ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചർച്ച നടത്തി. ഉഭയകക്ഷി ബന്ധവും പ്രാദേശിക സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചും ഇരുപക്ഷവും ദുബായിൽ നടന്ന ചർച്ചയിൽ പങ്കുവെച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാൻ ജനതയ്ക്ക് മാനുഷിക സഹായവും വികസന സഹായവും തുടർന്നും നൽകാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത മിസ്രി ആവർത്തിച്ചു. അഫ്ഗാനിസ്ഥാനുള്ള ഇന്ത്യയുടെ പിന്തുണ തുടരുന്നതിന് അഗാൻ നന്ദി പറഞ്ഞു. “വികസന പ്രവർത്തനങ്ങളുടെ നിലവിലെ ആവശ്യകത കണക്കിലെടുത്ത്, നിലവിലുള്ള മാനുഷിക സഹായ പരിപാടിക്ക് […]Read More
ന്യൂഡല്‍ഹി: ഡോ.വി നാരായണന് ഐഎസ്ആര്‍ഒയുടെ പുതിയ ചെയര്മാന്. കന്യാകുമാരി സ്വദേശിയായ നാരായണന് നിലവില്‍ എല്‍പിഎസ് സി മേധാവിയാണ്. തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂണിറ്റുമുള്ള ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ പ്രധാന കേന്ദ്രമായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറാണ് വി. നാരായണന്. 1984ലാണ് നാരായണന് ഐഎസ്ആര്‍ഒയില്‍ ചേര്‍ന്നത്. റോക്കറ്റ് ആന്‍ഡ് സ്പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷന്‍ വിദഗ്ധനാണ് നാരായണന്. ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ (എല്പിഎസ്സി) ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഐഎസ്ആര്‍ഒയില്‍ […]Read More
ബീജിങ്:ഹിമാലയൻ താഴ്വര മേഖലയായ തിബറ്റിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ വൻ നാശനഷ്ടം. 188 പേർക്ക് പരിക്കേറ്റു.നൂറു കണക്കിന് കെട്ടിടങ്ങൾ തകർന്നു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം നേപ്പാളിലും ഭൂട്ടാനിലുo,അസം, ബീഹാർ, പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള ഇന്ത്യൻ മേഖലയിലും അനുഭവപ്പെട്ടു. 7.1 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്ന് യു എസ് ജിയോളജിക്കൽ സർവീസ് അറിയിച്ചു.ഇന്ത്യൻ അതിർത്തിക്ക് സമീപം തിബറ്റൻ മേഖലയിൽ എടുലക്ഷം പേരാണ് അധിവസിക്കുന്നത്. ഡിങ്ക്രി കൗണ്ടിയിലെ സോഗോ ടൗൺഷിപ്പിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് പ്രഭവ […]Read More
മലപ്പുറം:യുഡിഎഫിനൊപ്പം പ്രവർത്തിക്കാനാണ് തീരുമാനമെന്ന് പി വി അൻവർ എംഎൽഎ . ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കളെ കാണും. പ്രതിപക്ഷ നേതാവുമായി കഴിഞ്ഞ ദിവസം സംസാരിച്ചു. മുന്നണിയിൽ എടുക്കണോ എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നും അൻവർ ഒതായിയിൽ മാധ്യമങ്ങളോട് പറഞ്ഞു.പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ മുമ്പ് ഉയർത്തിയ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ രാഷ്ട്രീയത്തിൽ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലക്കയല്ല എന്നായിരുന്നു മറുപടി. രാഷ്ട്രീയ സാഹചര്യമനുസരിച്ച് നിലപാടിൽ മാറ്റം വരുമെന്നും അൻവർ പറഞ്ഞു.Read More
