ന്യൂഡൽഹി:രാജ്യാന്തര വേദിയിൽ നാണം കെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷയും 12 അംഗ ഭരണസമിതി അംഗങ്ങളും തമ്മിലുള്ള പോര് അവസാനിപ്പിക്കാൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ആവശ്യപ്പെട്ടു. സിഇഒ രഘുറാം അയ്യരുടെ നിയമനം ആയുധമാക്കിയുള്ള ഏറ്റുമുട്ടൽ എല്ലാ സീമകളും ലംഘിച്ചതോടെയാണ് ഐഒസിയുടെ ഇടപെടൽ. ഉഷ ഏകാധിപതിയും ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്തയാ ളാണെന്നും വിശദീകരിച്ച് ഭരണസമിതി അംഗങ്ങൾ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസ് ആൻഡ് ഗവേണൻസ് തലവൻ ജെറോം പോയ്വിക്ക് കത്തയച്ചു. പുതിയ […]Read More
പിവി അൻവർ എം.എൽ.എ.യ്ക്കെതിരെ പോലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പോലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്. കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയതിനും ദൃശ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് കലാപത്തിന് ശ്രമിച്ചു എന്നാണ് കേസ്. കോട്ടയം നെടുംകുന്നം സ്വദേശി തോമസ് പീലിയാനിക്കല് നൽകിയ പരാതിയിൽ കറുകച്ചാൽ […]Read More
ബെയ്റൂട്ട്:ഇസ്രയേൽ ആക്രമണത്തിൽ ലബനൻ സായുധസംഘം ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസറുള്ള (64) കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് ലബനൻ തലസ്ഥാനം ബെയ്റൂട്ടിലെ ദഹിയേയിൽ ഹിസ്ബുള്ള ആസ്ഥാനത്തേക്ക് നടത്തിയ വ്യോമാക്രമണത്തിൽ നസറുള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ശനിയാഴ്ച ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലബനനും പലസ്തീനും വേണ്ടിയുള്ള വിശുദ്ധ യുദ്ധം തുടരുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. നസറുള്ള യുടെ വധത്തോടെ ഹിസ്ബുള്ളയുടെ പ്രധാന നേതാക്കളെല്ലാം കൊല്ലെപ്പെട്ടെന്നും എന്നാൽ ആക്രമണം അവസാനിക്കുന്നില്ലെന്നും ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചു. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനും പിന്തുടരലിനും ഒടുവിലാണ് […]Read More
മുംബൈ:ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചു. ഐപിഎല്ലിൽ മിന്നിയ പേസർ മായങ്ക് യാദവാണ് പുതുമുഖം. ഒക്ടോബർ 6, 9, 12 തീയതികളിലാണ് മത്സരം. ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ, അർഷ് ദീപ് സിങ്, ഹർഷിത് റാണ, […]Read More
ചെന്നൈ:തമിഴ്നാട് ഹൊസൂരിൽ ടാറ്റയുടെ ഇലക്ട്രോണിക് നിർമ്മാണ യൂണിറ്റിൽ ഉണ്ടായ വൻതീപിടിത്തത്തിൽ വ്യാപകനഷ്ടം. നാഗമംഗലം ഉദാനപ്പള്ളിയിലെ നിർമ്മാണ ശാലയിൽ പുലർച്ചെ 5.30 നാണ് അപകടമുണ്ടായതു്. സംഭവസമയത്ത് 1500 തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആളപായമില്ല. മൊബൈൽ ഫോൺ സാമഗ്രികൾ നിർമ്മിക്കുന്നിടത്താണ് തീപിടിത്തം ആരംഭിച്ചതു്. ശ്വാസതടസ്സം നേരിട്ട മൂന്നു തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമന സേന മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രിച്ചു.Read More
