കാട്ടാക്കട:കള്ളിക്കാട് മൈലക്കരയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ഏറെകോണം ശാലോമിൽ സജീവ് കുമാർ (54), മൈലക്കര കാണികോണം രജി ഭവനിൽ ചന്ദ്രൻ (66)എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ആറോടെയായിരുന്നു ആക്രമണം. ബൈക്കിൽ വന്ന ഇവരെ കാട്ടുപോത്ത് കുത്തിമറിച്ചിട്ടു. പരിക്കേറ്റ ഇവർ ആശു പത്രിയിൽ ചികിത്സ തേടി. ബൈക്കുകൾക്കും കേടുപാടുകൾ പറ്റി. പരുത്തിപ്പള്ളി വനം വകുപ്പ് ആർ ഒ യുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു.Read More
തിരുവനന്തപുരം:സാമ്പത്തിക പിന്നാക്ക വസ്ഥയുള്ളവർക്കും, അശരണർക്കും, നിരാലംബർക്കുമുള്ള സാമൂഹ്യസുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെക്കൂടി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റവന്യു, സർവേ, മൃഗസംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളിലെ ജീവനക്കാരാണ് സസ്പെൻഷനിലായതു്. മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്കെതിരെയാണ് നടപടി. പാർട്ട് ടൈം സ്വീപ്പർമാരും അറ്റൻഡർമാരും മുതൽ വെറ്ററിനറി സർജൻ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശയുൾപ്പെടെ 24,46,400 രൂപയാണ് ഇവരിൽ നിന്ന് തിരിച്ചു പിടിക്കുക. ക്ഷീര വികസനവകുപ്പിൽ പാർട് ടൈം സ്വീപ്പർ, ക്ലീനർ, ക്ലർക്ക് തസ്തികകളിലെ നാല് […]Read More
ശബരിമലയിൽ ഈ മണ്ഡലകാലത്തെ വരുമാനം മുൻവർഷങ്ങളെ അപേക്ഷിച്ച് 28 കോടി രൂപയോളം കൂടുതലാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ഇത് താൽക്കാലികമായി ലഭ്യമായ കണക്കുകളാണെന്നും മന്ത്രി പറഞ്ഞു. കൃത്യമായി നടത്തിയ നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവർത്തനങ്ങളുടെയും ഫലമായി പരാതികളില്ലാത്ത മണ്ഡല തീർഥാടന കാലമാണ് ഇത്തവണത്തേതെന്നും മന്ത്രി പറഞ്ഞു. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും വിലയിരുത്താൻ സന്നിധാനത്ത് എത്തിയതായിരുന്നു മന്ത്രി. ഇത്തവണ ഒരു ലക്ഷത്തിലേറെ തീർഥാടകർ വന്ന ദിവസമുണ്ടായിട്ടും ഒരാൾ പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നും […]Read More
വിടവാങ്ങിയത് ഉദാരവത്ക്കരണത്തിന്റെ പിതാവ് രാജ്യത്ത് സാമ്പത്തിക ഉദാരവത്ക്കരണ നയങ്ങള്‍ക്ക് തുടക്കം കുറിച്ച ധനകാര്യമന്ത്രി എന്ന നിലയിലാകും കാലം ഡോ. മന്‍മോഹന്‍സിങിനെ അടയാളപ്പെടുത്തുക. സ്വകാര്യവത്ക്കരണം, ഉദാരവത്ക്കരണം, ആഗോളവത്ക്കരണം എന്ന മൂന്ന് ആശയങ്ങളിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ അദ്ദേഹം പൊളിച്ചെഴുതി. ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് (92) അന്തരിച്ചു. ഡല്‍ഹി ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രാത്രി പത്ത് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് വീട്ടില്‍ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ സംബന്ധമായ […]Read More
എം.ടി വാസുദേവൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ ഇനി ഓർമ. മലയാളത്തിന്റെ അക്ഷര കുലപതിയുടെ ഭൗതികശരീരം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി. ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിലായിരുന്നു അന്ത്യകർമങ്ങളും സംസ്കാരവും. എംടിയുടെ സഹോദരപുത്രൻ ടി സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എം പിമാരായ എം […]Read More
