ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സ്കൂളിൽ പ്രിൻസിപ്പൽ നിയമനം; മെയ് 26നകം അപേക്ഷിക്കണം

 ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സ്കൂളിൽ പ്രിൻസിപ്പൽ നിയമനം; മെയ് 26നകം അപേക്ഷിക്കണം

BY:TS TVM

തിരുവനന്തപുരം:

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നെടുമങ്ങാട് ഐ.ടി.ഡി പ്രോജക്ട് ഓഫീസറുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. 2026-2027 അദ്ധ്യയന വർഷത്തേയ്ക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 26-നകം പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

റസിഡൻഷ്യൽ സ്വഭാവമുള്ള വിദ്യാലയമായതിനാൽ സ്‌കൂൾ ക്യാമ്പസിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിലാസം:

ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, 4-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 695033.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിന്റെ മാതൃകയ്ക്കുമായി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റോ വികാസ് ഭവനിലെ ഓഫീസോ സന്ദർശിക്കാവുന്നതാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News