തിരുവനന്തപുരം:കോടതികളിലെ ഫീ നിരക്കിൽ ഇളവ് വരുത്തി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബകോടതിയിലെ സ്വത്ത് വ്യവഹാരങ്ങൾക്കുള്ള കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിലാണ് ഇളവ് വരുത്തിയത്. താമസിക്കുന്ന വീട് ഒഴികെയുള്ള വസ്തു വകകളാണ് വ്യവഹാരത്തിന് പരിഗണിക്കുക. ഇതിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു ലക്ഷം വരെയുള്ളതിന് 200 രൂപയാണ് ഫീസ്. അഞ്ചു ലക്ഷം മുതൽ 20 ലക്ഷം വരെ 500 രൂപയും,20 ലക്ഷം മുതൽ 50 വരെ 1000 രൂപയും, 50 ലക്ഷം മുതൽ ഒരു കോടി വരെ […]Read More
ന്യൂഡൽഹി:വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം തേടാൻ അവകാശമുണ്ടെന്ന് സപ്രീംകോടതി. ജീവനാംശം ആരുടേയും ദാനമല്ലെന്നും സ്ത്രീയുടെ അവകാശമാണെന്നും ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു. മുൻ ഭാര്യയ്ക്ക് 10,000 രൂപ ഇടക്കാല ജീവനാംശം നൽകാനുള്ള തെലുങ്കാന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തെലുങ്കാന സ്വദേശിയായ യുവാവ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രധാന വിധി.Read More
തിരുവനന്തപുരം: 1994 ലെ ഐഎസ്ആർഒ ചാരക്കേസ് പൊലീസും ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് കെട്ടിച്ചമച്ചതെന്ന് സിബിഐ.സി ഐ വി ജയന് മാലിസ്വദേശിനി മറിയം റഷീദയോടുള്ള വിരോധമാണ്. കേസിന് തുടക്കമിട്ടതെന്നും ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായെന്നും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറഞ്ഞു. മുൻ പൊലീസ്, ഇന്റലിജൻസ് ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ചു പേർക്കെതിരെയാണ് കുറ്റപത്രം.ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രൂരമായ ദേഹോപദ്രവ മേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.Read More
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ തീരത്ത് ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ എത്തി. ടഗ് ബോട്ടുകൾ സാൻ ഫെർണാണ്ടോയെ ആനയിച്ച് വിഴിഞ്ഞം തുറമുഖത്തേക്ക്. തുറമുഖ തീരത്ത് എത്തിയ മദർഷിപ്പിനെ വാട്ടർ നൽകി സ്വീകരണം നൽകി. ചരക്കുനിറച്ച 1960 കണ്ടൈനറുകളുമായാണ് മെർസ്കിന്റെ സാൻ ഫെർണാണ്ടോ എന്ന കപ്പൽ തീരത്ത് അടുക്കുന്നത്. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. നാളെയാണ് ട്രയൽ റൺ നടക്കുക. ചരക്കുകൾ മാറ്റുന്നതിനായി ക്രെയിനുകൾ സജ്ജമാണ്. മുഖ്യമന്ത്രിയും, […]Read More
ചെന്നൈ:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 10 വിക്കറ്റ് ജയം.ആദ്യം ബാറ്റെടുത്ത് ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ 84 റണ്ണിന് തകർന്നു. ഇന്ത്യ 10.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 88 റണ്ണെടുത്ത് വിജയിച്ചു. ഇതോടെ പരമ്പര 1-1 സമനിലയായി.ഇന്ത്യൻ വിജയം അനായസമായിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ദാനയും, ഷഫാലി വർമയും പുറത്താകാതെ ലക്ഷ്യം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നു കളിയും ഇന്ത്യ ജയിച്ചു.Read More
ന്യൂഡൽഹി:ഉഭയ സമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായം 16 ൽനിന്ന് 18 ആക്കി ഉയർത്തിയ കാര്യം പൊതുജനങ്ങളിൽ അധികംപേരും അറിഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി . പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ കുറ്റവിമുക്തനാക്കിയതിനെതിരെ മധ്യപ്രദേശ് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ്ഖന്ന അധ്യക്ഷനായ ബഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. 2012ലാണ് ഇത്തരത്തിൽ പ്രായപരിധി ഉയർത്തിയത്.എന്നാൽ ഈ നടപടിയെക്കുറിച്ച് പൊതുജനങ്ങൾക്ക് കാര്യമായധാരണ ഇനിയും ഉണ്ടായിട്ടില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷണം.18 വയസിന് എല്ലാശാരീരികബന്ധങ്ങളും പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണ്.Read More
തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ബുധനാഴ്ച രാത്രിയോടെ ആദ്യ ചരക്കുകപ്പൽ നങ്കൂരമിടും. രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെർസ്കിന്റെ മദർഷിപ്പായ സാൻ ഫെർനാണ്ടോയാണ് ചരിത്രം കുറിച്ച് വിഴിഞ്ഞത്ത് നങ്കൂരമിടുക. കപ്പലിന്റെ ബെർത്തിങ് വ്യാഴാഴ്ച രാവിലെ നടക്കും. തുടർന്ന് കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കിത്തുടങ്ങും. വെള്ളിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കപ്പലിന് സ്വീകരണം നൽകും. ട്രയൽറൺ ഉദ്ഘാടനച്ചടങ്ങിന് മുമ്പ് കണ്ടെയ്നറുകൾ യാർഡിലേക്ക് ഇറക്കി വയ്ക്കും.ചൈനയിലെ സിയാമെൻ തുറമുഖത്തു നിന്നാണ് ആദ്യ കപ്പൽ പുറപ്പെട്ടത്. വിഴിഞ്ഞത്ത് ഇറക്കുന്ന […]Read More
ന്യൂഡൽഹി:കേബിൾ ടിവി സേവനങ്ങളുടെ നിരക്ക് തീരുമാനിക്കാൻ ഏർപ്പെടുത്തിയ പരിധി പിൻവലിച്ച് കേന്ദ സർക്കാർ.നാലുവർഷം മുമ്പ് ഏർപ്പെടുത്തിയ കേബിൾ ടിവി, ഡിടിഎച്ച് നിരക്ക് പരിധി നിയന്ത്രണം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഒഴിവാക്കി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്.ഇതോടെ ടിവി ചാനൽ കാണാൻ ഉപഭോക്താക്കൾക്ക് ചെലവേറും. നിലവിൽ നികുതി കൂടാതെ 130 രുപയ്ക്ക് 200 ചാനലുകൾ നൽകണമെന്ന വ്യവസ്ഥയാണ് എടുത്തുകളഞ്ഞത്. നികുതി ഉൾപ്പെടെ 153 രൂപയ്ക്കായിരുന്നു ജനങ്ങൾക്ക് 200 ചാനൽ ലഭിച്ചിരുന്നതു്. പുതിയ ഭേദഗതി 90 […]Read More
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കുവൈറ്റിലെ സെൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ 10പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ആറ് പേർ അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഒരു പ്രാദേശിക കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്പ്പെട്ടതെന്നാണ് വിവരം.ജീവനക്കാര് […]Read More
