തിരുവനന്തപുരം കോർപ്പറേഷൻ: യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തിന് എൽഡിഎഫ് പിന്തുണയില്ല; സാധ്യത മങ്ങി
തിരുവനന്തപുരം:
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ നിർണായക കൗണ്‍സില്‍ യോഗം ഇന്ന് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെടാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നൂറംഗ കൗൺസിലിൽ യുഡിഎഫിന് കേവലം 20 അംഗങ്ങള്‍ മാത്രമാണുള്ളത്. അവിശ്വാസ പ്രമേയ നോട്ടീസിന് കൗൺസിലിന്റെ അംഗീകാരം ലഭിക്കണമെങ്കിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രതിപക്ഷ നിരയിലെ പ്രധാന കക്ഷിയായ എല്‍ഡിഎഫ്, യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങളോട് തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
എൽഡിഎഫ് ഈ നീക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നതോടെ പ്രമേയത്തിനുള്ള സാധ്യതകൾ പൂർണ്ണമായും മങ്ങുകയാണ്. ഭരണസമിതിയെ പ്രതിരോധത്തിലാക്കാനുള്ള യുഡിഎഫിന്റെ തന്ത്രപരമായ നീക്കമായിരുന്നു അവിശ്വാസമെങ്കിലും, കൗൺസിലിലെ അംഗബലവും മറ്റ് മുന്നണികളുടെ നിലപാടും ബിജെപി ഭരണസമിതിക്ക് തൽക്കാലം ആശ്വാസമേകുന്നതാണ്. ഇന്നത്തെ കൗൺസിൽ യോഗത്തിൽ ഈ വിഷയത്തെച്ചൊല്ലി വൻ രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ഉയർന്നേക്കും.
