കൊല്ലം: ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ പതിപ്പിക്കാനായി സൂക്ഷിച്ചിരുന്ന സ്വർണം കടത്തിയ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന് കനത്ത തിരിച്ചടി. കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. നേരത്തെ കട്ടളപ്പാളി കേസിലും ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതികൾ നിരാകരിച്ചിരുന്നു. ബോർഡിന്റെ കൂട്ടായ തീരുമാനപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും തനിക്ക് സാങ്കേതിക പിഴവുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നുമുള്ള പത്മകുമാറിന്റെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു. എന്നാൽ, കേസിലെ മിനുട്സിൽ പത്മകുമാർ മനഃപൂർവം […]Read More
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും സജീവമാകുന്നു. ആർട്ടിക് മേഖലയിലെ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ മത്സരം കണക്കിലെടുത്ത് ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങൾ ഭരണകൂടം സജീവമായി ചർച്ച ചെയ്യുന്നുണ്ടെന്നും, ലക്ഷ്യം കൈവരിക്കുന്നതിനായി യുഎസ് സൈന്യത്തിന്റെ ഉപയോഗം “എപ്പോഴും ഒരു ഓപ്ഷൻ” ആണെന്നും വൈറ്റ് ഹൗസ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര […]Read More
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ദ്വാരപാലക ശിൽപ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പ്രസ്താവിക്കുക. നേരത്തെ കട്ടിളപ്പാളി കേസിൽ പത്മകുമാർ നൽകിയ ജാമ്യാപേക്ഷകൾ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. സ്വർണ്ണപ്പാളികൾ കൈമാറിയതിൽ ബോർഡിലുണ്ടായിരുന്ന മുഴുവൻ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തമുണ്ടെന്നാണ് പത്മകുമാറിന്റെ വാദം. കേസിൽ മുൻ ബോർഡ് അംഗം എൻ. വിജയകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. […]Read More
റിപ്പോർട്ടർ :സത്യൻ വി നായർ തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം എം.എൽ.എ ആന്റണി രാജുവിനെ നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കി. ഇതുസംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം നിയമസഭ സെക്രട്ടറിയറ്റ് പുറപ്പെടുവിച്ചു. മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴ ഒടുക്കാനും ശിക്ഷിച്ചിരുന്നു. രണ്ടോ അതിലധികമോ വർഷം തടവുശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ ഉടനടി അയോഗ്യരാക്കപ്പെടണമെന്ന സുപ്രീം കോടതി ഉത്തരവിന്റെയും ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിന്റെയും അടിസ്ഥാനത്തിലാണ് ഈ […]Read More
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റിൽ 42 മണിക്കൂർ കുടുങ്ങിക്കിടന്ന പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളിൽ തുക കൈമാറാനാണ് കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് സർക്കാരിന് നിർദ്ദേശം നൽകിയത്. 2025 ജൂലൈ 13-നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിൽ രവീന്ദ്രൻ നായർ കുടുങ്ങിയത്. രണ്ട് ദിവസത്തിന് ശേഷം ജൂലൈ 15-ന് രാവിലെ ആറ് മണിയോടെ ലിഫ്റ്റ് ഓപ്പറേറ്റർ […]Read More
ചെന്നൈ: രാജ്യത്തെ നടുക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷനും നടനുമായ വിജയ്ക്ക് സി.ബി.ഐ സമൻസ് അയച്ചു. ജനുവരി 12-ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദുരന്തം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് വിജയ് ആദ്യമായി ഒരു അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകുന്നത്. നേരത്തെ സംസ്ഥാന സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് മുന്നിൽ അദ്ദേഹം ഹാജരായിരുന്നില്ല. കഴിഞ്ഞ സെപ്റ്റംബർ 27-ന് ടി.വി.കെ സംഘടിപ്പിച്ച പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളും […]Read More
കൊച്ചി: ശബരിമലയിലെ വൻ കവർച്ചാ ശ്രമത്തിന് പിന്നിൽ അന്തർസംസ്ഥാന ബന്ധമുള്ള വൻ ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ അറിയിച്ചു. പ്രതികളായ പങ്കജ് പണ്ടാരി, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ, സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർ ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് എസ്.ഐ.ടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗോവർദ്ധൻ നൽകിയ ജാമ്യഹർജിയെ എതിർത്തുകൊണ്ടാണ് അന്വേഷണ സംഘം കോടതിയിൽ നിർണ്ണായക വിവരങ്ങൾ കൈമാറിയത്. 2025 ഒക്ടോബറിൽ ബെംഗളൂരുവിൽ വെച്ചാണ് കവർച്ചയുടെ ആദ്യഘട്ട ഗൂഢാലോചന നടന്നത്. എന്നാൽ പദ്ധതി പുറത്തായതോടെ, […]Read More
എറണാകുളം: മുൻ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് (73) അന്തരിച്ചു. ശ്വാസകോശ അർബുദത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് വൈകിട്ട് 3.40-ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ വെച്ചായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ (എം.എസ്.എഫ്) രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഇബ്രാഹിം കുഞ്ഞ്, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തിൽ പാർട്ടിയുടെയും മുന്നണിയുടെയും കരുത്തുറ്റ ശബ്ദമായിരുന്നു. 2001-ൽ മട്ടാഞ്ചേരിയിൽ […]Read More
