തിരുവനന്തപുരം: ദുബായ് സെക്ടറിൽ നിന്ന് കേരളത്തിലേക്ക് ആരംഭിക്കുന്ന യാത്രാക്കപ്പൽ സർവിസ് കൊച്ചി തുറമുഖത്തെ ബന്ധപ്പെടുത്തിയാകുമെന്ന് തുറമുഖമന്ത്രി വി എൻ വാസവൻ അറിയിച്ചു. യാത്രാക്കപ്പൽ സർവീസ് ആരംഭിക്കണമെന്ന പ്രവാസി മലയാളികളുടെ നിരന്തര അഭ്യർഥന മാനിച്ചാണ് കേരള മാരിടൈം ബോർഡ് നടപടികൾ സ്വീകരിച്ചത്. കപ്പൽ സർവീസ് നടത്താൻ താൽപര്യം അറിയിച്ച് മുന്നോട്ടുവന്ന വൈറ്റ് സീ പ്രൈവറ്റ് ലിമിറ്റഡ്, ജാബൽ വെഞ്ച്വർ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായി ബോർഡ് ചർച്ചനടത്തി. കേരളത്തിൽ വലിയ കപ്പലുകൾ അടുക്കാൻ കൊച്ചി തുറമുഖം സജ്ജമാണ്.Read More
മുംബൈ: കാമ്പസിൽ അച്ചടക്കം കൊണ്ടുവരാനെന്ന പേരിൽ പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി മുംബൈയിലെ കോളേജ്. ചെംബൂർ ട്രോംബേ എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൻ ജി ആചാര്യ ആൻഡ് ഡി കെ മറാത്തെ കോളേജാണ് ഹിജാബും ബുർഖയും ടീഷർട്ടും കീറിയ ജീൻസും ജേഴ്സികളും മറ്റുശരീരം പ്രദർശിപ്പിക്കുന്ന വസ്ത്രങ്ങളും നിരോധിച്ച് 27 ന് ഡ്രസ് കോഡ് പുറത്തിറക്കിയത്. ഈ നടപടിക്കെതിരെ കോളേജ് വിദ്യാർഥികൾ ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഡ്രസ് കോഡ് പുലർത്തുവാൻ സ്ഥാപനത്തിന് അധികാരമുണ്ടെന്ന് നിരീക്ഷിച്ചു കൊണ്ട് […]Read More
ന്യൂഡൽഹി:ഉത്തർപ്രദേശിലെ ഹാഥ്രസിൽ ആൾ ദൈവം ഭോലെ ബാബയുടെ ആത്മീയ പ്രഭാഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 116 പേർ മരിച്ചു. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളും. ഇരുന്നൂറിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഹാഥ്രസ്, ഇറ്റാ ജില്ലകളുടെ അതിർത്തിയായ സിക്കന്ദ്രറാവു പട്ടണത്തിലെ രതിഭാൻപൂർ ഗ്രാമത്തിലാണ് ദാരുണ സംഭവം. ലക്ഷക്കണക്കിന് അനുയായികളുള്ള നാരായൺ ഹരിയെന്ന ഭോലെ ബാബയും ഭാര്യയും സംഘടിപ്പിച്ച സത്സംഗിന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുപതിനായിരത്തിൽപ്പരം ആളുകളെത്തി. കൊടുംചൂടിൽ തളർന്നു വീണവരെ ചവിട്ടി മറ്റുള്ളവർ പുറത്തിറങ്ങാൻ ശ്രമിച്ചതാണ് മരണ സംഖ്യ ഉയരാനിടയാക്കിയതെന്ന് […]Read More
തൃശ്ശൂർ: തൃശ്ശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിയുടെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടേയും മകൻ ആന്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. ഇരുവരെയും വിഷം കുത്തിവച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് മരിച്ചതറിഞ്ഞ ജിസുവും വിഷം കുത്തിവച്ച് ജീവനൊടുക്കിയതായാണ് വിവരം. ഇക്കഴിഞ്ഞ 22–ാം തീയതി ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇരുവരെയും തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയശേഷം അവിടെ എന്തോ ജോലിയിൽ പ്രവേശിച്ചതായും പറയപ്പെടുന്നു. അതിനിടയിൽ ചൊവ്വാഴ്ച് […]Read More