ന്യൂഡൽഹി: ഫെബ്രുവരിയിൽ വിരമിച്ചശേഷം നാലഞ്ച്മാസം ഹിമാലയത്തിൽ ധ്യാനമിരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. തുടർന്ന് ഗ്രാമങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള പ്രവർത്തനങ്ങളിൽ മുഴുകാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബീഹാർ – ജാർഖണ്ഡ് 1984 ബാച്ച് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാർ 2022 മെയ് പതിനഞ്ചിനാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, 2022 ലെ ഹിമാചൽപ്രദേശ്, ഗുജറാത്ത്, 2023 ലെ ത്രിപുര, നാഗാലാൻഡ്, മേഘാലയ,ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, തെലുങ്കാന തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും […]Read More
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ 63-ാം എഡിഷന് നാളെ തിരശീല വീഴും. വൈകിട്ട് അഞ്ച് മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും. സമാപന ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്ക് മത്സരങ്ങൾ അവസാനിപ്പിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3.30ന് അപ്പീലുകൾ തീർപ്പാക്കും. നാല് […]Read More
പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ ബുധനാഴ്ച (ജനുവരി 8) തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾക്കുമാണ് അവധി. വേദികള്‍ക്കും താമസൗകര്യം ഒരുക്കിയ സ്കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്കൂളുകള്‍ക്കും നേരത്തേ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.Read More
നടി ഹണി റോസിൻ്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസിനാണ് നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു വ്യക്തി തന്നെ ദ്വായർത്ഥ പ്രയോഗത്തിലൂടെ നിരന്തരം ആക്ഷേപിക്കുന്നു എന്നായിരുന്നു ഹണിറോസിന്റെ രണ്ടുദിവസം മുമ്പുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ്. അതാരെന്ന് ചോദ്യത്തിന് ഇന്ന് നടി തന്നെ ഉത്തരം ഇന്ന് നൽകി, വ്യവസായി ബോബി ചെമ്മണൂർ. അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് […]Read More
നിലമ്പൂർ: ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് പൂച്ചപ്പാറ മണിയുടെ കുടുംബത്തിനുള്ള സർക്കാർ ധനസഹായത്തിന്റെ ഉത്തരവ് മന്ത്രി എ കെ ശശീന്ദ്രൻ കൈമാറി.ഒന്നര മണിക്കൂറോളം ഉൾ വനത്തിലൂടെ സഞ്ചരിച്ച് കണ്ണിക്കൈയിൽ നേരിട്ടെത്തിയാണ് അഞ്ചു ലക്ഷം രൂപ മണിയുടെ മകൾ മീനയ്ക്ക് മന്ത്രി കൈമാറിയത്. മണിയുടെ സഹോദരൻ അയ്യപ്പൻ, ഭാര്യാ പിതാവ് കണ്ണൻ, കുടുംബാംഗങ്ങളായ വിനോദ് സി മാഞ്ചരി, മനീഷ്, ബിജു എന്നിവരും ഒപ്പമുണ്ടായിരുന്നു. 10 ലക്ഷം രൂപയാണ് മണിയുടെ കുടുംബത്തിന് പ്രഖ്യാപിച്ചതു്. അടിയന്തിരസഹായമായാണ് അഞ്ചു ലക്ഷം […]Read More
ഇടുക്കി: കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയ പാതയിൽ കുട്ടിക്കാനം മുറിഞ്ഞ പുഴയ്ക്ക് സമീപം പുല്ലപാറയിൽ കെഎസ്ആർടിസി ബസ് കൊക്കയിൽ മറിഞ്ഞ് മാവേലിക്കര സ്വദേശികളായ നാലു പേർ മരിച്ചു. കെഎസ് ആർടിസി ബജറ്റ് ടൂറിസം പാക്കേജിന്റെ ഭാഗമായി മാവേലിക്കരയിൽ നിന്ന് തഞ്ചാവൂർ, മധുര എന്നിവിടങ്ങൾ സന്ദർശിച്ച് മടങ്ങിയ സൂപ്പർ സീലക്സ് ബസാണ് കളളി വേലിൽ എസ്റ്റേറ്റിന് പമീപം 40 അടി താഴ്ചയിലേക്ക് മറിഞ്ഞത്. തിങ്കളാഴ്ച രാവിലെ 6.15 നാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ബസ് ക്രാഷ് ബാരിയർ തകർത്ത് […]Read More
