ഡിഎംകെ സഖ്യം ഉപേക്ഷിച്ച് കോൺഗ്രസ്; ടിവികെയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം
By: TS Tvm
ചെന്നൈ:
തമിഴ്നാട്ടിൽ ഡിഎംകെയുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) ഉപാധികളോടെ പിന്തുണ നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.ഭാവി തെരഞ്ഞെടുപ്പുകളിലും ടിവികെയുമായി സഖ്യം നിലനിർത്തുമെന്നും ദേശീയതലത്തിൽ പോലും സഹകരണം ഉണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിനായി അഞ്ച് കോൺഗ്രസ് എംഎൽഎമാർ ടിവികെയെ പിന്തുണയ്ക്കും.ഇതിനിടെ എഐഎഡിഎംകെയിലെ ഒരു വിഭാഗം ടിവികെയുമായി സഖ്യത്തിന് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ എഐഎഡി�എംകെയുമായി യാതൊരു സഖ്യവുമില്ലെന്ന് ടിവികെ നേതൃത്വം വ്യക്തമാക്കി.
