കടകൾ തുറന്ന് പ്രവർത്തിക്കും; ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

 കടകൾ തുറന്ന് പ്രവർത്തിക്കും; ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

BY:Sumeshkrishnan

ആറ്റിങ്ങൽ: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചു നാളെ നടത്തുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തെ കടകമ്പോളങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്ന് സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് അറിയിച്ചു.

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും കണക്കിലെടുക്കുമ്പോൾ, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ഹർത്താൽ നടത്തുന്നതിനോട് യോജിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏകോപന സമിതിയിലെ മുഴുവൻ അംഗങ്ങളും നാളെ പതിവുപോലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കണമെന്നും പൊതുജനങ്ങളുമായി സഹകരിക്കണമെന്നും സമിതി നിർദ്ദേശിച്ചു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഹർത്താൽ അനാവശ്യമാണെന്നാണ് സംഘടനയുടെ നിലപാട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News