ദേശീയ ചലച്ചിത്ര പുരസ്‌കാരം: മലയാള സിനിമയ്ക്ക് വൻ പ്രതീക്ഷയേകി പ്രഖ്യാപനം ഇന്ന്
ന്യൂഡൽഹി:
ഇന്ത്യൻ ചലച്ചിത്ര ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് വൈകുന്നേരം 5.30ന് പ്രഖ്യാപിക്കും. ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളുടെ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക. പ്രശസ്ത മലയാള സംവിധായകൻ ജയരാജാണ് ഇത്തവണത്തെ 11 അംഗ ജൂറിയുടെ ചെയർമാൻ.
കഴിഞ്ഞ വർഷം കലാപരമായും സാങ്കേതികമായും വലിയ മുന്നേറ്റം നടത്തിയ നിരവധി മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിലായി ശക്തമായ മത്സരരംഗത്തുണ്ട്. ഇത്തവണയും ദേശീയ പുരസ്‌കാര വേദിയിൽ മലയാള സിനിമ വലിയ നേട്ടങ്ങൾ കൊയ്യുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