70-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ചരിത്രം കുറിച്ച് കാരിച്ചാൽ ചുണ്ടാൻ ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഫോട്ടോ ഫിനിഷ്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജലരാജാക്കാന്മാരായി. കാരിച്ചാലിന്റെ പതിനാറാം കിരീടമാണിത്. 5 മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാൽ ജയം സ്വന്തമാക്കിയത്. 4.29.785 മിനിറ്റിലാണ് കാരിച്ചാൽ. തുടർച്ചയായി 5 വർഷം കിരീടം നേടുന്ന ആദ്യ ബോട്ട് ക്ലബ് ആയി മാറിയിരിക്കുകയാണ് പിബിസി. ഫൈനലിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ, വില്ലേജ് ബോട്ട് ക്ലബ്ബിന്റെ […]Read More
ജീവിക്കുന്ന രക്തസാക്ഷിയായി 29 വര്ഷം; പുഷ്പനെ അറിയാത്തവര് ആരുമില്ല കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ (54) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി ചികിത്സയിൽ കഴിയുകയായിരുന്നു. 94 നവംബറിലാണ് കൂത്തുപറമ്പിൽ എം വി രാഘവനെതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ അഞ്ചു പേർ മരിച്ചിരുന്നു. സി.പി.എം. അണികൾക്കിടയിൽ എന്നും ഊർജ്ജമായിരുന്ന പുഷ്പൻ, കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ […]Read More
ലെബനനിലെ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ ഹിസ്ബുള്ള, ബെയ്റൂട്ടിലെ ഗ്രൂപ്പിൻ്റെ ആസ്ഥാനത്ത് ഇസ്രായേൽ നടത്തിയ വൻ വ്യോമാക്രമണത്തിൽ അതിൻ്റെ നേതാവ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതായി ശനിയാഴ്ച സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ ന്യൂ ഓർഡർ’ എന്ന് വിളിക്കുന്ന ആക്രമണത്തിൽ 64 കാരനായ ശക്തനായ ഇസ്ലാമിസ്റ്റ് നേതാവിനെ വധിച്ചതായി ഇസ്രായേൽ സൈന്യം ഇന്ന് നേരത്തെ അവകാശപ്പെട്ടു. മരണം പ്രഖ്യാപിച്ച് ഇറാൻ പിന്തുണയുള്ള സംഘടന നസ്റല്ല “തൻ്റെ സഹ രക്തസാക്ഷികളോടൊപ്പം ചേർന്നു” എന്ന് പറഞ്ഞു. തുടർന്ന്, ഹിസ്ബുള്ളയുടെ അൽ-മനാർ ടിവി നസ്റല്ലയുടെ മരണത്തിൽ അനുശോചനം […]Read More
തൃശൂർ:തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽ നിന്നും 69.41 ലക്ഷം രൂപ കൊള്ളയടിച്ച പ്രതികൾ മണിക്കൂറുകൾക്കും തമിഴ്നാട്ടിൽ പിടിയിൽ. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു.രണ്ടു പൊലീസുകാർക്ക് കുത്തേറ്റു.ഉത്തരേന്ത്യക്കാരനായ കണ്ടെയ്നർ ഡ്രൈവർ ജുമാലുദീനാണ് ല മരിച്ചത്.ഹരിയാന സ്വദേശി ആസർ അലി, പൽവാൽ ജില്ലക്കാരനായ തെഹ്സിൽ, ഇർഫാൻ, സാബിർ ഖാൻ, ഷൗക്കീൻ, മോഹദ് ഇക്രാം, മുബാരിക് ആദ് എന്നിവരാണ് അറസ്റ്റിലായതു്. മോഷണസംഘം സഞ്ചരിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട് പൊലീസ് പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുടയ്ക്കടുത്ത് മാപ്രാണം,തൃശൂർ ഷൊർണൂർ റോഡ്, കോലഴി […]Read More
കൊച്ചി:കുതിച്ചെത്തിയ കൊമ്പൻമാരെ തളച്ച് ഫോഴ്സ് കൊച്ചി സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ആദ്യ ജയം കുറിച്ചു. പിന്നിട്ടു നിന്നശേഷം 2-1 ന് കരുത്തനായ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തി. സ്വന്തം തട്ടകത്തിൽ കരുത്തോടെയാണ് ഫോഴ്സ് കൊച്ചി തുടങ്ങിയത്. നാലാം മിനിറ്റിൽ മുന്നേറ്റക്കാരൻ ദോറിയൽടണിന്റെ ഹെഡ്ഡർ പുറത്തു പോയി.63-ാം മിനിറ്റിൽ ദോഹിയൽട്ടണിന്റെ പാസിൽനിന്ന് പകരക്കാരനായെത്തിയ രാഹുൽ സമനില ഗോളടിച്ചു.എന്നാൽ മുന്നേറ്റക്കാരന്റെ അടി കൊച്ചി ഗോളി എസ് ഹജ്മൽ കൈയിലൊതുക്കിയ തോടെ കൊമ്പൻസ് വീണു. ഫോഴ്സ് കൊച്ചി 2-1 ന് തിരുവനന്തപുരം […]Read More
