കേരളത്തിലെ മാറ്റം ജനഹിതത്തിന്റെ പ്രതിഫലനം; മുഖ്യമന്ത്രി തീരുമാനം കോൺഗ്രസിന് വിടുന്നു: ജി. സുകുമാരൻ നായർ

 കേരളത്തിലെ മാറ്റം ജനഹിതത്തിന്റെ പ്രതിഫലനം; മുഖ്യമന്ത്രി തീരുമാനം കോൺഗ്രസിന് വിടുന്നു: ജി. സുകുമാരൻ നായർ

By: TS Tvm

കോട്ടയം: കേരളത്തിലുണ്ടായ രാഷ്ട്രീയ മാറ്റം യുഡിഎഫിന്റെ മാത്രം മിടുക്കല്ലെന്നും മറിച്ച് മാറ്റത്തിനായി ജനങ്ങൾ ആഗ്രഹിച്ചതിന്റെ ഫലമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ എൻഎസ്എസിന്റെ നിലപാടും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് എതിർപ്പില്ല. കഴിവും അനുഭവസമ്പത്തുമുള്ളവരാണ് ആ പദവിയിലേക്ക് വരേണ്ടത്. ഒരു പ്രത്യേക വ്യക്തിയെ എൻഎസ്എസ് നിർദ്ദേശിക്കില്ലെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും സുകുമാരൻ നായർ പറഞ്ഞു.

വി.ഡി. സതീശനെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹത്തിന്റെ ചില നിലപാടുകളോട് ഇപ്പോഴും വിയോജിപ്പുണ്ടെന്ന് സുകുമാരൻ നായർ സമ്മതിച്ചു. പറവൂരിൽ എൻഎസ്എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് നിശ്ചയിക്കുകയാണെങ്കിൽ അത് അംഗീകരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാൻ താൻ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ വോട്ട് ചെയ്തത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായാണ് പ്രതിഫലിച്ചതെന്ന് സുകുമാരൻ നായർ വിലയിരുത്തി. പയ്യന്നൂരിലും തളിപ്പറമ്പിലും ഉൾപ്പെടെ സി.പി.എം പരാജയപ്പെട്ടത് പാർട്ടിയിലെ മോശം അവസ്ഥയും ആഭ്യന്തര പ്രശ്നങ്ങളും കാരണമാണെന്നും ഒഴുക്കിനൊപ്പം നിന്നവർ പോലും വിജയിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News