Tags :Priyadarshini Scheme

News തിരുവനന്തപുരം

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര: ‘പ്രിയദർശനി’ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ പ്രഖ്യാപിത പദ്ധതിയായ ‘പ്രിയദർശനി’ക്ക് ഔദ്യോഗിക തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് മുന്നോട്ട് വെച്ച ‘ഇന്ദിര ഗ്യാരൻ്റികളിൽ’ പ്രധാനപ്പെട്ട ഒന്നാണ് അധികാരത്തിലേറി ഒരു മാസം തികയും മുൻപ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 3,125 കെഎസ്ആർടിസി ഓർഡിനറി ബസുകളിലാണ് ഈ സൗജന്യ യാത്രാ […]Read More

Travancore Noble News