തിരുവനന്തപുരം/എറണാകുളം: കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യൽ നോട്ടീസ്. അടുത്തയാഴ്ച കൊച്ചിയിലെ ഇഡി മേഖലാ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദ്ദേശം. മാസപ്പടി കേസിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. ഒരേ കേസിൽ കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ സമാന്തര അന്വേഷണ പരിധിയിലേക്കാണ് ഇതോടെ […]Read More
Tags :Enforcement Directorate
അവയവക്കടത്ത് കേസ്: സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഇഡി; ലേക് ഷോറിലെ പ്രമുഖ
കൊച്ചി: കേരളത്തെ നടുക്കിയ നിയമവിരുദ്ധ അവയവ മാറ്റിവെക്കൽ കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). വ്യാജരേഖകൾ ചമച്ച് നടത്തിയ അവയവക്കടത്തിന് പിന്നിലെ വൻ സാമ്പത്തിക ഇടപാടുകളിലേക്കും കള്ളപ്പണം വെളുപ്പിക്കലിലേക്കുമാണ് ഇഡി ഇപ്പോൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൊച്ചി ലേക് ഷോർ ആശുപത്രിയിലെ പ്രമുഖ ഡോക്ടർമാരായ ഡോ. ജോൺ അലക്സാണ്ടർ, ഡോ. ശ്രീജ പിള്ള എന്നിവരെ ഇഡി നിലവിൽ ചോദ്യം ചെയ്തുവരികയാണ്. ശസ്ത്രക്രിയകളുടെ മറവിൽ ഡോക്ടർമാർക്ക് വൻതുക കമ്മീഷനായി ലഭിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. നേരത്തെ ആശുപത്രി […]Read More
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി.ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചു. ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഒൻപത് മണിക്കൂറോളം വീണയെ ചോദ്യം ചെയ്തിരുന്നു. എക്സാലോജിക് കമ്പനി സിഎംആർഎല്ലിന് നൽകിയ ഐടി സേവനങ്ങൾ, ഇതിനായി കൈപ്പറ്റിയ തുകയുടെ വിനിയോഗം എന്നിവ സംബന്ധിച്ച വ്യക്തത […]Read More
നേതാക്കളെ വേട്ടയാടാനുള്ള ഇഡി നീക്കം രാഷ്ട്രീയ ഗൂഢാലോചന; ശക്തമായി നേരിടുമെന്ന് സിപിഐ എം
BY:TS YVM തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിന്റെ മറവിൽ സിപിഐ എം നേതാക്കളെ വേട്ടയാടാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ എംപി, എ.സി. മൊയ്തീൻ എംഎൽഎ, തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവർക്ക് പിഎംഎൽഎ കോടതി സമൻസ് അയച്ചത് രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. ബിജെപിയുടെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് ജനകീയ നേതാക്കളെ അപകീർത്തിപ്പെടുത്താനാണ് കേന്ദ്ര ഏജൻസി ശ്രമിക്കുന്നതെന്ന് […]Read More
മാവോയിസ്റ്റ് ബാധിത മേഖലകൾ കേന്ദ്രീകരിച്ച് വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കോടികളുടെ അനധികൃത പണമിടപാട് നടത്തിയ ആഗോള ക്രിസ്ത്യൻ മിഷനറി സംഘടനയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം ഊർജ്ജിതമാക്കി. ന്യൂഡൽഹി: മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് കോടികൾ പിൻവലിച്ച സംഭവത്തിൽ Enforcement Directorate (ഇ.ഡി) അന്വേഷണം ആരംഭിച്ചു. Foreign Exchange Management Act (ഫെമ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏപ്രിൽ 18, 19 തീയതികളിൽ വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്ര ഏജൻസി വ്യാപകമായ […]Read More
ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാം ഇഡിക്ക് മുന്നിൽ ഹാജരായി; “തട്ടിപ്പുകാർ കുടുങ്ങട്ടെ”
എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രശസ്ത നടൻ ജയറാം കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ചൊവ്വാഴ്ച രാവിലെയാണ് താരം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്. കേസിൽ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനുമാണ് ഇഡിയുടെ ഈ നീക്കം. ഓഫീസിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കവെ, ശബരിമലയിൽ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ അത് വെളിച്ചത്ത് കൊണ്ടുവരേണ്ടത് ഓരോ മലയാളിയുടെയും ബാധ്യതയാണെന്ന് ജയറാം പറഞ്ഞു. “കഴിഞ്ഞ 50 […]Read More
