തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ 23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം വിതരണം ചെയ്താൽ കർശനവും ശക്തവുമായ നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു നിയമസഭയിൽ മുന്നറിയിപ്പ് നൽകി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേ, നെടുമ്പാശ്ശേരിയിൽ അടുത്തിടെയുണ്ടായ വാഹനാപകടത്തിൽ ബാറുകൾക്കെതിരെ എടുത്ത നടപടികൾ വിശദീകരിക്കുകയായിരുന്നു മന്ത്രി. എറണാകുളത്തുണ്ടായ വാഹനാപകടം ഏറെ ദാരുണമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മദ്യപിച്ച് ലഹരിയിലായിരുന്ന ഒരു സംഘം യുവാക്കൾ ഓടിച്ച വാഹനം തട്ടി, […]Read More
Tags :Kerala Assembly
സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനെതിരെ പിഎസ്സി അംഗങ്ങൾ;
BY:TNN WEB TEAM തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) അംഗങ്ങൾ രംഗത്തെത്തി. ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള പ്രോട്ടോക്കോളും ക്രിമിനൽ നടപടിച്ചട്ടപ്രകാരമുള്ള പ്രത്യേക പരിരക്ഷയും ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവും മറ്റ് അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകാൻ തീരുമാനിച്ചു. കൂടാതെ ക്രൈംബ്രാഞ്ച് നോട്ടീസിൽ നിയമോപദേശം തേടാനും കമ്മീഷൻ യോഗം നിശ്ചയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് […]Read More
കേരള ബജറ്റ് 2026: ഐക്യവും മതസൗഹാർദവുമാണ് നാടിന്റെ വലിയ സമ്പാദ്യമെന്ന് ധനമന്ത്രി; കേന്ദ്രത്തിനെതിരെ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണരൂപ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സംസാരിച്ചു. വികസനത്തിനൊപ്പം കേരളത്തിന്റെ സാമൂഹിക സുരക്ഷയ്ക്കും മതസൗഹാർദത്തിനും ഊന്നൽ നൽകുന്നതായിരുന്നു മന്ത്രിയുടെ പ്രസംഗം. എത്ര കോടി രൂപ ചെലവാക്കിയാലും പകരമാവാത്ത വലിയ സമ്പാദ്യമാണ് കേരളീയരുടെ ഒത്തൊരുമയെന്ന് അദ്ദേഹം ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്ക്കിടയിലും ജനകീയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകി. ബജറ്റ് പ്രസംഗത്തിലെ പ്രധാന പോയിന്റുകൾ: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നാടിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളും മുടക്കമില്ലാതെ […]Read More
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയെച്ചൊല്ലിയുള്ള രൂക്ഷമായ തർക്കങ്ങളെത്തുടർന്ന് കേരള നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൻ്റെ മൂന്നാം ദിനം തടസ്സപ്പെട്ടു. പ്രതിപക്ഷത്തിൻ്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് സഭാനടപടികൾ നിർത്തിവെച്ച് ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു. പ്രതിഷേധം പാരഡി ഗാനങ്ങളിലൂടെ അന്തരിച്ച മുൻ സാമാജികർക്ക് ചരമോപചാരം അർപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം വിഷയം ഉന്നയിച്ചത്. ‘പോറ്റിയെ കേറ്റിയേ’ എന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനം ആലപിച്ചും പ്ലക്കാർഡുകൾ ഉയർത്തിയുമാണ് പ്രതിപക്ഷ എംഎൽഎമാർ സഭയുടെ നടുത്തളത്തിലിറങ്ങിയത്. സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ അവസാനിപ്പിക്കണമെന്നും […]Read More
