കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്; ആഭ്യന്തര ഓഡിറ്റിന് നിർദേശം നൽകി ആരോഗ്യമന്ത്രി

 കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസ് അന്വേഷിക്കാൻ സർക്കാർ ഉത്തരവ്; ആഭ്യന്തര ഓഡിറ്റിന് നിർദേശം നൽകി ആരോഗ്യമന്ത്രി

BY;TS TVM

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന മെഡിക്കൽ പർച്ചേസുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി ആഭ്യന്തര ഓഡിറ്റ് നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) വഴി വാങ്ങിയ വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ സംഭരണവും വിതരണവും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.

വയനാട് മെഡിക്കൽ കോളേജ് ഗോഡൗണിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ വർഷങ്ങളായി പെട്ടി പൊട്ടിക്കാത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കോഴിക്കോട്, വയനാട് ജില്ലകളിലെ ആശുപത്രികളിൽ നടത്തിയ മിന്നൽ സന്ദർശനത്തിലാണ് ഗുരുതരമായ ഈ അനാസ്ഥ ശ്രദ്ധയിൽപ്പെട്ടത്. ഉപയോഗിക്കാതെ കിടക്കുന്ന ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള പല ഉപകരണങ്ങളും നശിച്ചതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ പർച്ചേസുകളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന മുഴുവൻ മെഡിക്കൽ ഉപകരണങ്ങളുടെയും കൃത്യമായ കണക്കെടുപ്പ് ഈ ആഭ്യന്തര ഓഡിറ്റിന്റെ ഭാഗമായി നടക്കുമെന്ന് അധികൃതർ അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News