സൂപ്പർ ചെസ് ക്ലാസിക്: മൂന്നാം റൗണ്ടിൽ പ്രഗ്നാനന്ദയ്ക്ക് സമനില; രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്ത്

 സൂപ്പർ ചെസ് ക്ലാസിക്: മൂന്നാം റൗണ്ടിൽ പ്രഗ്നാനന്ദയ്ക്ക് സമനില; രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്ത്

BY:SATHYAN V NAIR

ബുക്കാറസ്റ്റ്:

സൂപ്പർ ചെസ് ക്ലാസിക് ടൂർണമെന്റിലെ മൂന്നാം റൗണ്ടിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്‌നാനന്ദയ്ക്ക് സമനില. ഞായറാഴ്ച നടന്ന മത്സരത്തിൽ ജർമനിയുടെ വിൻസെന്റ് കെയ്മറാണ് പ്രഗ്നാനന്ദയെ സമനിലയിൽ തറച്ചത്. നിലവിൽ മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ രണ്ട് പോയിന്റുമായി പ്രഗ്നാനന്ദ ഒന്നാം സ്ഥാനം പങ്കിടുകയാണ്.

ഡച്ച് താരം അനീഷ് ഗിരി ഉൾപ്പെടെ നാല് കളിക്കാർക്ക് പ്രഗ്നാനന്ദയ്‌ക്കൊപ്പം രണ്ട് പോയിന്റുണ്ട്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്ന പ്രഗ്നാനന്ദ, രണ്ടാം റൗണ്ടിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. കഴിഞ്ഞ റൗണ്ടിൽ ഉസ്ബെക്കിസ്ഥാന്റെ ജാവോക്കിർ സിന്ദ്രോവിനെ തകർപ്പൻ പ്രകടനത്തിലൂടെ താരം പരാജയപ്പെടുത്തിയിരുന്നു. വരും റൗണ്ടുകളിലും ഇതേ മികച്ച ഫോം തുടരാനായാൽ പ്രഗ്നാനന്ദയ്ക്ക് ടൂർണമെന്റിൽ വ്യക്തമായ മേധാവിത്വം നേടാനാകും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News