നീറ്റ് പരീക്ഷ: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,അറിയേണ്ടതെല്ലാം

 നീറ്റ് പരീക്ഷ: തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,അറിയേണ്ടതെല്ലാം

പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികളുമായി വരുന്ന വാഹനങ്ങൾ, കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ ഇറക്കിയ ശേഷം ട്രാഫിക് തടസ്സങ്ങൾ ഉണ്ടാക്കാത്ത രീതിയിൽ നിർദ്ദിഷ്ട പാർക്കിംഗ് കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

പ്രധാന പാർക്കിംഗ് കേന്ദ്രങ്ങൾ:

  • ആറ്റുകാൽ പാർക്കിംഗ് ഗ്രൗണ്ട്.
  • തമ്പാനൂർ, പാളയം എന്നിവിടങ്ങളിലെ നഗരസഭയുടെ മൾട്ടിലെവൽ കാർ പാർക്കിംഗുകൾ.

റോഡ് വശങ്ങളിലെ പാർക്കിംഗ് ക്രമീകരണങ്ങൾ (ഇടതുവശം മാത്രം):

  • കവടിയാർ മുതൽ കുറവൻകോണം വരെ.
  • വിമൻസ് കോളേജ് മുതൽ വഴുതയ്ക്കാട് വരെ.
  • നന്ദാവനം മുതൽ മ്യൂസിയം വരെ.
  • സ്പെൻസർ മുതൽ പാളയം വരെ.
  • അട്ടക്കുളങ്ങര – കിള്ളിപ്പാലം റോഡ്.
  • എ കെ ജി – ജനറൽ ഹോസ്പിറ്റൽ റോഡ്.
  • പരുത്തിപ്പാറ – കേശവദാസപുരം റോഡ്.
  • ജഗതി – ഇടപ്പഴിഞ്ഞി റോഡ്.
  • മോഡൽ സ്കൂൾ – പനവിള റോഡ്.

റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ:

  • പുളിമൂട് മുതൽ ആയുർവേദ കോളേജ് വരെ.
  • കേശവദാസപുരം മുതൽ പ്ലാമൂട് വരെ.

കൂടാതെ സംഗീത കോളേജ് – നോർക്ക റോഡ്, പി എം ജി – ലോ കോളേജ് റോഡ്, നിയമസഭ – വികാസ്ഭവൻ റോഡ് എന്നിവിടങ്ങളിലും ഗതാഗത തടസ്സമുണ്ടാക്കാത്ത രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

അതേസമയം, നഗരത്തിൽ അനധികൃതമായി പാർക്ക് ചെയ്യുകയോ മറ്റ് വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയോ ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം (ക്രെയിൻ) ഉപയോഗിച്ച് ഉടനടി നീക്കം ചെയ്യുമെന്നും, അങ്ങനെയുള്ളവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരീക്ഷാർത്ഥികളും രക്ഷിതാക്കളും ട്രാഫിക് നിയമങ്ങൾ പാലിച്ച് പോലീസുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News