മന്ത്രിസഭയിലെ മന്ത്രിമാര്‍ക്ക് വകുപ്പുകളായി; ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി
BY :TS TVM
തിരുവനന്തപുരം: കേരളത്തിലെ പുതിയ വി. ഡി. സതീശന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രി വി. ഡി. സതീശൻ പൊതുഭരണം, ധനം, നിയമം, തുറമുഖം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യും. രമേശ് ചെന്നിത്തലയ്ക്കാണ് ആഭ്യന്തരവും വിജിലൻസും. വൈദ്യുതി വകുപ്പ് സണ്ണി ജോസഫിനും ആരോഗ്യം, ദേവസ്വം വകുപ്പുകൾ കെ. മുരളീധരനും ലഭിച്ചപ്പോൾ റവന്യൂ വകുപ്പ് എ. പി. അനിൽകുമാർ കൈകാര്യം ചെയ്യും.
മന്ത്രിമാരും അവർക്ക് ലഭിച്ച വകുപ്പുകളും താഴെ പറയുന്ന പ്രകാരമാണ്:
മുഖ്യമന്ത്രിയും പ്രധാന വകുപ്പുകളും
- വി. ഡി. സതീശന്‍ (മുഖ്യമന്ത്രി): ധനകാര്യം, പൊതുഭരണം, നിയമം, തുറമുഖങ്ങൾ, ആസൂത്രണം, ഐ ആന്റ് പി.ആർ, ന്യൂനപക്ഷ ക്ഷേമം, നയപരമായ മറ്റെല്ലാ വിഷയങ്ങളും.
- രമേശ് ചെന്നിത്തല: ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ജയിലുകള്‍, കയര്‍.
- സണ്ണി ജോസഫ്: വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യങ്ങള്‍.
- കെ. മുരളീധരന്‍: ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, ആയുഷ്, ഭക്ഷ്യസുരക്ഷ, ദേവസ്വം.
- എ. പി. അനില്‍കുമാര്‍: റവന്യൂ, ഭൂരേഖകൾ, ഭൂപരിഷ്‌കരണം.
മറ്റ് മന്ത്രിമാരും വകുപ്പുകളും
- പി. സി. വിഷ്ണുനാഥ്: ടൂറിസം, സാംസ്‌കാരികം, ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി.
- എം. ലിജു: സഹകരണം, എക്‌സൈസ്.
- റോജി എം. ജോണ്‍: ഉന്നതവിദ്യഭ്യാസം (കോളേജ്, സാങ്കേതിക വിദ്യാഭ്യാസം, സർവ്വകലാശാലകൾ), എൻ.സി.സി.
- ടി. സിദ്ധിഖ്: കൃഷി, മണ്ണ് പര്യവേക്ഷണം, കാര്‍ഷിക സര്‍വ്വകലാശാല.
- കെ. എ. തുളസി: പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമം.
- ബിന്ദു കൃഷ്ണ: തൊഴിൽ, ക്ഷീരവികസനം, വനിതാ-ശിശു സംരക്ഷണം.
- ഒ. ജെ. ജനീഷ്: കായികം, യുവജനക്ഷേമം, രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ്.
ഘടകകക്ഷി മന്ത്രിമാരും വകുപ്പുകളും
- പി. കെ. കുഞ്ഞാലിക്കുട്ടി: വ്യവസായം, വാണിജ്യം, ഐ.ടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), മൈനിങ് ആന്റ് ജിയോളജി.
- എന്‍. ഷംസുദ്ദീന്‍: പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, ഹജ്ജ്, വഖഫ്.
- കെ. എം. ഷാജി: തദ്ദേശസ്വയംഭരണം (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍), ഗ്രാമീണ വികസനം.
- പി. കെ. ബഷീര്‍: പൊതുമരാമത്ത് വകുപ്പ് (PWD).
- വി. എ. അബ്ദുള്‍ ഗഫൂര്‍: ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്, സാമൂഹ്യനീതി.
- മോന്‍സ് ജോസഫ്: ജലസേചനം, ജലവിതരണം, ശുചിത്വം, ഭവന നിര്‍മ്മാണം.
- അനൂപ് ജേക്കബ്: ഭക്ഷ്യ-സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങൾ, ലീഗല്‍ മെട്രോളജി.
- ഷിബു ബേബി ജോണ്‍: വനം-വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം.
- സി. പി. ജോണ്‍: റോഡ് ഗതാഗതം, മോട്ടോര്‍ വാഹനങ്ങള്‍, ജലഗതാഗതം.
പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ ഏറെ ആകാംഷയോടെ കാത്തിരുന്ന വകുപ്പ് വിഭജനത്തിനാണ് ഇപ്പോൾ അന്തിമ തീരുമാനമായിരിക്കുന്നത്. ഈ മാസം 29-ന് നടക്കുന്ന ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാനടപടികളിലേക്ക് സർക്കാർ പൂർണ്ണമായി കടക്കും.