തിരുവനന്തപുരം:ബഹിരാകാശത്ത് യന്ത്രക്കൈയുടെയും ബഹിരാകാശ മാലിന്യം പിടിച്ചെടുക്കാനുള്ള സംവിധാനത്തിന്റെയും പരീക്ഷണത്തിന് ഐ ഐഎസ്ആർഒ. ഇതിനൊപ്പം ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബും പരീക്ഷിക്കും. 30ന് വൈകിട്ട് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള പിഎസ്എൽ വിപിസി 60 റോക്കറ്റ് വിക്ഷേപണത്തിന്റെ ഭാഗമാണിവ. രണ്ട് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങിനൊപ്പമാണ് പരീക്ഷണങ്ങളും. ടാർജറ്റ്, ചേയ്സർ ഉപഗ്രഹങ്ങളെ 470 കിലോമീറ്റർ ഉയരത്തിലെത്തിച്ച ശേഷം കൂട്ടിയോജിപ്പിക്കുകയും വേർപെടുത്തുകയും ചെയ്യുന്ന സ്പാഡക്സ് പരീക്ഷണമാണ് ആദ്യം. വട്ടിയൂർക്കാവിലെ ഐഐഎസ്യു വികസിപ്പിച്ച യന്ത്രക്കൈ ബഹിരാകാശ നിലയത്തിലും മറ്റും ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തതാണ്.Read More
തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പൂർത്തിയാക്കിയ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ വ്യാഴാഴ്ച വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. നിലവിൽ 189 സ്മാർട്ട് അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. അതിൽ 87 അങ്കണവാടി ഉദ്ഘാടനം ചെയ്തു. കൂടാതെ 30 സ്മാർട്ട് അങ്കണവാടിയാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്.ഇതോടെ സംസ്ഥാനത്താകെ 117 സ്മാർട്ട് അങ്കണവാടി യാഥാർഥ്യമായി കഴിഞ്ഞു.Read More
മൂന്നാർ:തെക്കിന്റെ കാശ്മീരായ മൂന്നാർ അതി ശൈത്യത്തിലേക്ക് നീങ്ങുന്നു. ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി. മിക്കയിടങ്ങളിലും മഞ്ഞ് വീഴ്ചയുണ്ടായി.കണ്ണൻ ദേവൻ കമ്പനി ചെണ്ടു വരെ എസ്റ്റേറ്റ് ലോവർ ഡിവിഷനിലാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തിയത്. സൈലന്റ് വാലി,കുണ്ടള, ലക്ഷ്മി, മൂന്നാർ ടൗൺ, ദേവി കുളം, കന്നിമല തുടങ്ങിയ പ്രദേശങ്ങളിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ക്രിസ്തുമസ്, പുതുവത്സരം പ്ര പ്രമാണിച്ച് മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.Read More
ന്യൂഡൽഹി:2040ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ ലക്ഷ്യമിടുന്നതായി ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. അടുത്ത 25 വർഷേത്തക്ക് നടത്താനിരിക്കുന്ന പദ്ധതികളുടെ രൂപരേഖ തയാറാക്കിയതായും ഇതനുസരിച്ച് 2035ഓടെ സ്വന്തമായി ബഹിരാകാശനിലയം സ്ഥാപിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇന്ത്യ നൂറാം സ്വാതന്ത്യദിനം ആഘോഷിക്കുന്നവേളയിൽ ഇന്ത്യൻ പതാക ഇന്ത്യാക്കാരൻ ചന്ദ്രനിൽ ഉയർത്തുമെന്നും ഡോ. സോമനാഥ് പറഞ്ഞു.Read More
പത്തനംതിട്ട: മണ്ഡലപൂജക്ക് മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ് നൽകി. തുടർന്ന് തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. പതിനെട്ടാം പടിക്ക് മുകളിൽ ദേവസ്വം വകുപ്പു മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്, ദേവസ്വം ബോർഡ് […]Read More
