പാൻക്രിയാറ്റിക് ക്യാൻസർ മരുന്ന് ശ്വാസകോശ അർബുദത്തിനും പ്രതിവിധിയാകുന്നു; പുതിയ പരീക്ഷണഫലം പുറത്ത്

 പാൻക്രിയാറ്റിക് ക്യാൻസർ മരുന്ന് ശ്വാസകോശ അർബുദത്തിനും പ്രതിവിധിയാകുന്നു; പുതിയ പരീക്ഷണഫലം പുറത്ത്

വാഷിംഗ്ടൺ: പാൻക്രിയാറ്റിക് ക്യാൻസറിന് അടുത്തിടെ യു.എസ് എഫ്.ഡി.എ (FDA) അംഗീകാരം നൽകിയ ‘ഡാരക്സോൺറാസിബ്’ (Daraxonrasib – Rasonque) എന്ന അഡ്വാൻസ്ഡ് ഔഷധം ചികിത്സകളെ പ്രതിരോധിക്കുന്ന ശ്വാസകോശ അർബുദത്തിനെതിരെയും (NSCLC) മികച്ച ഫലം നൽകുന്നതായി പുതിയ പഠനം. ആർ.എ.എസ് (RAS) ജീൻ വ്യതിയാനം മൂലമുണ്ടാകുന്ന അർബുദ കോശങ്ങളെ പ്രതിരോധിക്കാനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്.

ഒന്നാം ഘട്ട, രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയലുകളിൽ മരുന്ന് കഴിച്ച 30 ശതമാനത്തിലധികം രോഗികളിലും ട്യൂമറിന്റെ വലുപ്പം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. മുൻപ് മറ്റ് ചികിത്സകൾ നേടി ഫലം ലഭിക്കാത്തവരിലാണ് പരീക്ഷണം നടത്തിയത്. സാധാരണയായി കണ്ടുവരുന്ന നോൺ-സ്മാൾ സെൽ ലംഗ് ക്യാൻസർ (NSCLC) ബാധിതരിൽ ഏകദേശം 30 ശതമാനം പേരിലും ആർ.എ.എസ് ജീൻ വ്യതിയാനങ്ങൾ കണ്ടുവരാറുണ്ട്.

വളരെ അപൂർവ്വമായി മാത്രം മരുന്നുകളോട് പ്രതികരിക്കുന്ന ആർ.എ.എസ് പ്രോട്ടീനുകളെ സജീവമായി തടയാൻ കഴിവുള്ളതാണ് ‘ഡാരക്സോൺറാസിബ്’. ക്യാൻസർ കോശങ്ങളുടെ വളർച്ചയും പടർച്ചയും തടയാൻ ഈ ഔഷധത്തിന് സാധിക്കുന്നുണ്ട്. കൂടുതൽ വ്യക്തത വരുത്തുന്നതിനായി മൂന്നാം ഘട്ട (Phase 3) പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് ഗവേഷകർ. പരീക്ഷണം പൂർത്തിയാകുന്നതോടെ ഈ രോഗാവസ്ഥയിലുള്ളവർക്ക് പുതിയൊരു പ്രതീക്ഷയായി ഈ മരുന്ന് മാറും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News