ഹൂതി ആക്രമണം: സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവച്ചു

 ഹൂതി ആക്രമണം: സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ നിർത്തിവച്ചു

ന്യൂഡൽഹി: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വ്യോമപാത സുരക്ഷിതമല്ലാതായതിനെ തുടർന്ന് ഇൻഡിഗോ, ആകാസ എയർ, എയർ ഇന്ത്യ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ 2026 ഒക്ടോബർ 17 വരെ താൽക്കാലികമായി നിർത്തിവച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് ബാധിച്ചിട്ടുള്ളത്.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് കമ്പനികൾ വ്യക്തമാക്കി. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി തിരികെ ലഭിക്കുന്നതിനുള്ള (ഫുൾ റീഫണ്ട്) സൗകര്യമോ അല്ലെങ്കിൽ അധിക ചെലവില്ലാതെ യാത്രയുടെ തീയതി മാറ്റി നൽകുന്നതിനുള്ള (റീഷെഡ്യൂൾ) സംവിധാനമോ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആകാസ എയർ അറിയിച്ചു. യാത്രക്കാർ വിമാനത്താവലത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിമാനങ്ങളുടെ സ്ഥിതി പരിശോധിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News