വേഷണം […]Read More
