Tags :US Iran War

GLOBAL NEWS News

ഡൊണാൾഡ് ട്രംപ് പദവിയിൽ നിന്ന് ഒഴിയുന്നത് വരെ യു.എസുമായുള്ള യുദ്ധം നീട്ടിക്കൊണ്ടുപോകാൻ തയ്യാറാണെന്ന്

വാഷിംഗ്ടൺ / ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലയളവ് അവസാനിക്കുന്നത് വരെ അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടൽ തുടരാൻ ഇറാൻ തയ്യാറാണെന്ന് മുതിർന്ന ഇറാനിയൻ സൈനിക ഉപദേശകന്റെ മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) കമാൻഡറുടെ മുതിർന്ന ഉപദേശകനായ മുഹമ്മദ് റിസ നഖ്‌വിയാണ് യു.എസുമായുള്ള യുദ്ധം ദീർഘിപ്പിക്കാൻ ടെഹ്‌റാന് സാധിക്കുമെന്ന് വ്യക്തമാക്കിയത്. യുദ്ധം ദീർഘിപ്പിക്കുന്നത് വഴി വാഷിംഗ്ടണിന് കനത്ത സാമ്പത്തിക-സൈനിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനും തങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വേഗത്തിൽ […]Read More

GLOBAL NEWS News

ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്; ഹോർമുസ്

ടെഹ്‌റാൻ/വാഷിംഗ്ടൺ: യു.എസ്-ഇറാൻ യുദ്ധം അഞ്ച് മാസം പിന്നിടുമ്പോൾ മേഖലയിൽ നിർണായക രാഷ്ട്രീയ-തന്ത്രപ്രധാന നീക്കങ്ങൾ. കഴിഞ്ഞ കുറച്ചുനാളുകളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്ന ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ആരോഗ്യം അതീവ ഗുരുതരാവസ്ഥയിലായെന്നും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഹോർമുസ് കടലിടുക്കിൽ നിർണായക കരാറിന് സാധ്യത പശ്ചിമേഷ്യൻ മേഖലയിലെ എണ്ണ-ഊർജ്ജ കയറ്റുമതിയെ സാരമായി ബാധിച്ച പ്രതിസന്ധിക്ക് പരിഹാരമായി ഇറാനും ഒമാനും തമ്മിൽ ധാരണയാകുന്നതായി യു.എസ് […]Read More

GLOBAL NEWS News

ഇറാൻ – യു.എസ് പോരാട്ടം കടുക്കുന്നു: അഹ്വാസിൽ 4 മരണം; എണ്ണവില 100

ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമായ ഘട്ടത്തിലേക്ക്. കഴിഞ്ഞ 13 ദിവസമായി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക തുടർച്ചയായി നടത്തിവരുന്ന വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഹ്വാസിന് സമീപമുണ്ടായ യു.എസ് മിസൈലാക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖുർറമാബാദ്, ജാസ്ക്, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ് തുടങ്ങി നിരവധി നഗരങ്ങളിൽ ആക്രമണം ശക്തമാണ്. വടക്കൻ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കേന്ദ്രത്തിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. […]Read More

GLOBAL NEWS News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷമാകുന്നു: തുടർച്ചയായ രണ്ടാം രാത്രിയിലും അമേരിക്കൻ ബോംബാക്രമണം;

ടെഹ്‌റാൻ/വാഷിംഗ്ടൺ: പശ്ചിമേഷ്യയെ പിടിച്ചുകുലുക്കി യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇരുരാജ്യങ്ങളും തമ്മിൽ താൽക്കാലിക വെടിനിർത്തലിനായി ഉണ്ടാക്കിയ ധാരണകൾ പൂർണ്ണമായി തകർത്തുകൊണ്ട് തുടർച്ചയായ രണ്ടാം രാത്രിയിലും ഇറാൻ നഗരങ്ങളിൽ അമേരിക്ക ശക്തമായ ബോംബാക്രമണം നടത്തി. വ്യോമാക്രമണത്തിന് പിന്നാലെ ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ സ്വാധീനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാൻ തീരദേശത്തെ […]Read More

Travancore Noble News