തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്നിന്ന് കണ്ടെയ്നർ കൊണ്ടുപോകാൻ ചെറുകപ്പലുകൾ തിങ്കളാഴ്ചമുതൽ എത്തിത്തുടങ്ങും. കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്കാണ് കണ്ടെയ്നർ കൊണ്ടുപോകുക. മദർഷിപ്പിലെ കണ്ടെയ്നറുകൾ തുറമുഖത്ത് നിന്ന് ചെറു കപ്പലുകളിൽ (ഫീഡർ വെസൽ) മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ് ട്രാൻസ്ഷിപ്മെന്റ്. തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ സാൻ ഫെർനാണ്ടോ ഞായറാഴ്ച രാവിലെ ഒമ്പതിന് മടങ്ങും. ശനിയാഴ്ച രാത്രിയോടെ കപ്പലിൽ നിന്ന് കണ്ടെയ്നർ ഇറക്കൽ പൂർത്തിയായി. 1930 കണ്ടെയ്നർ ഇറക്കി. വിഴിഞ്ഞത്തേതൊഴികെ 607 എണ്ണം തിരിച്ചു കയറ്റി കണ്ടെയ്നറുകൾക്രമീകരിച്ചു .Read More
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് നിലവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം,തൃശൂർ ജില്ലകളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർഗോഡ് ജില്ലയിൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.Read More
പരിശോധന നാളെ രാവിലെ തുടങ്ങും തിരുവനന്തപുരം: ആമയിഴഞ്ചാന് തോട്ടിലകപ്പെട്ട ജോയിക്കായുള്ള ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. ഇനി പരിശോധന നാളെ രാവിലെ തുടങ്ങും. ഫയര്ഫോഴ്സ് സ്കൂബ ടീം പരിശോധന നിര്ത്തിയതായി അറിയിച്ചു. രാത്രി രക്ഷാപ്രവര്ത്തനം ദുഷ്കരമായ സാഹചര്യത്തിലാണ് ദൗത്യം താല്കാലികമായി നിര്ത്തിവെച്ചത്. രക്ഷാദൗത്യം ദുഷ്കരമെന്ന് സ്കൂബ ടീം അറിയിച്ചു. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടികിടക്കുന്ന മാലിന്യത്തില് നിന്നും ഒരു കവര് പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്കൂബ ടീം പ്രതികരിച്ചിരുന്നു. ‘രക്ഷാദൗത്യം പെട്ടെന്നൊന്നും നടക്കില്ല. മാലിന്യം ഒന്നരമീറ്ററോളം […]Read More
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്മ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്സ് എന്നീ ബാനറുകളില് അറുപതിലധികം സിനിമകള് നിര്മിച്ചു. 1977 ല് റിലീസ് ചെയ്ത, മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യ നിര്മ്മാണ സംരംഭം. അദ്ദേഹം നിര്മ്മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്ക്ക് ദേശീയ അവാര്ഡ് ലഭിച്ചിട്ടുണ്ട്. ഏഴ് ചിത്രങ്ങള് സംവിധാനം […]Read More
ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം തിരുവനന്തപുരം: തിരുവനന്തപുരം ആമയിഴഞ്ചാന് തോട്ടില് കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള തിരച്ചില് രാത്രിയിലും തുടരുന്നു. പരിശോധനക്കായി സംസ്ഥാന സര്ക്കാരിന്റെ ജൻറോബോട്ടിക്സിൽ നിന്നുള്ള റോബോട്ടിനെ എത്തിച്ചു. ശനിയാഴ്ച രാവിലെയാണ് നഗരസഭയിലെ താത്കാലിക തൊഴിലാളിയായ മാരായമുട്ടം സ്വദേശി ജോയിയെ തോട്ടില് കാണാതായത്. തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. മാലിന്യം തിങ്ങിനിറഞ്ഞതിനാല് ആദ്യഘട്ടത്തില് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാന് രക്ഷാപ്രവര്ത്തകര്ക്കായില്ല. ക്യാമറ ഘടിപ്പിച്ച റോബോട്ടുകളെ ഉപയോഗിച്ച് മാലിന്യം നീക്കംചെയ്യുന്നതിനും പരിശോധന നടത്തുന്നതിനുമാണ് ശ്രമം. […]Read More
തിരുവനന്തപുരം: ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ കോഴ്സ്)പ്രവേശനത്തിന് ഓപ്ഷൻ സമർപ്പിക്കുന്നതിനും പുന:ക്രമീകരിക്കുന്നതിനും ജൂലൈ15 ന് പകൽ മൂന്നുവരെ അവസരമുണ്ട്. ഫോൺ: 0471 2324396, 2560327, 2560363.Read More
ന്യൂഡൽഹി: ഡൽഹിയിലെ മദ്യ നയവിവാദവുമായി ബന്ധപ്പെട്ട് ഇഡി എടുത്ത കേസിൽ ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇഡി നടപടിയിൽ ശക്തമായ വിമർശനമുന്നയിച്ച കോടതി അറസ്റ്റുകൾക്ക് ഏകീകൃത നയം രൂപീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും ചൂണ്ടിക്കാട്ടി.ഇതേ കേസിൽ സിബിഐയും അറസ്റ്റു ചെയ്തതിനാൽ ഉടൻ ജയിൽ മോചിതനാകില്ല. സിബിഐ കേസിൽ കെജ്രിവാളിന്റെ ജാമ്യഹർജി ഡൽഹി ഹൈക്കോടതി ജൂലൈ 17 ന് പരിഗണിച്ചേയ്ക്കും. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസോ, ഡൽഹി സെക്രട്ടേറിയറ്റോ സന്ദർശിക്കാൻ പാടില്ലെന്നാണ് […]Read More
തിരുവനന്തപുരം:സംസ്ഥാനത്തെ സാക്ഷരതാനിരക്ക് ഉയർത്താൻ സാക്ഷരതാമിഷൻ വഴി സാധിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ 2020ലെ റിപ്പോർട്ട് അനുസരിച്ച് കേരളത്തിലെ സാക്ഷരതാനിരക്ക് 96.2 ശതമാനമാണ്. സാക്ഷരതാ മിഷന്റെ പ്രവർത്തനത്തിന്റെ ഫലമായി വയനാട് ആദിവാസി മേഖലയിൽ 20,260 പേരെയും, അട്ടപ്പാടി ആദിവാസി മേഖലയിൽ 3,670 പേരെയും, പട്ടികജാതി – പട്ടികവർഗ വിഭാഗക്കാരെയും സാക്ഷരരാക്കാനായി.കേരളത്തിലെ ജയിലുകളിലുള്ള നിരക്ഷരരായ അന്തേവാസികളെ ‘ജയിൽജ്യോതി’ പദ്ധതിയിലൂടെ സാക്ഷരരാക്കാനും തുടർവിദ്യാഭ്യാസം നൽകാനും കഴിഞ്ഞു വെന്നും മന്ത്രി പറഞ്ഞു.Read More
തൃശൂർ:സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാല്മീകി പുരസ്കാരം കെ എസ് ചിത്രയ്ക്കും, രാമസംഗീത പുരസ്കാരം ഡോ.എൻ ജെ നന്ദിനിയ്ക്കും ലഭിയ്ക്കും. യഥാക്രമം 25,000രൂപയും 10,000 രൂപയും ഉപഹാരവുമാണ് പുരസ്ക്കാരം.ആഗസ്റ്റ് 12ന് തൃശൂർ റീജിയണൽ തീയറ്ററിൽ നടക്കുന്ന രാമായണ ഫെസ്റ്റിൽ പുരസ്ക്കാരം സമ്മാനിക്കും. വാർത്താ സമ്മേളനത്തിൽ കെ കിട്ടുനായർ, ജി രാമനാഥൻ, ടി സി സേതുമാധവൻ, തിരൂർ രവീന്ദ്രൻ, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു.Read More