തിരുവനന്തപുരം:പൊലീസിന്റെ അംഗബലം വർധിപ്പിക്കാനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജോലിഭാരം കുറയ്ക്കാനും ആവശ്യമായ നടപടിയാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജോലി സമ്മർദം കൊണ്ടോ മറ്റ് കാരണം കൊണ്ടോ പൊലീസുകാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പി സി വിഷ്ണുനാഥിന്റെ ഉപക്ഷേപത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ മനോവീര്യം തകർക്കുന്ന ഇടപെടൽ ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. എട്ടു വർഷംകൊണ്ട് 5670 പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.Read More
ന്യൂഡൽഹി:രാജ്യത്ത് പ്രാബല്യത്തിലായ ഭാരതീയ ന്യായ സംഹിതപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഗ്വാളിയറിൽ. ജൂലൈ ഒന്നിന് പുലർച്ചെ 12.10 നാണ് ഗ്വാളിയറിലെ ഹാസിറ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു . ബൈക്ക് മോഷണക്കേസാണ് രജിസ്റ്റർ ചെയ്തത്. പുലർച്ചെ 12.16 ന് രണ്ടാമത്തെ കേസും രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിലാണെന്നും റിപ്പോർട്ടുണ്ട്. ഹനുമാൻ ഗഞ്ച് പൊലീസിന് നൽകിയ പരാതിയിൽ ബിഎൻഎസ് 298-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.Read More
ന്യൂഡൽഹി:ഡൽഹി ലഫ്.ഗവർണർ വി കെ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പരിസ്ഥിതിപ്രവർത്തക മേധാ പട്കറിന് അഞ്ചു മാസം തടവും പത്തു ലക്ഷം രുപപിഴയും വിധിച്ച് ഡൽഹി കോടതി. 2001 ൽ സക്സേന നൽകിയ കേസിലാണ് സാകേത് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമയുടെ വിധി. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കടുത്ത ശിക്ഷ നൽകുന്നില്ലെന്ന് നിരീക്ഷിച്ച കോടതി അപ്പീൽ നൽകുന്നതിനായി 30 ദിവസത്തേയ്ക്ക് ശിക്ഷ സ്റ്റേ ചെയ്തു.അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷണൽ കൗൺസിൽ ഫോർ സിവിൾ ലിബർട്ടീസ് എന്ന സർക്കാതിര സംഘടനയുടെ തലവനായിരുന്നു […]Read More
കൊച്ചി: പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കൽക്കി 2898 എഡി’ മൂന്നുദിവസം കടന്നപ്പോൾ 415 കോടി രൂപനേടി ബോക്സ് ഓഫീസ് കീഴടിക്കി. റിലീസ് ദിനത്തിൽത്തന്നെ 100 കോടിക്കുമുകളിൽ കലക്ഷൻ നേടിയതോടെ എക്സാ ട്രാ ലേറ്റ് നൈറ്റ് ഷോകൾ ഉൾപ്പെടുത്തിയാണ് ചിത്രം ഇപ്പോൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വനിദത്ത് നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചതു്. ഇന്ത്യൻ […]Read More
കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേയും വകുപ്പുകളിലേയും ഓഫീസുകളിലേയും ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.CBIC, CBN എന്നിവയിലായി ആകെ 8326 ഒഴിവുകളുണ്ട്. അവസാന തീയതി ജൂലൈ 31.Read More
ന്യൂഡൽഹി: ഉഷ്ണ തരംഗത്തിന് പിന്നാലെയെത്തിയ മൺസൂൺ മഴയിൽ വിറങ്ങലിച്ച് ഉത്തരേന്ത്യ. ഡൽഹി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാനടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ശക്തമായ മഴയാണ്. ഡൽഹിയിൽ മഴക്കെടുതിയിൽ 11 പേർ മരിച്ചു.വാഹന യാത്രക്കാരായ നാലു പേർ അടിപ്പാതയിലെ വെള്ളക്കെട്ടിലാണ് മുങ്ങിമരിച്ചത്. വസന്ത് വിഹാറിൽ നിർമാണം നടക്കുന്ന സ്ഥലത്തെ മതിൽ തകർന്ന് 4 തൊഴിലാളികൾ മരിച്ചു. തീർഥാടനകേന്ദ്രമായ ഹരിദ്വാറിലെ വെള്ളക്കെട്ടിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ശനിയാഴ്ച കിഴക്കൻ […]Read More
